Jump to content

കിം യോ ജോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം യോ ജോങ്
2018 ഫെബ്രുവരിയിൽ കിം യോ-ജോങ്
ജനനം (1987-09-26) 26 സെപ്റ്റംബർ 1987  (36 വയസ്സ്)
പ്യോങ്‌യാങ് , ഉത്തര കൊറിയ
ദേശീയതഉത്തര കൊറിയ
കലാലയംKim Il-sung Military University
ഓഫീസ്First Deputy Director of the Propaganda and Agitation Department
മുൻഗാമിRi Jae-il
ജീവിതപങ്കാളി(കൾ)
(m. 2015)
മാതാപിതാക്ക(ൾ)Kim Jong-il
Ko Yong-hui
Korean name
Chosŏn'gŭl
김여정
Hancha
Revised RomanizationGim Yeojeong
McCune–ReischauerKim Yŏjŏng
ഒപ്പ്
Signature of Kim Yo-jong

കിം യോ ജോങ് (കൊറിയൻ: 김여정; ഹഞ്ച Korean pronunciation: 金裕貞, Kim Yo-jong, ജനനം 26 സെപ്റ്റംബർ 1987) 2014 മുതൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (WPK ) പ്രഥമ ഡെപ്യൂട്ടി ഡയറക്ടറും, പ്രചാരണ-പ്രക്ഷോഭ വകുപ്പിൻറെ ഒരു ഉന്നത ഉദ്യോഗസ്ഥയും[1] ഒരു രാഷ്ട്രീയ നേതാവുമാണ്[2]. ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ഇവർ[3]. മുൻ പരമോന്നത നേതാവ് കിം ജോങ്-ഇലിൻറെ ഇളയ മകളും ഇപ്പോഴത്തെ പരമോന്നത നേതാവായ കിം ജോങ് ഉന്നിൻറെ ഇളയ സഹോദരിയുമാണ് യോ-ജോങ്[4]. ഇവർ കിം ജോങ് ഉന്നിൻറെ പിൻഗാമി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. അവർ സഹോദരന്റെ ഏറ്റവും അടുത്തതും വിശ്വസ്ഥയുമായ സഹായികളിൽ ഒരാളാണെന്ന് പറയപ്പെടുന്നു.[5]

ആദ്യകാല ജീവിതം

[തിരുത്തുക]

1987 സെപ്റ്റംബർ 26 ന് കിം ജോങ്-ഇലിനും ഭാര്യ കോ യോങ്-ഹുയിക്കും കിം യോ-ജോങ് ജനിച്ചു. പ്യോങ്‌യാങ്ങിലാണ് അവർ വളർന്നതും. എന്നാൽ 1996 മുതൽ 2000 വരെ സ്വിറ്റ്‌സർലൻഡിലും ഉത്തര കൊറിയയിലും സഹോദരൻ കിം ജോങ് ഉന്നുമായി ഒരുമിച്ച് പങ്കിട്ടു. പഠനകാലത്ത്‌ ഒരുമിച്ച് പങ്കിട്ട ഒറ്റപ്പെട്ട വർഷങ്ങൾ കാരണം യോ-ജോങും സഹോദരൻ കിം ജോങ് ഉന്നും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. സാമൂഹികവും വൈകാരികവുമായ ഒറ്റപ്പെടൽ അവരുടെ ആദ്യകാല ജീവിതത്തിൽ നിർണായക ശക്തിയാകുകയും അത് സഹോദരങ്ങളെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു[5]. ഒരുപക്ഷേ അവരുടെ പിതാവ് കിം ജോങ്-ഇൽ ആഗ്രഹിച്ചതാകാം പിതാവ് കിം ഇൽ-സങ്ങിന്റെ സ്വാധീനത്തിൽ നിന്ന് അവരെ അകറ്റാൻ. തിരിച്ചെത്തിയ ശേഷം അവൾ കിം ഇൽ-സുംഗ് മിലിട്ടറി സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസും പഠിച്ചിരിക്കാം.

ഔദ്യോഗികജീവിതം

[തിരുത്തുക]

2010 സെപ്റ്റംബറിൽ ഡബ്ല്യു.പി.‌കെ (WPK) യുടെ 3-ാ മത് സമ്മേളനത്തിൽ പങ്കെടുത്തവർക്കായുള്ള ഒരു ഫോട്ടോ സെഷനിൽ പിതാവിൻറെ പേഴ്സണൽ സെക്രട്ടറിയും ആരോപിത പ്രിയതമയുമായ കിം ഓകെയുടെ അരികിലായിരുന്നു കിമ്മിൻറെ ആദ്യ പ്രത്യക്ഷപ്പെടൽ[6]. 2011 ഡിസംബറിൽ കിം ജോങ് ഇല്ലിൻറെ ശവസംസ്കാര വേളയിൽ സഹോദരൻ കിം ജോങ് ഉന്നിനോടൊപ്പം നിരവധി തവണ പ്രത്യക്ഷപ്പെടുകയും ശവസംസ്കാര സമിതി അംഗമായിരുന്നില്ലെങ്കിലും കേന്ദ്ര ഉദ്യോഗസ്ഥരുടെ ശവസംസ്കാര ഘോഷയാത്രകളിൽ പങ്കെടുക്കുകയും ചെയ്തതോടെ കിം യോ-ജോങ്ങിന് വളരെയധികം പ്രചാരണം ലഭിച്ചു. കിം ജോങ് ഉന്നിൻറെ യാത്ര കൈകാര്യകർത്താവ്‌ എന്ന നിലയിൽ 2012 ൻറെ തുടക്കത്തിൽ അവർക്ക് ദേശീയ പ്രതിരോധ കമ്മീഷന്റെ കീഴിൽ ഒരു സ്ഥാനം ലഭിച്ചതായി റിപ്പോർട്ടുണ്ട്[7]. എന്നാൽ 2012 നവംബറിൽ കൊറിയൻ സെൻട്രൽ ടെലിവിഷൻ കിം ജോങ് ഉന്നിനോടൊപ്പം സൈനിക സവാരി മൈതാനത്ത് കാണിച്ചതൊഴികെ[8] മറ്റു വാർത്താ റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല [9]. സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ വോട്ടുചെയ്യാൻ സഹോദരനോടൊപ്പം 2014 മാർച്ച് 9 ന് എത്തിയ ഇവരെ ആദ്യമായി ഔദ്യോഗികമായി പരാമർശിക്കപ്പെട്ടു. WPK കേന്ദ്ര കമ്മിറ്റിയിലെ "മുതിർന്ന ഉദ്യോഗസ്ഥ" എന്നാണ് കിം യോ-ജോങിനെ പരാമർശിച്ചത്. 2014 ഒക്ടോബറിൽ, രോഗബാധിതനായ സഹോദരൻ വൈദ്യചികിത്സയ്ക്ക് വിധേയനാകുമ്പോൾ അവർ സംസ്ഥാന ചുമതലകൾ ഏറ്റെടുത്തതായും വാർത്തകളുണ്ട്. 2018 ലെ ശീതകാല ഒളിമ്പിക്സിൽ അവർ ഉത്തര കൊറിയയെ പ്രതിനിധീകരിച്ചു[10]. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-നെ കാണാനും സഹോദരന് വേണ്ടി ഒരു രേഖാമൂലമുള്ള കത്ത് നൽകാനും ചുമതലപ്പെട്ട, സിയോൾ സന്ദർശിച്ച ഭരണ രാജവംശത്തിലെ ആദ്യത്തെ നേരിട്ടുള്ള അംഗമായി[11]. സഹോദരന്റെ സന്ദേശവുമായി ദക്ഷിണകൊറിയയിലെത്തിയ ഇവർ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ ഉച്ചകോടിക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള രണ്ടു ആണവപരീക്ഷണ ചർച്ചകൾക്ക് കിം യോ-ജോങ് സഹോദരനോടൊപ്പം പങ്കെടുത്തിരുന്നു. ആദ്യത്തേത് 2018 ജൂണിൽ സിംഗപ്പൂരിലും രണ്ടാമത്തേത് 2019 ഫെബ്രുവരിയിൽ വിയറ്റ്നാമിലെ ഹനോയിയിൽ നടന്നതുമാണ്.

2020 മാർച്ചിൽ WPK യുടെ ഡെപ്യൂട്ടി ഡയറക്ടറായി അവർ ഔദ്യോഗിക പ്രസ്താവന ഇറക്കി[12].

കിം യോ ജോങ്, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് 2018 ശീതകാല ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ

വ്യക്തിഗത ജീവിതം

[തിരുത്തുക]

2015 ജനുവരിയിൽ, സർക്കാർ ഉദ്യോഗസ്ഥനും ഉത്തര കൊറിയയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരിൽ ഒരാളായ ചോ റയോങ്-ഹേയുടെ [13]രണ്ടാമത്തെ മകനായ ചോ സോങിനെ വിവാഹം കഴിച്ചതായി വാർത്തകളുണ്ട്[14]. കിം യോ ജോങ് മെയ് 2015 ൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയതായും കുട്ടിയുടെ അച്ഛൻ കിം ഇൽ-സുംഗ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയോ അല്ലെങ്കിൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ റൂം 39 ലെ ഒരു ഉദ്യോഗസ്ഥനോ രാജ്യത്തെ നേതാവിനെ കാവൽ നിൽക്കുന്ന ഒരു സൈനിക യൂണിറ്റിൽ ജോലിചെയ്യുന്നു ഉദ്യോഗസ്ഥനോ ആണെന്ന് കരുതപ്പെടുന്നു[15].

അവലംബങ്ങൾ

[തിരുത്തുക]
  1. "കിം ജോങ് ഉന്നിന്റെ സഹോദരി വീണ്ടും ഉത്തരകൊറിയയുടെ സുപ്രധാന പദവിയിൽ". Azhimugham. 2020-04-13. Retrieved 2020-04-28.
  2. "ഉത്തര കൊറിയൻ രാഷ്ട്രീയത്തിന്റെ രാജകുമാരി". DailyHunt. 2020-02-09. Retrieved 2020-04-28.
  3. "ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം യോ ജോങ്". ExpressKerala. 2017-10-08. Archived from the original on 2017-11-13. Retrieved 2020-04-28.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "Kim Jong Un's Sister Is in the Spotlightരി". TIME. 2019-03-02. Archived from the original on 2020-04-28. Retrieved 2020-04-28.{{cite news}}: CS1 maint: bot: original URL status unknown (link)
  5. 5.0 5.1 "കിം ജോങ് ഉന്നിന്റെ വിശ്വസ്തയായ സഹോദരി". doolnews. 2020-04-27. Retrieved 2020-04-28.
  6. "KJI Youngest Daughter Working as Events Manager for KJU?". North Korea Leadership Watch. South Korea. 22 July 2013. Archived from the original on 22 December 2013.
  7. "Kim Yo-jung is believed to have studied abroad and to share her older brother's ambition". South Korea: Hankyoreh. 22 July 2013.
  8. "North Korea Newsletter No. 237". South Korea: Yonhap News Agency. 22 November 2013.
  9. "കിം ജോങ് ഉന്നിനോടൊപ്പം സഹോദരി എത്തി". indianexpress. 2019-06-07. Archived from the original on 2019-06-07. Retrieved 2020-04-28.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "ശീതകാല ഒളിംപിക്‌സിൽ പങ്കെടുക്കാൻ കിം ജോങ് ഉന്നിന്റെ സഹോദരി എത്തി". pravasishabdam. 2018-02-08. Archived from the original on 2018-02-10. Retrieved 2020-04-28.{{cite news}}: CS1 maint: bot: original URL status unknown (link)
  11. "പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച". Manorama. 2018-03-16. Archived from the original on 2018-03-16. Retrieved 2020-04-28.{{cite news}}: CS1 maint: bot: original URL status unknown (link)
  12. David Brennan. "Who is Kim Jong Un's Sister? North Korea Leader's Reported Health Problems Push Kim Yo Jong Into Focus". Newsweek. Retrieved 21 April 2020.
  13. "NK leader's sister weds son of Choe Ryong-hae: sources". Yonhap News Agency.
  14. (2 January 2015) Kim Jong Un’s Little Sister Married Son of Top Regime Official, Report Says Wall Street Journal, Asia, Retrieved 16 January 2015
  15. "The Chosun Ilbo (English Edition): Daily News from Korea – Kim Jong-un's Sister to Have Baby in May". Chosun Ilbo. 30 April 2014. Retrieved 30 April 2014.
"https://ml.wikipedia.org/w/index.php?title=കിം_യോ_ജോങ്&oldid=3775610" എന്ന താളിൽനിന്ന് ശേഖരിച്ചത്