കാർലി റേ ജെപ്സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാർലി റേ ജെപ്സെൻ
Carly Rae Jepsen 2016.jpg
ജെപ്സെൻ, 2016ൽ
ജീവിതരേഖ
ജനനം (1985-11-21) നവംബർ 21, 1985 (33 വയസ്സ്)
മിഷൻ, ബ്രിട്ടീഷ് കൊളംബിയ, കാനഡ
സംഗീതശൈലിപോപ്, പോപ് റോക്ക്, ഇലക്ട്രോപോപ്, ഡാൻസ് പോപ്, ഇൻഡീ പോപ്
തൊഴിലു(കൾ)ഗായിക, ഗാനരചയിതാവ്, അഭിനേത്രി
ഉപകരണംവായ്പാട്ട്, ഗിറ്റാർ
സജീവമായ കാലയളവ്2007-ഇതുവരെ
റെക്കോഡ് ലേബൽമേപ്പിൾമ്യൂസിക്, 604, സ്കൂൾ ബോയ്, ഇന്റർസ്കോപ്പ്
വെബ്സൈറ്റ്carlyraemusic.com

ഒരു കനേഡിയൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമാണ് കാർലി റേ ജെപ്സെൻ (ജനനം നവംബർ 21[1], 1985[2]). 2007ൽ കനേഡിയൻ ഐഡോൾ സീസൺ 5ന്റെ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2008ൽ തന്റെ ആദ്യ ആൽബം ടഗ് ഓഫ് ടവർ ജെപ്സെൻ പുറത്തിറക്കി. 2011ൽ അവൾ 'കോൾ മി മേയ്ബി' എന്ന സിംഗിൾ പുറത്തിറക്കി. 'കോൾ മി മേയ്ബ' 2012ൽ 18 രാജ്യങ്ങളിൽ ഒന്നാമതെത്തുകയും ആ വർഷത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനമായിത്തീരുകയും ചെയ്തു. പിന്നാലെ 2012ൽ തന്റെ പ്രഥമ ഇപി ആയ ക്യുരിയോസിറ്റിയും രണ്ടാം ആൽബമായ കിസ്സും പുറത്തിറക്കി. 1980കളിലെ ഗാനങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് 2015ൽ പുറത്തിറക്കിയ ജെപ്സെന്റെ മൂന്നാം ആൽബം ഇമോഷൻ ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടി. അതിലെ പ്രധാന ഗാനമായ 'ഐ റിയലി ലൈക് യു' യുണൈറ്റഡ് കിംഗ്ഡത്തിൽ അഞ്ചാം സ്ഥാനത്തും, ജെപ്സെന്റെ ജന്മരാഷ്ട്രമായ കാനഡയിൽ പതിനഞ്ചാം സ്ഥാനത്തും എത്തി.

കാർലി റേ ജെപ്സെൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് ജൂനൊ പുരസ്കാരങ്ങൾ, ഒരു ബിൽബോർഡ് സംഗീത പുരസ്കാരം, ഒരു അലൻ സ്ലൈറ്റ് പുരസ്കാരം എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ ഗ്രാമി പുരസ്കാരം, എമ്മി അവാർഡ്, എംടിവി വിഡിയോ സംഗീത പുരസ്കാരം, പൊളാരിസ് മ്യൂസിക് പ്രൈസ്, പീപ്പിൾസ് ചോയിസ് പുരസ്കാരം എന്നിവയ്ക്ക് നാമനിർദ്ദേശവും നേടിയിട്ടുണ്ട്.[3][4] ജെപ്സൻ 2015 മെയ് വരെ ഏകദേശം 2 കോടി ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[5][6]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1985-2010: ആദ്യകാല ജീവിതവും ടഗ് ഓഫ് വാറും[തിരുത്തുക]

ജെപ്സെൻ
കാനഡ ദിനം, 2016

ലാറി ജെപ്സെന്റെയും അലക്സാണ്ട്രയുടെയും മകളായി ബ്രിട്ടീഷ് കൊളംബിയയിലെ മിഷനിലാണ് ജെപ്സെൻ ജനിച്ചത്. റോൺ ലൻസരോട്ട ആണ് അവളുടെ രണ്ടാനച്ഛൻ.[7][8] മിഷനിലെ ഹെരിറ്റേജ് പാർക്ക് സെക്കണ്ടറി സ്കൂളിലാണ് അവൾ പഠിച്ചത്. പിന്നീട് ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലെ കനേഡിയൻ കോളേജ് ഓഫ് പെർഫോമിംഗ് ആർട്സിൽ മ്യൂസിക്കൽ തിയേറ്ററിൽ ബിരുദം നേടി. തുടർന്ന് കാപ്പിവെപ്പുകാരി, മദ്യശാലകളിൽ മദ്യം വിളമ്പുന്നവൾ മുതലായ കൊച്ചുജോലികളിൽ ഏർപ്പെട്ടു.[9] 2007ൽ ജെപ്സെൻ കനേഡിയൻ ഐഡോൾ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ പങ്കെടുത്തു.[9] അതിൽ അവൾ മൂന്നാം സ്ഥാനത്തെത്തി.

2008 ജൂൺ മാസം ജെപ്സെൻ തന്റെ പ്രഥമ സിംഗിളും രണ്ടാം സിംഗിളും പുറത്തിറക്കി.[10] 2008 സെപ്റ്റംബറിലാണ് ജെപ്സെന്റെ പ്രഥമ ആൽബം ടഗ് ഓഫ് വാർ പുറത്തിറങ്ങുന്നത്. 2009ന്റെ ആദ്യത്തിൽ ജെപ്സെൻ മരിയാനാസ് ട്രെഞ്ചും ഷിലോയുമൊന്നിച്ച് ഉത്തരകാനഡയിലേക്ക് സംഗീത പര്യടനം നടത്തി.[11]

2011-2013: ക്യുരിയോസിറ്റി, കിസ്സ് എന്നിവയിലൂടെ നേടിയ മുഖ്യധാരാ വിജയം[തിരുത്തുക]

ജോഷ് റാംസെ, റ്യാൻ സ്റ്റെവാർട്ട്, ടാവിഷ് ക്രോവ് എന്നിവരുമൊന്നിച്ച് തന്റെ രണ്ടാം ആൽബത്തിനുള്ള റെക്കോഡിംഗുകൾ ജെപ്സെൻ 2011ൽ ആരംഭിച്ചു. 2011 സെപ്റ്റംബറിൽ ടാവിഷ് ക്രോവുമൊന്നിച്ച് എഴുതിയ 'കോൾ മി മേയ്ബി' പുറത്തിറങ്ങി.[12] 2012 ജനുവരിയിൽ കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഈ ഗാനം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്യുകയും, തൊട്ടുപിന്നാലെ ജസ്റ്റിൻ ബീബർ, സെലീന ഗോമസ്, ആഷ്ലി ടിസ്ഡേൽ എന്നിവർ ചേർന്ന് ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന ഒരു വിഡിയോ പുറത്തിറക്കുകയും ചെയ്തു.[12]

2013 എൻആർജെ സംഗീതപുരസ്കാരവേദി
കാൻസ്, ഫ്രാൻസ്

2012 ഫെബ്രുവരിയിൽ ജെപ്സെൻ ആറ് ഗാനങ്ങളടങ്ങിയ ക്യുരിയോസിറ്റി എന്ന ഇപി പുറത്തിറക്കി.[12] 'കോൾ മി മേയ്ബി' കനേഡിയൻ ബിൽബോർഡ് ഹോട്ട് 100ൽ ഒന്നാമതെത്തുകയും, ജെപ്സെൻ പട്ടികയിൽ ഒന്നാമതെത്തുന്ന നാലാം കനേഡിയൻ താരമാവുകയും ചെയ്തു.[13] അമേരിക്കയിൽ ഈ ഗാനം തുടർച്ചയായി ഒൻപത് മാസം പ്രചരിച്ചു.[14]

2012 ജൂണിൽ ഔൾ സിറ്റിയുമായി ചേർന്ന് ജെപ്സെൻ 'ഗുഡ് ടൈം' എന്ന ഗാനം ചിത്രീകരിച്ചു.[15] 2012 സെപ്റ്റംബറിൽ ജെപ്സെന്റെ രണ്ടാം ആൽബമായ കിസ്സ് പുറത്തിറങ്ങി.

2012 ബിൽബോർഡ് സംഗീതപുരസ്കാരദാനച്ചടങ്ങിൽ ജെപ്സെന് റൈസിംഗ് സ്റ്റാർ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ കനേഡിയൻ താരമായിരുന്നു ജെപ്സെൻ.[3] 2013 ജൂനൊ അവാർഡ്സിൽ കിസ്സ് 'ആൽബം ഓഫ് ദി ഇയർ', 'പോപ്പ് ആൽബം ഓഫ് ദി ഇയർ' അവാർഡും കാൾ മി മേയ്ബി 'സിംഗിൾ ഓഫ് ദി ഇയർ' പുരസ്കാരവും നേടി.[16] അൻപത്തിയഞ്ചാമത് ഗ്രാമി പുരസ്കാര വേളയിൽ കാൾ മി മേയ്ബി 'സോംഗ് ഓഫ് ദി ഇയർ', 'ബെസ്റ്റ് പോപ് സോളോ പെർഫോമൻസ്' എന്നിവയ്ക്ക് നാമനിർദ്ദേശം നേടി.[17]

2014-ഇതുവരെ: ഇമോഷൻ, ഇമോഷൻ: സൈഡ് ബി, മറ്റ് പരിപാടികൾ[തിരുത്തുക]

2015 മാർച്ചിൽ ജെപ്സെൻ തന്റെ മൂന്നാം ആൽബത്തിലെ പ്രധാന ഗാനമായ 'ഐ റിയലി ലൈക്ക് യു' പുറത്തിറക്കി.[18] 2015 ജൂണിൽ ജെപ്സെന്റെ മൂന്നാം ആൽബം ഇമോഷൻ പുറത്തിറ്ങ്ങി.[19][20] ഇമോഷൻ കാനഡയിൽ എട്ടാമതും യുഎസ് ബിൽബോർഡ് 200ൽ പതിനാറാമതും എത്തി.[19]

ആൽബങ്ങൾ[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

ടെലിവിഷൻ
വർഷം തലക്കെട്ട് വേഷം കുറിപ്പുകൾ
2007 കനേഡിയൻ ഐഡോൾ സ്വയം/മത്സരാർത്ഥി അഞ്ചാം സീസൺ: മൂന്നാം സ്ഥാനം
2012 96210 സ്വയം സീസൺ 50 എപ്പിസോഡ് 1: "മരണം നമ്മെ വേർപിരിക്കുവോളം"
2013 ഷേക്ക് ഇറ്റ് അപ്പ് സ്വയം സീസൺ 3 എപ്പിസോഡ് 10: "മൈ ഫെയർ ലൈബ്രേറിയൻ ഇറ്റ് അപ്പ്"
2015 സാറ്റർഡേ നൈറ്റ് ലൈവ് സ്വയം/അതിഥി സീസൺ 40 എപ്പിസോഡ് 17: "മൈക്കൽ കീറ്റൺ/കാർലി റേ ജെപ്സെൻ"
2015 കാസിൽ സ്വയം സീസൺ 7 എപ്പിസോഡ് 22: "ഡെഡ് ഫ്രം ന്യൂ യോർക്ക്"
2015 കോമഡി ബാംഗ്! ബാംഗ്! സ്വയം സീസൺ 4 എപ്പിസോഡ് 24: കാർലി റേ ജെപ്സെൻ വെയേർസ് എ ചങ്കി നെക്ലേസ് ആന്റ് ബ്ലാക്ക് ഏങ്കിൾ ബൂട്ട്സ്
2016 ഗ്രീസ്: ലൈവ് ഫ്രെഞ്ചി പ്രത്യേകം
ചലച്ചിത്രം
വർഷം തലക്കെട്ട് വേഷം കുറിപ്പുകൾ
2013 ലെനൺ ഓഫ് മക്കാർട്ടിനി സ്വയം ഹ്രസ്വചിത്രം: അഭിമുഖം
2016 ബല്ലെറിന ദഡെറ്റെ ശബ്ദം
നാടകം
വർഷം തലക്കെട്ട് വേഷം കുറിപ്പുകൾ
2014 റോജേഴ്സ് + ഹാമർസ്റ്റീൻ'സ് സിൻഡ്രല്ല എല്ല ഇടക്കിടെയുള്ള പ്രത്യക്ഷപ്പെടൽ

അവലംബം[തിരുത്തുക]

 1. "Carly Rae Jepsen Biography". Biography.com. A&E Television Networks, LLC. Retrieved November 20, 2015.
 2. James Christopher Monger. "Carly Rae Jepsen Biography". Allmusic.com. Retrieved September 30, 2015.
 3. 3.0 3.1 "Carly Rae Jepsen Named Billboard's 'Rising Star' of 2012". Billboard.com. October 25, 2012. Retrieved December 29, 2013.
 4. "2013 Allan Slaight Award Recipient Carly Rae Jepsen". Canadaswalkoffame.com. Retrieved December 29, 2013.
 5. "MTVA EMA Carly Rae Jepsen". MTV.com. Retrieved September 15, 2015.
 6. "Carly Rae Jepsen's career start was 'a beautiful fire'". utv.ie. Retrieved September 15, 2015.
 7. Kate Webb (March 20, 2012). "Mission's Carly Rae Jepsen to appear on Ellen Show". Metronews.ca. Retrieved December 29, 2013.
 8. Stuart Derdeyn (July 7, 2012). "The Making of Carly Rae Jepsen's 'Call Me Maybe'". Postmedia News. Retrieved August 31, 2016.
 9. 9.0 9.1 "Carly Rae Jepsen: The Big Interview - Toronto Star". The Star.com. February 21, 2014. Retrieved August 24, 2015.
 10. "CTV News - Top Stories - Breaking News - Top News Headlines". Ctv.ca. May 8, 2014. Retrieved August 24, 2015.
 11. "[1]". The Wayback Machine. Archived from the original on November 4, 2012.
 12. 12.0 12.1 12.2 "'Call Me Maybe' Tops the Hot 100". Billboard.com.
 13. "The 4th Canadian Single to Top the Canadian Billboard Hot 100 - Canadian Music Blog". February 5, 2012. Retrieved August 24, 2015.
 14. "Carly Rae Jepsen's 'Call Me Maybe' Is Billboard's Song of the Summer". Billboard.com.
 15. Meredith Hoffa. "Carly Rae Jepsen and Owl City have a 'Good Time' in new collaboration: Here it Here - The Music Mix EW.com". Music-mix.ew.com. Retrieved June 21, 2012.
 16. "Juno Awards: Carly Rae Jepsen big winner". cbc.ca. April 22, 2013.
 17. "Grammy Nominations Leave Carly Rae Jepsen 'Over The Over'". MTV News.
 18. "I Really Like You - Single". iTunes. Retrieved March 1, 2015.
 19. 19.0 19.1 "Why Did Carly Rae Jepsen's E-MO-TION Flop Commercially?". Vice. Retrieved January 12, 2016.
 20. Mark Savage Music. uk/news/entertainment-arts-35119884 "How Carly Rae Jepsen shrugged off Call Me Maybe" Check |url= value (help). BBC News. Retrieved June 17, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 1. ഔദ്യോഗിക വെബ്സൈറ്റ്
 2. കാർലി റേ ജെപ്സെൻ - ഫേസ്ബുക്ക്
 3. കാർലി റേ ജെപ്സെൻ - ട്വിറ്റർ
 4. കാർലി റേ ജെപ്സെൻ - ഇൻസ്റ്റഗ്രാം
 5. കാർലി റേ ജെപ്സെൻ - ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
 6. കാർലി റേ ജെപ്സെൻ - ഇന്റർനെറ്റ് ബ്രോഡ്വേ ഡാറ്റാബേസ്
 7. കാർലി റേ ജെപ്സെൻ - ആപ്പിൾ ഐട്യൂൺസ്
 8. കാർലി റേ ജെപ്സെൻ - പിച്ച്ഫോർക്ക്
 9. കാർലി റേ ജെപ്സെൻ - ഓൾമ്യൂസിക്
 10. കാർലി റേ ജെപ്സെൻ - നാഷണൽ പബ്ലിക്ക് റേഡിയോ
 11. കാർലി റേ ജെപ്സെൻ - ബയോഗ്രഫി ഡോട്ട് കോം
 12. കാർലി ജെപ്സെൻ - ഫെയ്മസ് ബർത്ത്ഡേയ്സ്
 13. കാർലി റേ ജെപ്സെൻ - സക്സസ് സ്റ്റോറി
 14. കാർലി റേ ജെപ്സെൻ - കോൺടാക്റ്റ് മ്യൂസിക്
 15. കാർലി റേ ജെപ്സെൻ - മേപ്പിൾ മ്യൂസിക്
 16. കാർലി റേ ജെപ്സെൻ - കനേഡിയൻ എൻസൈക്ലോപീഡിയ
 17. കാർലി റേ ജെപ്സെൻ - ഹോളിവുഡ് ലൈഫ്
 18. കാർലി റേ ജെപ്സെൻ - ഹോളിവുഡ് ഗോസിപ്പ്
"https://ml.wikipedia.org/w/index.php?title=കാർലി_റേ_ജെപ്സെൻ&oldid=2914563" എന്ന താളിൽനിന്ന് ശേഖരിച്ചത്