കാശ്മർ
കാശ്മർ کاشمر | |
---|---|
City | |
Kashmar Tourist Places | |
Location of Kashmar County in Razavi Khorasan province | |
Coordinates: 35°14′18″N 58°27′56″E / 35.23833°N 58.46556°E | |
Country | ഇറാൻ |
പ്രവിശ്യ | Razavi Khorasan |
County | Kashmar |
Bakhsh | Central |
ഉയരം | 1,063 മീ(3,488 അടി) |
(2016 Census) | |
• നഗരപ്രദേശം | 102,282[1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
ഏരിയ കോഡ് | (+98) 051 552 |
കാശ്മർ at GEOnet Names Server |
കാശ്മർ (/kɑːʃˈmær/) (പേർഷ്യൻ: کاشمر, also Romanized Kāshmar; മുമ്പ്, کشمر Keshmar, ترشیز Torshīz അഥവാ سلطانآباد Soltanabad)[2] ഇറാനിലെ റസാവി ഖൊറാസാൻ പ്രവിശ്യയിലെ കാശ്മർ കൗണ്ടിയുടെ തലസ്ഥാനവും നഗരവുമാണ്. പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗത്തായി ഷെഷ് തരാസ് നദിയോരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തിൻറെ അതിരുകൾ തെക്ക് പ്രവിശ്യാ തലസ്ഥാനമായ മഷാദ്, കിഴക്ക് ബർദാസ്കാൻ, പടിഞ്ഞാറ് ടോർബറ്റ്-ഇ ഹെയ്ദാരി, വടക്ക് നിഷാപൂർ, തെക്ക് ഗോനാബാദ് എന്നിവയാണ്. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ, ഈ നഗരത്തിന് ടോർഷിസ് (ترشیز) എന്ന മറ്റൊരു പേരാണുണ്ടായിരുന്നത്. 2006 ലെ കനേഷുമാരി പ്രകാരം 21,947 കുടുംബങ്ങളിലായി 81,527 ആയിരുന്നു നഗരത്തിലെ ജനസംഖ്യ.[3]
ചരിത്ര ഇതിഹാസങ്ങൾ
[തിരുത്തുക]കാശ്മറിലെ സൈപ്രസ് മരത്തെക്കുറിച്ചുള്ളതുപോലെയുള്ള നിരവധി പുരാതന ചരിത്രവും നിരവധി ഐതിഹാസിക കഥകളുമുള്ള ഒരു നഗരമാണ് കാശ്മർ.[4]
കശ്മറിലെ സൈപ്രസ്
[തിരുത്തുക]കാശ്മറിലെ സൈപ്രസ് വൃക്ഷം ഐതിഹാസിക സൗന്ദര്യവും അതിമനോഹരവും ഒപ്പം ഭീമാകാരമായ അളവുകളുമുള്ള ഒരു പുരാണ സൈപ്രസ് വൃക്ഷമായിരുന്ന. പറുദീസയിൽ നിന്ന് പേർഷ്യൻ പ്രവാചകൻ സൊറോസ്റ്റർ കൊണ്ടുവന്ന ഒരു ശാഖയിൽ നിന്ന് ഉത്ഭവിച്ചതായി വിശ്വസിക്കപ്പെടുന്നതും വിഷ്ടസ്പ രാജാവിനെ സൊറോസ്ട്രിയൻ മതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ ബഹുമാനാർത്ഥം സോറോസ്റ്റർ നട്ടുപിടിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നതുമായ ഇത് വടക്കുകിഴക്കൻ ഇറാനിലെ ഇന്നത്തെ കാഷ്മറിൽ നിലനിന്നിരുന്നതായും പറയപ്പെടുന്നു. ഇറാനിയൻ ഭൗതികശാസ്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന സക്കരിയ അൽ-ഖസ്വിനിയുടെ അഭിപ്രായം, സൊറോസ്റ്ററിന്റെ രക്ഷാധികാരിയായിരുന്ന വിഷ്ടസ്പ രാജാവ് സ്വയം മരം നട്ടുപിടിപ്പിച്ചുവെന്നാണ്. ഹിജ്റ 247-ൽ (എഡി 861) അൽ-മുതവാക്കിൽ എങ്ങനെയാണ് ഈ കൂറ്റൻ സൈപ്രസ് മരത്തെ മുറിച്ചു വീഴ്ത്താൻ ഉത്തരവിട്ടതെന്നും പിന്നീട് സമാറയിലെ തന്റെ പുതിയ കൊട്ടാരത്തിലെ തുലാമുകൾക്കായി ഇറാനിലൂടെ എങ്ങനെയാണ് കടത്തിക്കൊണ്ടുപോയതെന്നും അദ്ദേഹം തന്റെ 'അജാഇബ് അൽ-മഖ്ലൂഖ്വാത്ത് വ ഗരാഇബ് അൽ-മൗജൂദാത്ത് എന്ന ഗ്രന്ഥത്തിൽ കൂടുതലായി വിവരിക്കുന്നു. മരത്തെ സംരക്ഷിക്കാൻ വളരെ ഉയർന്ന തുക വാഗ്ദാനം ചെയ്ത സൊരാസ്ട്രിയൻ സമൂഹത്തിന്റെ വലിയ പ്രതിഷേധങ്ങൾ വകവയ്ക്കാതെയാണ് അദ്ദേഹം ഇത് ചെയ്തത്. അൽ-മുതവാക്കിൽ സൈപ്രസ് മരും കണ്ടിട്ടില്ല, കാരണം പുതിയ കൊട്ടാരത്തിലേക്ക് സൈപ്രസ് മരം എത്തുന്നതിന് മുമ്പായിത്തന്നെ ഒരു തുർക്കി പട്ടാളക്കാരൻ (ഒരുപക്ഷേ അദ്ദേഹത്തിന്റെ ഭടൻ) ടൈഗ്രിസിന്റെ തീരത്ത് എത്തിയ രാത്രിയിൽ അൽ-മുതവാക്കിലിനെ കൊലപ്പെടുത്തി.[5][5]
കശ്മറിലെ അഗ്നി ക്ഷേത്രം
[തിരുത്തുക]കാശ്മറിൽ സൊറോസ്റ്ററിന്റെ അഭ്യർത്ഥനപ്രകാരം വിഷ്ടസ്പ രാജാവ് നിർമ്മിച്ച ആദ്യത്തെ സൊരാഷ്ട്രിയൻ അഗ്നിക്ഷേത്രമാണ് കാശ്മർ അഗ്നിക്ഷേത്രം. സൊറോസ്റ്ററെ കണ്ടെത്തുന്നതും വിഷ്ടസ്പ രാജാവ് മതം സ്വീകരിക്കുന്നതുമായ കഥ വിവിരക്കപ്പെടുന്ന ഫെർദൗസിയുടെ ഷാ നാമയുടെ ഒരു ഭാഗത്ത്, സൊറോസ്‌ട്രിയൻ മതം സ്വീകരിച്ച ശേഷം വിഷ്ടസ്പ രാജാവ് പുരോഹിതന്മാരെ പ്രപഞ്ചത്തിലെമ്പാടും അയച്ചുകൊണ്ട്, അസർ അഗ്നി ക്ഷേത്രങ്ങൾ (താഴികക്കുടങ്ങൾ) നിർമ്മിക്കാനാരംഭിക്കുകയും അവയിൽ ആദ്യത്തതായ അദുർ ബർസെൻ-മിഹ്‌ർ അഗ്നി ക്ഷേത്രം കാശ്മറിൽ സ്ഥാപിക്കുകയും ഒപ്പം ക്ഷേത്രത്തിനു മുന്നിൽ ഒരു സൈപ്രസ് വൃക്ഷം നട്ടുപിടിപ്പിക്കുകയും ചെയ്തു. അത് ബഹായി മതം സ്വീകരിക്കുന്നതിന്റെ പ്രതീകമാക്കിയ അദ്ദേഹം കൂടാതെ ലോകമെമ്പാടും പുരോഹിതന്മാരെ അയയ്ക്കുകയും എല്ലാ പ്രശസ്തരായ പുരുഷന്മാരോടും സ്ത്രീകളോടും ആ ആരാധനാലയത്തിലേക്ക് എത്താൻ ആജ്ഞാപിക്കുകയും ചെയ്തു.[6]
മതം
[തിരുത്തുക]ഇറാനിലെ നാലാമത്തെ തീർത്ഥാടന നഗരമായ ഇത്, റസാവി ഖൊറാസാൻ പ്രവിശ്യയിലെ മഷ്ഹദിന് ശേഷം ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്.[7]
വിദ്യാഭ്യാസം
[തിരുത്തുക]കാശ്മർ പയമേ നൂർ യൂണിവേഴ്സിറ്റി, കാശ്മറിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി,[8] ജിഹാദ് യൂണിവേഴ്സിറ്റി ഓഫ് കാശ്മർ, കാശ്മർ ഹയർ എജ്യുക്കേഷൻ സെന്റർ, സ്കൂൾ ഓഫ് നഴ്സിംഗ് എന്നിവയുൾപ്പെടെ നിലവിൽ, കാശ്മറിൽ അഞ്ച് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ട്. മേൽപ്പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 3,794,420 വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യത്തെ സർവകലാശാലകളിലെ 3,500 ഓളം പേർ കാശ്മർ വിദ്യാർത്ഥികളാണ്.
സുവനീറുകൾ
[തിരുത്തുക]ഉണക്കമുന്തിരി ഉത്പാദിപ്പിക്കുന്ന നഗരത്തിൽ 40 ഓളം മുന്തിരിയിനങ്ങളുണ്ട്. കുങ്കുമപ്പൂവും കൈകൊണ്ട് നിർമ്മിക്കുന്ന പേർഷ്യൻ റഗ്ഗുകളും കയറ്റുമതി ചെയ്യുന്നതിൻറെ പേരിലും നഗരം അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. കാശ്മർ പരവതാനി, ഉണക്കമുന്തിരി, മുന്തിരിപ്പഴം, കുങ്കുമം, ഉണക്കിയ പഴങ്ങൾ, സോഹൻ എന്ന മിഠായി എന്നിവയാണ് ഈ നഗരത്തിലെ പ്രധാന സുവനീറുകൾ.[9]
കാശ്മർ പരവതാനി
[തിരുത്തുക]കാശ്മർ കൗണ്ടിയിലുടനീളം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു പ്രാദേശിക പേർഷ്യൻ പരവതാനിയാണ് നഗരത്തിൽ ഉത്ഭവിച്ചിനാൽ ഈ പേരിൽ അറിയപ്പെടുന്ന കാശ്മർ പരവതാനികൾ. കൈകൊണ്ട് കൊരുത്തെടുക്കുന്ന ഈ പരവതാനികൾ പലപ്പോഴും പ്രകൃതി ദൃശ്യങ്ങൾ, വേട്ടയാടൽ ദൃശ്യങ്ങൾ തുടങ്ങിയ ചിത്രപ്പണികളോടെ ലഭ്യമാണ്. കാശ്മറിലെ പരവതാനി നെയ്ത്തിന്റെ പഴയ ചരിത്രം 150 വർഷവും പരവതാനി നെയ്ത്തിന്റെ സമകാലിക കല 1920 ലും ആരംഭിക്കുന്നു. എന്നിരുന്നാലും, 1260 നും 1280 നും ഇടയിൽ, പരവതാനികളുടെ വൻതോതിലുള്ള ഉത്പാദനം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Statistical Center of Iran > Home".
- ↑ കാശ്മർ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3069992" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
- ↑ "كاشمر شهر سروهاي افسانه اي". Mehr News Agency. 19 March 2006. Retrieved 11 October 2020.
- ↑ 5.0 5.1 "The Destruction of Sacred Trees". www.goldenassay.com. Retrieved 6 February 2020.
- ↑ "تاریخچه و نقشه جامع شهر کاشمر در ویکی آنا". ana.press. 4 January 2015. Archived from the original on 2020-10-26. Retrieved 27 October 2020.
- ↑ "دومین شهر زیارتی خراسان رضوی". khorasan.iqna.ir. Retrieved 6 February 2020.
- ↑ "Islamic Azad University Kashmar | Admission | Tuition | University". www.unipage.net. Retrieved 2022-04-30.
- ↑ "اداره میراث فرهنگی شهرستان کاشمر – سوغات کاشمر". kashmar.razavichto.ir. Retrieved 11 October 2020.