കാലിസ്റ്റിമോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോട്ടിൽബ്രഷുകൾ
Red bottle brush.jpg
ചുവന്ന ബോട്ടിൽബ്രഷ് പൂങ്കുല
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Myrtales
Family: Myrtaceae
Subfamily: Myrtoideae
Tribe: Melaleuceae
Genus: Callistemon
R.Br.[1]

മൈർട്ടേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് കാലിസ്റ്റിമോൺ. 1814 ലാണ് കാലിസ്റ്റിമോൺ ഒരു ജീനസ്സായി നിർദ്ദേശിക്കപ്പെട്ടത്.[2] ഈ ജീനസ്സ് ഓസ്ട്രലിയയിൽ സാധാരണയായി കാണപ്പെടുന്നു. കാലിസ്റ്റിമോൺ ജീനസ്സിലെ ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലും ഇവ കൃഷിചെയ്യപ്പെടുന്നുണ്ട്. ഇവയുടെ ഇലകൾ സുഗന്ധമുള്ളവയാണ്.[3]

പൂക്കൾ[തിരുത്തുക]

കുപ്പികൾ കഴുകാനുപയോഗിക്കുന്ന ബ്രഷുകൾ പോലെയാണ് ഇവയുടെ പൂക്കൾ അതുകൊണ്ട് ബോട്ടിൽബ്രഷുകൾ (bottlebrushes )എന്നാണ് കാലിസ്റ്റിമോൺ സ്പീഷിസുകളെ സാധാരണയായി വിളിക്കുന്നത്. ആകർഷണീയമായ പൂക്കളുള്ള കാലിസ്റ്റിമോണുകൾ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സാധാരണയായി പുഷ്പിക്കാറ്. പൂക്കളുടെ പ്രകടമായ ഭാഗം പരാഗരേണുക്കളാൽ സമൃദ്ധമായ കേസരമാണ്. പുഷ്പദലം പെട്ടെന്ന് കാണാൻ കഴിയാത്തവയാണ്. സ്പീഷിസുകൾക്കനുസരിച്ച് പൂക്കളുടെ നിറങ്ങൾക്കും വ്യത്യാസം വരുന്നു (ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച, വെള്ള).

പൂക്കൾ കൊഴിഞ്ഞതിനു് ശേഷം വിത്തുകൾ അവശേഷിക്കുന്നു

സ്പീഷിസുകൾ[തിരുത്തുക]

50 ഓളം സ്പീഷിസുകളുണ്ട്. അവ താഴെ കൊടുക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. "Genus: Callistemon R. Br". Germplasm Resources Information Network. United States Department of Agriculture. 2009-01-27. Retrieved 2010-04-21. 
  2. Brown, Robert. 1814. Voyage to Terra Australis 2(App. 3): 547
  3. "Callistemon Melaleuca Bottlebrushes, Paperbarks Honey Myrtles". 7.11.2010. Retrieved 20 ഫെബ്രുവരി 2016.  |first1= missing |last1= in Authors list (help); Check date values in: |date= (help)
  4. "Callistemon R.Br.'". APNI. Retrieved 22 July 2015. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലിസ്റ്റിമോൺ&oldid=2323700" എന്ന താളിൽനിന്നു ശേഖരിച്ചത്