കാരോൾ കരമേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരോൾ കരമേര
Carole Karemera 07762.JPG
Karemera in 2015
ജനനം1975 (വയസ്സ് 46–47)
ദേശീയതറുവാണ്ടൻ
തൊഴിൽനടി, നർത്തകി, സാക്സോഫോണിസ്റ്റ്, നാടകകൃത്ത്

ഒരു റുവാണ്ടൻ നടിയും, നർത്തകിയും, സാക്സോഫോണിസ്റ്റും നാടകകൃത്തുമാണ് കാരോൾ ഉമുലിംഗ കരമേര (ജനനം: 1975).

ജീവചരിത്രം[തിരുത്തുക]

ഒരു റുവാണ്ടൻ പ്രവാസിയുടെ മകളായ കരമേര 1975-ൽ ബ്രസ്സൽസിലാണ് ജനിച്ചത്.[1] കുട്ടിക്കാലത്ത്, കരേമര ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തുകയും ഒരു ബേക്കറി തുറക്കാൻ സ്വപ്നം കാണുകയും ചെയ്തു.[2] കരമേര ബ്രസൽസിലെ നാഷണൽ കൺസർവേറ്ററി ഓഫ് തിയറ്റർ ആന്റ് ഡാൻസിൽ ചേർന്ന് പഠനം നടത്തി. ഒരു പത്രപ്രവർത്തകനായ അവരുടെ പിതാവ് റുവാണ്ടൻ വംശഹത്യയുടെ ഫലമായി 1994-ൽ ബെൽജിയത്തിലേക്ക് മടങ്ങി.[3] 1996 ലാണ് കരമേര ആദ്യമായി മോട്ടോർ സൈക്കിളിൽ റുവാണ്ടയിലെത്തിയത്.[1] ചലച്ചിത്ര ജീവിതം ആരംഭിക്കുന്നതിനുമുമ്പ് യൂറിപ്പിഡിസിന്റെ ദി ട്രോജൻ വുമൻ, കേ ആഡ്‌സ്ഹെഡിന്റെ ദ ഗോസ്റ്റ് വുമൺ, അനത്തേമ തുടങ്ങി നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു.[2] 2000 നും 2004 നും ഇടയിൽ റുവാണ്ട 94 ൽ കരമേര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ അമ്മാവൻ ജീൻ-മാരി മുയാംഗോ ഷോയ്ക്ക് സംഗീതം രചിച്ചു.[3]

2005-ൽ കരോൾ റുവാണ്ടൻ വംശഹത്യയെക്കുറിച്ച് ചിത്രീകരിച്ച റൗൾ പെക്ക് നിർമ്മിച്ച സംടൈംസ് ഇൻ ഏപ്രിൽ എന്ന ചിത്രത്തിൽ ജീൻ എന്ന കഥാപാത്രത്തെ അഭിനയിച്ചു.[4]അതേ വർഷം തന്നെ അവർ കിഗാലിയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു.[1]അവിടേക്ക് താമസം മാറിയപ്പോൾ, കരമേര ഒരു പൊതു ചരിത്രം സൃഷ്ടിക്കുന്നതിനായി ബാറുകളിലും റുവാണ്ടൻ നഗരങ്ങളിലെ തെരുവുകളിലും സംവേദനാത്മക നാടകങ്ങൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാംസ്കാരിക പദ്ധതികളിൽ ഏർപ്പെട്ടു. സിസിലിയ കങ്കോണ്ടയ്‌ക്കൊപ്പം, 1994-ന് മുമ്പുള്ള റുവാണ്ടയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കാളികൾക്ക് പറയാൻ കഴിയുന്ന "സൗണ്ട് കത്തീഡ്രൽ" എന്ന ഓർമ്മകളുടെ റെക്കോർഡിംഗുകൾ അവർ നിർമ്മിച്ചു.[5] അതുവരെ തിയേറ്റർ ഇല്ലായിരുന്ന തലസ്ഥാനത്ത് സംസ്കാരത്തെ പിന്തുണയ്ക്കുന്നതിനായി 2006-ൽ കരേമരയും മറ്റ് ഏഴ് സ്ത്രീകളും കിഗാലിയിൽ ഇഷിയോ ആർട്സ് സെന്റർ സ്ഥാപിച്ചു.[1]

2007-ൽ പുറത്തിറങ്ങിയ ജുജു ഫാക്ടറിയിൽ കരമേര ബിയാട്രീസ് എന്ന കഥാപാത്രത്തെ അഭിനയിച്ചു. ഇറ്റലിയിലെ ഫെസ്റ്റിവൽ സിനിമ ആഫ്രിക്കാനോയിൽ മികച്ച നടിക്കുള്ള അവാർഡ് അവർക്ക് ലഭിച്ചു.[6]ബ്രസ്സൽസ്, കിഗാലി, സെവ്രാൻ എന്നിവിടങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ച് "ചെസ് എൽ ഹബിറ്റന്റ്" ("Chez l’habitant") എന്ന നാടകം അവർ എഴുതി.[1]

കരമേര ആർട്ടീരിയൽ നെറ്റ്‌വർക്കിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും റുവാണ്ടയിലെ ആർട്ടീരിയൽ നെറ്റ്‌വർക്ക് കൺട്രി പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[7]ദി മഹാഭാരത നാടകത്തെ ആസ്പദമാക്കി നിർമ്മിച്ച 2016-ലെ പീറ്റർ ബ്രൂക്കിന്റെ നാടകം ബാറ്റിൽഫീൽഡിൽ അവർ അഭിനയിച്ചു.[8]2018-ൽ, റുവാണ്ടയിലെ തീയറ്ററിലെ തന്റെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ലെസ് ജേണീസ് തീട്രെൽസ് ഡി കാർത്തേജിൽ അവർക്ക് ഒരു അവാർഡ് ലഭിച്ചു.[9]

ഫിലിമോഗ്രാഫി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Charon, Aurélie (12 October 2018). "Carole Karemera, j'irai le dire chez vous". Libération (ഭാഷ: French). ശേഖരിച്ചത് 2 October 2020.CS1 maint: unrecognized language (link)
  2. 2.0 2.1 "Who are the stars of Rwanda's Hillywood?". The New Times. 11 July 2014. ശേഖരിച്ചത് 2 October 2020.
  3. 3.0 3.1 Bédarida, Catherine (21 April 2004). "Carole Karemera incarne la douleur des résistants tutsis". Le Monde (ഭാഷ: French). ശേഖരിച്ചത് 2 October 2020.CS1 maint: unrecognized language (link)
  4. Lacey, Marc (17 February 2004). "Rwanda Revisits Its Nightmare; Filmmaker, in HBO Project, Uses Survivors and Actual Sites to Recount 1994 War". New York Times. ശേഖരിച്ചത് 2 October 2020.
  5. Kodjo-Grandvaux, Séverine (15 December 2016). "Carole Karemera veut reconstruire le Rwanda grâce au théâtre de rue". Le Monde (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 2 October 2020.
  6. Mahnke, Hans-Christian. "Review of "Juju Factory"". Africavenir. ശേഖരിച്ചത് 2 October 2020.
  7. "Carole Karemara". Arterial Network. ശേഖരിച്ചത് 2 October 2020.
  8. Kantengwa, Sharon (21 April 2016). "You can use art to speak to the world - Carole Karemera". The New Times. ശേഖരിച്ചത് 2 October 2020.
  9. Mazimpaka, Magnus (8 December 2018). "Rwandan Actress Carole Karemera Receives Great Award In Tunisia". Taarifa. ശേഖരിച്ചത് 2 October 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരോൾ_കരമേര&oldid=3481832" എന്ന താളിൽനിന്ന് ശേഖരിച്ചത്