Jump to content

കാരി മള്ളിഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരി മള്ളിഗൻ
മള്ളിഗൻ 2018ൽ
ജനനം
കാരി ഹന്ന മള്ളിഗൻ

(1985-05-28) 28 മേയ് 1985  (39 വയസ്സ്)
വിദ്യാഭ്യാസംഇന്റർനാഷണൽ സ്കൂൾ ഓഫ് ഡസ്സൽഡോർഫ്
വോൾഡിംഗ്ഹാം സ്കൂൾ
തൊഴിൽനടി
സജീവ കാലം2004–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
പുരസ്കാരങ്ങൾFull list

കാരി ഹന്ന മള്ളിഗൻ[1] (ജനനം: 28 മേയ് 1985) ഒരു ഇംഗ്ലീഷ് നടിയാണ്. രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, നാല് സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡുകൾ, ഒരു ടോണി അവാർഡ് എന്നിവയ്ക്കുള്ള നാമനിർദ്ദേശങ്ങൾക്ക് പുറമേ, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, ഒരു ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും അവർ നേടിയിട്ടുണ്ട്.

2004 റോയൽ കോർട്ട് തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ട കെവിൻ എലിയട്ടിന്റെ ഫോർട്ടി വിങ്ക്സ് എന്ന നാടകത്തിലൂടെയാണ് മള്ളിഗൻ വേദിയിൽ അരങ്ങേറ്റം കുറിച്ചത്. പ്രൈഡ് & പ്രിജുഡിസ് (2005) എന്ന റൊമാന്റിക് ഡ്രാമാ സിനിമയിലൂടെ ഒരു സഹനടിയായി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചശേഷം ബ്ലീക്ക് ഹൗസ് (2005) എന്ന നാടക പരമ്പര, ടെലിവിഷൻ ചിത്രമായ നോർത്താംഗർ ആബി (2007) എന്നിവയുൾപ്പെടെ ടെലിവിഷനിൽ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു. ഡോക്ടർ ഹു പരമ്പരയുടെ “ബ്ലിങ്ക്” എന്ന എപ്പിസോഡിൽ സാലി സ്പാരോ എന്ന കഥാപാത്രമായി അഭിനയിച്ചു. 2008 ലെ ആന്റൺ ചെക്കോവ് നാടകമായ ദി സീഗലിന്റെ പുനരവതരണത്തിലൂടെ മള്ളിഗൻ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുകയും ഇതിലൂടെ ഒരു ഇയാൻ ചാൾസൺ കമന്റേഷൻ അവാർഡ് നേടുന്നതിനും സാധിച്ചു.

ആൻ എഡ്യുക്കേഷൻ (2009) എന്ന നാടകീയ സിനിമയിൽ 1960-ലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയായുള്ള മുള്ളിഗന്റെ അഭിനയം ഒരു വഴിത്തിരിവാകുകയും, അതിലൂടെ ഒരു പ്രധാന വേഷത്തിലെ മികച്ച നടിക്കുള്ള ബാഫ്ത അവാർഡ് നേടിയതോടൊപ്പം മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരത്തിനുള്ള ആദ്യ നാമനിർദ്ദേശവും അവർ നേടി . കാൽപ്പനിക പ്രണയ കഥാചിത്രം നെവർ ലെറ്റ് മി ഗോ (2010), ഒരു മികച്ച സഹനടിക്കുള്ള ബാഫ്ത അവാർഡിന് നാമനിർദ്ദേശം നേടിയ ആക്ഷൻ ഡ്രാമ ഡ്രൈവ് (2011) ലൈംഗിക നാടകീയ ചിത്രം ഷെയിം (2011), പ്രണയ നാടകീയ ചിത്രം ദി ഗ്രേറ്റ് ഗാറ്റ്സ്ബി (2013), ബ്ലാക്ക് കോമഡി-ഡ്രാമ ഇൻസൈഡ് ലെവിൻ ഡേവിസ് (2013) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ തന്റെ തലമുറയിലെ ഏറ്റവും പ്രശംസ നേടിയ നടിമാരിൽ ഒരാളായി അവർ സ്വയം പ്രഖ്യാപിച്ചു. 2015 ൽ, ഡേവിഡ് ഹെയറിന്റെ സ്കൈലൈറ്റിന്റെ ബ്രോഡ്‌വേ പുനരവതരണത്തിലെ പ്രകടനത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡിന് മുള്ളിഗൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2018 ൽ, നെറ്റ്ഫ്ലിക്സ് ലിമിറ്റഡ് പരമ്പരയായ കൊളാറ്ററലിലും പോൾ ഡാനോയുടെ നിരൂപക പ്രശംസ നേടിയ നാടകീയ ചിത്രമായ വൈൽഡ് ലൈഫിലും അവർ അഭിനയിച്ചു. പ്രോമിസിംഗ് യംഗ് വുമൺ (2020) എന്ന ത്രില്ലറിലെ അഭിനത്തിന്, മികച്ച നടിക്കുള്ള രണ്ടാമത്തെ അക്കാദമി  നാമനിർദ്ദേശം മുള്ളിഗന് ലഭിച്ചു.

2012 മുതൽ അൽഷിമേഴ്സ് സൊസൈറ്റിയുടെ അംബാസഡറായ മള്ളിഗൻ 2014 മുതൽ വാർ ചൈൽഡിന്റെ അംബാസഡറുമാണ്. 2012 മുതൽ ഗായകനും ഗാനരചയിതാവുമായ മാർക്കസ് മംഫോർഡിനെ വിവാഹം കഴിച്ച അവർക്ക് രണ്ട് കുട്ടികളുണ്ട്.

ആദ്യകാലവും വിദ്യാഭ്യാസവും

[തിരുത്തുക]

നാനോ (മുമ്പ്, ബൂത്ത്), സ്റ്റീഫൻ മള്ളിഗൻ ദമ്പതികളുടെ മകളായി 1985 മേയ് 28 ന് ലണ്ടനിൽ[2][3] കാരി ഹന്ന മള്ളിഗൻ ജനിച്ചു. പിതാവ്, യഥാർത്ഥത്തിൽ ലിവർപൂളിൽ നിന്നുള്ള ഐറിഷ് വംശജനായ ഒരു ഹോട്ടൽ മാനേജരായിരുന്നു.[4] യൂണിവേഴ്സിറ്റി ലക്ചററായ അമ്മ വെയിൽസിലെ ലാൻഡെയിലോയിൽ നിന്നുള്ള വനിതയായിരുന്നു.[5][6][7][8] മാതാപിതാക്കൾ അവരുടെ ഇരുപതുകളിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടി. മൈ ഗ്രാന്റ് പേരന്റ്സ് വാർ (2019) എന്ന ടെലിവിഷൻ പരമ്പരയിൽ ഒക്കിനാവ യുദ്ധത്തിൽ പങ്കെടുക്കുകയും തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ടോക്കിയോ ബേയിലേക്ക് കപ്പൽ കയറുകയും ചെയ്ത HMS ഇൻഡെഫറ്റിഗബിളിലെ നേവൽ റഡാർ ആർട്ടിലറി ഓഫീസർ എന്ന നിലയിലുള്ള മുത്തച്ഛൻ ഡെൻസിൽ ബൂത്തിന്റെ പങ്ക് അവർ ഈ പരമ്പരയിലൂടെ പര്യവേക്ഷണം ചെയ്തു.[9]

അവലംബം

[തിരുത്തുക]
  1. England & Wales, 1984–2004. Gives name at birth as "Carey Hannah Mulligan"
  2. Hornby, Nick "She's the One" Archived from Elle
  3. Muller, Matt "There's Something About Carey" Total Film
  4. Rees, Claire (7 February 2010). "Mum keeps my feet on ground, says Oscar hopeful Carey Mulligan". Wales Online. Retrieved 18 February 2010.
  5. England & Wales, 1984–2004. Gives name at birth as "Carey Hannah Mulligan"
  6. Rees, Claire (7 February 2010). "Mum keeps my feet on ground, says Oscar hopeful Carey Mulligan". Wales Online. Retrieved 18 February 2010.
  7. Anna Carey (28 October 2009). "Life lessons captured on film". The Irish Times. Irish Times Trust. Archived from the original on 2012-10-18. Retrieved 21 December 2009.(subscription required)
  8. Fuller, Graham "Actress Carey Mulligan, Emotionally Speaking" "The Arts Desk"
  9. "Carey Mulligan". PBS. December 2019. Retrieved 26 April 2021.
"https://ml.wikipedia.org/w/index.php?title=കാരി_മള്ളിഗൻ&oldid=3802930" എന്ന താളിൽനിന്ന് ശേഖരിച്ചത്