ഡോക്ടർ ഹു
ഡോക്ടർ ഹു | |
---|---|
തരം | Science fiction Drama |
സൃഷ്ടിച്ചത് | |
രചന | Various |
അഭിനേതാക്കൾ | Various Doctors (as of 2019, Jodie Whittaker) Various companions (as of 2019, Bradley Walsh, Tosin Cole, Mandip Gill) |
തീം മ്യൂസിക് കമ്പോസർ | |
ഓപ്പണിംഗ് തീം | Doctor Who theme music |
ഈണം നൽകിയത് | Various composers (since 2018, Segun Akinola) |
രാജ്യം | United Kingdom |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 26 (1963–89) + 1 TV film (1996) |
എപ്പിസോഡുകളുടെ എണ്ണം | 870 (97 missing) 299 stories (1963–89 episodes) (2005–pres. episodes) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Various (as of 2018, Matt Strevens and Chris Chibnall) |
Camera setup | Single- and multiple-camera setups[1] |
സമയദൈർഘ്യം | Regular episodes:
Various: 50–90 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | BBC Studios |
വിതരണം | BBC Studios |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് |
|
Picture format | |
Audio format |
|
ഒറിജിനൽ റിലീസ് |
|
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | |
External links | |
Doctor Who at the BBC | |
Production website |
1963 മുതൽ ബിബിസി നിർമ്മിച്ചുവരുന്ന ഒരു ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയാണ് ഡോക്ടർ ഹു. ഗാലിഫ്രേ ഗ്രഹത്തിൽ നിന്ന് വരുന്ന "ഡോക്ടർ" എന്ന സമയസഞ്ചാരിയുടെ സാഹസികതയാണ് ഈ പരിപാടിയിൽ അവതരിപ്പിക്കപ്പെടുന്നത്, ടാർഡിസ് എന്ന സമയസഞ്ചാരശേഷിയുള്ള ബഹിരാകാശ കപ്പലിൽ ഡോക്ടർ പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യുന്നു. ഇതിൻെറ പുറംഭാഗം ഒരു നീല ബ്രിട്ടീഷ് പോലീസ് ബോക്സിനെ അനുസ്മരിപ്പിക്കുന്നു. പരമ്പര ആദ്യമായി സംപ്രേഷണം ചെയ്ത 1963 ൽ ഇത്തരം ബോക്സുകൾ ബ്രിട്ടനിലെ ഒരു സാധാരണ കാഴ്ചയായിരുന്നു. നിരവധി കൂട്ടാളികൾക്കൊപ്പം, ഡോക്ടർ ദുഷ്ടശക്തികളെ നേരിടുകയും മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനും സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് ജനപ്രിയ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ പരിപാടി,[2][3] കൂടാതെ ലോകമെങ്ങും ഒരു കൾട്ട് ആരാധകരെ സൃഷ്ടിക്കുവാനും ഇതിനു സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ടെലിവിഷൻ പ്രൊഫഷണലുകളുടെ പല തലമുറകളെ ഈ പരിപാടി സ്വാധീനിച്ചിട്ടുണ്ട്, അവരിൽ പലരും ഈ പരമ്പര കണ്ടാണ് വളർന്നത്.[4] 1963 മുതൽ 1989 വരെ ആണ് ഡോക്ടർ ഹു അവതരിപ്പിക്കപ്പെട്ടത്. 1996 ൽ പരമ്പരയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 2005 ൽ പ്രോഗ്രാം വീണ്ടും സമാരംഭിച്ചു. അതിനുശേഷം കാർഡിഫിലെ ബിബിസി വെയിൽസ് വിഭാഗമാണ് പരമ്പര നിർമിച്ചുകൊണ്ടിരിക്കുന്നത്. കോമിക്ക് പുസ്‌തകങ്ങൾ, ചലച്ചിത്രങ്ങൾ, നോവലുകൾ, ഓഡിയോ നാടകങ്ങൾ, ടെലിവിഷൻ പരമ്പരയായ ടോർച്ച്‌വുഡ് (2006–2011), ദി സാറാ ജെയ്ൻ അഡ്വഞ്ചേഴ്‌സ് (2007–2011), കെ -9 (2009–2010) , ക്ലാസ് (2016), കൂടാതെ ജനപ്രിയ സംസ്കാരത്തിലെ നിരവധി പ്രയോഗങ്ങൾക്കും പാരഡികൾക്കും ഡോക്ടർ ഹു വിഷയമായി.
പതിമൂന്ന് അഭിനേതാക്കൾ മുഖ്യകഥാപ്രത്രമായ ഡോക്ടറായി ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഒരു നടനിൽ നിന്ന് മറ്റൊരാളിലേക്കുള്ള മാറ്റം ഒരു പുനരുജ്ജീവിപ്പിക്കൽ പ്രക്രിയയുടെ രൂപത്തിൽ കഥയിൽ ഉപയോഗിച്ചിരിക്കുന്നു. നിലവിലുള്ള ശരീരത്തിനു ഭേദപ്പെടുത്തുവാൻ വയ്യാത്തവണ്ണം കേടുപാട് സംഭവിക്കുമ്പോൾ ഡോക്ടർ ഒരു പുതിയ രൂപം സ്വീകരിക്കുന്നു. ഓരോ അഭിനേതാവിന്റെയും അവതരണരീതി വ്യത്യസ്തമാണ് എങ്കിലും, ഒരേ കഥാപാത്രത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു, ഒപ്പം ഒരുമിച്ച്, ഒരൊറ്റ ആഖ്യാനത്തിലൂടെ അവ ഒരൊറ്റ ജീവിതകാലം സൃഷ്ടിക്കുന്നു. കഥയിലെ സമയ-സഞ്ചാര സവിശേഷത കൊണ്ട് ഡോക്ടറുടെ വ്യത്യസ്ത അവതാരങ്ങൾ ഇടയ്ക്കിടെ കണ്ടുമുട്ടുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. 2017 ലെ "ട്വവൈസ് അപ്പോൺ എ ടൈം" എന്ന ക്രിസ്മസ് സ്‌പെഷ്യൽ എപ്പിസോഡ് മുതൽ ജോഡി വിറ്റേക്കറാണ് ഡോക്ടറെ അവതരിപ്പിക്കുന്നത്.
കഥാസാരം
[തിരുത്തുക]"ഡോക്ടർ" എന്ന ഗാലിഫ്രേ ഗ്രഹത്തിൽ നിന്നുള്ള ഒരു സമയസഞ്ചാരിയുടെ സാഹസങ്ങൾ ആണ് പരമ്പരയുടെ വിഷയം. ടാർഡിസ് എന്ന ടൈം മെഷീനുമായി ഡോക്ടർ ഗാലിഫ്രേ ഗ്രഹത്തിൽ നിന്നു കടക്കുന്നു. ടാർഡിസിനു വിശാലമായ ഇന്റീരിയർ ഉണ്ട്, എന്നാൽ പുറം ഭാഗത്ത് ചെറുതായി കാണപ്പെടുന്നു. പുറമെ നിന്ന് നോക്കുമ്പോൾ സാധാരണ വസ്തുവായി നോക്കിക്കാൻ ശേഷിയുള്ള “കമേലിയോൺ സർക്യൂട്ട്" കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ ഒരു തകരാറുമൂലം, ഡോക്ടറുടെ ടാർഡിസ് ഒരു നീല ബ്രിട്ടീഷ് പോലീസ് ബോക്സായി നിലകൊള്ളുന്നു.
ഡോക്ടറുടെ നിരവധി അവതാരങ്ങൾ പലപ്പോഴും അവരുടെ ജിജ്ഞാസ ഉളവാക്കുന്ന സംഭവങ്ങൾ കണ്ടെത്തുകയും നിരപരാധികളെ ദ്രോഹിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ചരിത്രം മാറ്റുന്നതിൽ നിന്നും ദുഷ്ടശക്തികളെ തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. ഡോക്ടർ അപൂർവ്വമായി മാത്രമേ ഒറ്റയ്ക്ക് യാത്ര ചെയ്യാറുള്ളു. പലപ്പോഴും ഈ സാഹസങ്ങൾ പങ്കിടാൻ ഒന്നോ അതിലധികമോ കൂട്ടാളികളെ കൊണ്ടുവരികയോ ചെയ്യുന്നു. ഭൂമിയോടുള്ള ഡോക്ടറുടെ താൽപര്യം കാരണം ഈ കൂട്ടാളികൾ സാധാരണയായി മനുഷ്യരാണ്. ഡോക്ടർക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്, ഒരു ടൈം ലോർഡ് എന്ന നിലയിൽ, ശരീരത്തിന് മാരകമായ കേടുപാടുകൾ സംഭവിച്ചാൽ പുതിയ രൂപവും വ്യക്തിത്വവും സ്വീകരിക്കാനുള്ള കഴിവുണ്ട്. ഡാലെക്സ്, സൈബർമാൻ, മറ്റൊരു റിനെഗേഡ് ടൈം ലോർഡ് ആയ മാസ്റ്റർ എന്നിവരുൾപ്പെടെ നിരവധി ശത്രുക്കളെ യാത്രയ്ക്കിടെ ഡോക്ടർ നേടിയിട്ടുണ്ട്.
ഡോക്ടർമാരുടെ പട്ടിക
[തിരുത്തുക]മുഖ്യവേഷം അവതരിപ്പിച്ചത് | അവതാരം | കാലാവധി |
---|---|---|
വില്യം ഹാർട്ട്നെൽ | ആദ്യത്തെ ഡോക്ടർ | 1963–66 |
പാട്രിക് ട്രോടൺ | രണ്ടാമത്തെ ഡോക്ടർ | 1966–69 |
ജോൺ പെർട്ട്വീ | മൂന്നാമത്തെ ഡോക്ടർ | 1970–74 |
ടോം ബേക്കർ | നാലാമത്തെ ഡോക്ടർ | 1974–81 |
പീറ്റർ ഡേവിസൺ | അഞ്ചാമത്തെ ഡോക്ടർ | 1982–84 |
കോളിൻ ബേക്കർ | ആറാമത്തെ ഡോക്ടർ | 1984–86 |
സിൽവെസ്റ്റർ മക്കോയ് | ഏഴാമത്തെ ഡോക്ടർ | 1987–89 |
പോൾ മക്ഗാൻ | എട്ടാമത്തെ ഡോക്ടർ | 1996 |
ക്രിസ്റ്റഫർ എക്ലെസ്റ്റൺ | ഒൻപതാമത്തെ ഡോക്ടർ | 2005 |
ഡേവിഡ് ടെന്നന്റ് | പത്താമത്തെ ഡോക്ടർ | 2005–10 |
മാറ്റ് സ്മിത്ത് | പതിനൊന്നാമത്തെ ഡോക്ടർ | 2010–13 |
പീറ്റർ കപാൽഡി | പന്ത്രണ്ടാമത്തെ ഡോക്ടർ | 2014–17 |
ജോഡി വിറ്റേക്കർ | പതിമൂന്നാമത്തെ ഡോക്ടർ | 2018–present |
പ്രേക്ഷകർ
[തിരുത്തുക]യുണൈറ്റഡ് കിംഗ്ഡം
[തിരുത്തുക]ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന് തൊട്ടടുത്ത ദിവസം ആണ് ഡോക്ടർ ഹൂവിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യപ്പെട്ടത്. ബിബിസിയുടെ മുഖ്യധാരാ ചാനൽ ആയ ബിബിസി വൺ ചാനലിൽ പരിപാടി സംപ്രേഷണം ചെയ്യപ്പെട്ടത്. ഈ എപ്പിസോഡുകൾ ബിബിസി ത്രീയിലും ആവർത്തിച്ചു കാണിച്ചിരുന്നു. 1970 കളിലെ പ്രേക്ഷക സർവേയിൽ 60% കാഴ്ചക്കാരും മുതിർന്നവരാണെന്ന് വെളിപ്പെടുത്തി.
അന്താരാഷ്ട്ര സംപ്രേഷണം
[തിരുത്തുക]ഷോ ആദ്യമായി സംപ്രേഷണം ചെയ്ത് ഒരു വർഷത്തിന് ശേഷം 1964 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്ത് അന്താരാഷ്ട്രതലത്തിൽ പ്രക്ഷേപണം ആരംഭിച്ചു. 2013 ജനുവരി 1 ലെ കണക്കനുസരിച്ച്, 50 ലധികം രാജ്യങ്ങളിൽ ആധുനിക സീരീസ് ആഴ്ചതോറും പ്രക്ഷേപണം ചെയ്യുന്നു.ബിബിസിയുടെ വാണിജ്യ വിഭാഗമായ ബിബിസി വേൾഡ് വൈഡിനായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ച് പരിപാടികളിൽ ഒന്നാണ് ഡോക്ടർ ഹു. ബിബിസി വേൾഡ് വൈഡ് പ്രോത്സാഹിപ്പിക്കുന്ന വളരെ കുറച്ച് "സൂപ്പർ ബ്രാൻഡുകളിൽ" ഒന്നാണ് ഡോക്ടർ ഹു എന്ന് ബിബിസി വേൾഡ് വൈഡ് സിഇഒ ജോൺ സ്മിത്ത് പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്തു ഡോക്ടർ ഹൂ പ്രദർശിപ്പിച്ച ആദ്യത്തെ രാജ്യമാണ് ന്യൂസീലൻഡ്, 2005 മുതൽ ആരംഭിച്ച പുതിയ സീരീസ് ഉൾപ്പെടെ നിരവധി വർഷങ്ങളായി ഈ പരമ്പര പ്രദർശിപ്പിച്ചു വരുന്നു
അവലംബം
[തിരുത്തുക]- ↑ "BBC - Doctor Who - Graeme Harper Interview". BBC. Retrieved 2 ജനുവരി 2019.
- ↑ "The end of Olde Englande: A lament for Blighty". The Economist. 14 സെപ്റ്റംബർ 2006. Retrieved 18 സെപ്റ്റംബർ 2006.
"ICONS. A Portrait of England". Archived from the original on 3 നവംബർ 2007. Retrieved 10 നവംബർ 2007. - ↑ Moran, Caitlin (30 ജൂൺ 2007). "Doctor Who is simply masterful". The Times. London. Archived from the original on 13 ഒക്ടോബർ 2008. Retrieved 1 ജൂലൈ 2007.
[Doctor Who] is as thrilling and as loved as Jolene, or bread and cheese, or honeysuckle, or Friday. It's quintessential to being British.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Do You Remember the First Time?. "Director and presenter: David Tennant"
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Doctor Who
- ഡോക്ടർ ഹൂ 50 വാർഷികം: ഔദ്യോഗിക ബിബിസി ലോകമൊട്ടാകെ സൈറ്റ്
- Doctor Who (ബിബിസി സൗത്ത് ഈസ്റ്റ് വെയിൽസ്) ഡോക്ടർ
- ബിബിസി: ഡോക്ടർ ഹൂവിന്റെ മാറുന്ന മുഖം - 1963 മുതൽ നിരവധി പ്രസ് കട്ടിംഗുകളും ലേഖനങ്ങളും
- ബിബിസി അമേരിക്ക ഡോക്ടർ ഹൂ വെബ്സൈറ്റ്
- സ്പേസ് ചാനൽ ഡോക്ടർ ഹൂ വെബ്സൈറ്റ്