കാനൺ ഇഒഎസ് 1300ഡി
Overview | |
---|---|
Type | Digital single-lens reflex camera |
Lens | |
Lens | Interchangeable (EF / EF-S) |
Sensor/Medium | |
Image sensor type | CMOS |
Image sensor size | 22.3 × 14.9 mm (APS-C format) |
Maximum resolution | 5184 × 3456 (18.0 effective megapixels) |
ASA/ISO range | 100 – 6400 (expandable to H: 12800) |
Storage | SD/SDHC/SDXC card (Does not exploit UHS-I bus) |
Focusing | |
Focus modes | One-Shot, AI Focus, AI Servo, Live View (FlexiZone - Single, Face detection, AF Quick) |
Focus areas | 9 AF points |
Exposure/Metering | |
Exposure modes | Scene Intelligent Auto, Flash Off, Creative Auto, Portrait, Landscape, Close-up, Sports, Foods, Night Portrait, Program AE, Shutter priority AE, Aperture priority AE, Manual exposure, Movie |
Exposure metering | Full aperture TTL, 63 zones |
Flash | |
Flash | E-TTL II auto-pop-up built-in / External |
Flash bracketing | Yes |
Shutter | |
Shutter | Electronic focal-plane |
Shutter speed range | 1/4000 sec. – 30 sec. and Bulb; X-sync at 1/200 sec. |
Continuous shooting | 3.0 fps for 69 JPEG frames or for 6 RAW frames |
Viewfinder | |
Viewfinder | Eye-level pentamirror with 95% coverage and 0.80× magnification / LCD (Live View) |
Image Processing | |
Image processor | DIGIC 4+ |
Custom WB | Auto, Daylight, Shade, Cloudy, Tungsten, White Fluorescent, Flash, Custom |
WB bracketing | -/+ 3 stops in 1-stop increments |
General | |
Rear LCD monitor | 3.0" (7.5 cm) 4:3 aspect ratio colour TFT LCD screen with 920.000 dots |
Battery | Li-Ion LP-E10 rechargeable (860 mAh) |
Dimensions | 129 mm × 101 mm × 78 mm (5.1 in × 4.0 in × 3.1 in) |
Weight | 485 g (17.1 oz) CIPA |
Made in | Taiwan |
കാനൺ കമ്പനി നിർമ്മിച്ച 18.0 മെഗാപിക്സൽ ഡി.എസ്.എൽ.ആർ (ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലെക്സ് ക്യാമറ) അഥവാ ഛായാഗ്രാഹിയാണ് കാനൺ ഇഒഎസ് 1300ഡി.[1] ഈ ഛായാഗ്രാഹി അമേരിക്കൻ നാടുകളിൽ റിബൽ ടി 6 എന്നും ജപ്പാനിൽ കിസ്സ് എക്സ് 80 എന്നുമാണ് അറിയപ്പെടുന്നത്. 2016 മാർച്ച് 10-നാണ് ഈ ഛായാഗ്രാഹി ഔദ്യോഗികമായി പുറത്തിറക്കിയത്. പുറത്തിറങ്ങുന്ന സമയത്ത് US$ 549.00. ആയിരുന്നു കാനൺ ഇഒഎസ് 1300ഡിയുടെ സജസ്റ്റഡ് റീടെയിൽ വില. [2][3]
കാനൺ ഇഒഎസ് പരമ്പരയിൽ 1200ഡി എന്ന ഛായാഗ്രാഹിയുടെ തൊട്ടടുത്തായി പുറത്തിറക്കിയ എൻട്രി ലെവൽ ഛായാഗ്രാഹിയാണ് 1300ഡി. 1200ഡിയെ അപേക്ഷിച്ച് ഈ ക്യാമറയ്ക്കുണ്ടായിരുന്ന പുതിയതായുള്ള സവിശേഷത, സ്മാർട്ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും ചിത്രങ്ങൾ കൈമാറ്റം ചെയ്യുന്നതിനായുള്ള വൈ-ഫൈ സംവിധാനവും നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ.എഫ്.സി) സംവിധാനവുമായിരുന്നു. [4][5][6]
സവിശേഷതകൾ
[തിരുത്തുക]- 18.0 ഇഫക്ടീവ് മെഗാപിക്സൽ അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം ടൈപ്പ് സി സി.എം.ഒ.എസ് സെൻസർ
- 9 ഓട്ടോ ഫോക്കസ് ബിന്ദുക്കൾ, മധ്യത്തിൽ f/5.6 എന്ന ഭാഗത്ത് ഒരു ക്രോസ് ടൈപ്പ് ബിന്ദു, f/2.8 - ൽ അധിക സെൻസിറ്റിവിറ്റി (EF 28-80mm f/2.8-4L USM ലെൻസോ അല്ലെങ്കിൽ EF 50mm f/2.5 കംപാക്ട് മാക്രോ ലെൻസോ ഘടിപ്പിച്ചിരിക്കുമ്പോൾ)
- ISO സെൻസിറ്റിവിറ്റി 100 – 6400 (H: 12800 വരെ ഉയർത്താൻ കഴിയുന്നവ)
- 95% വ്യൂഫൈൻഡർ ഫ്രെയിം കവറേജും ഒപ്പം with 0.80× വിപുലീകരണവും[7]
- 1080p ഫുൾ HD വീഡിയോ ലേഖനം 24p, 25p (25 Hz), 30p (29.97 Hz) ഒപ്പം ഡ്രോപ് ഫ്രെയിം ടൈമിങ്ങും
- 720p ഹൈ - ഡെഫിനിഷൻ വീഡിയോ ലേഖനം 60p യിൽ (59.94 Hz) കൂടാതെ 50p (50 Hz)
- 480p ED വീഡിയോ ലേഖനം 30p യിലും 25p യിലും
- ഓരോ സെക്കന്റിലും 3.0 ഫ്രെയിമുകൾ തുടർച്ചയായി ചിത്രീകരിക്കാം.
- 3.0" - 4:3 അനുപാതത്തിലുള്ള കളർ ടി.എഫ്.ടി ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ സ്ക്രീൻ
- ലോ പാസ് ഫിൽട്ടർ
1200Dയുമായി താരതമ്യം ചെയ്യുമ്പോഴുള്ള പുതിയ സവിശേഷതകൾ:
- DIGIC 4+ ചിത്ര പ്രൊസസ്സർ (DIGIC 4 - ന് പകരമായി)
- 3.0 ഇഞ്ച് സ്ക്രീൻ - 920.000 ഡോട്ട് റെസൊല്യൂഷൻ (1200Dയ്ക്ക് 460.000 ഡോട്ടുകളും ഇതേ അനുപാതവുമാണുള്ളത്).
- വൈ-ഫൈ, എൻ.എഫ്.സി സംവിധാനങ്ങൾ (1200D-യിൽ ഇല്ലാത്തത്).
അവലംബം
[തിരുത്തുക]- ↑ "Canon EOS 1300D (EOS Rebel T6)". DP Review. Retrieved 20 March 2016.
- ↑ "Share Moments On-The-Go With The New Canon EOS Rebel T6 DSLR Camera". Canon USA. Archived from the original on 2018-12-16. Retrieved 11 March 2016.
- ↑ "EOS Kiss X80". Canon Japan. Archived from the original on 2016-03-18. Retrieved 20 March 2016.
- ↑ "Canon's new wireless DSLR is seriously budget-friendly". Trusted Reviews. Retrieved 20 March 2016.
- ↑ Lowe, Mike. "Canon EOS 1300D brings Wi-Fi to the entry-level DSLR". Pocket Lint. Retrieved 20 March 2016.
- ↑ "For the $550 Rebel T6, Canon sprinkles a tiny bit of update dust on T5". CNET. Retrieved 20 March 2016.
- ↑ "Canon Rebel T6 / 1300D". Archived from the original on 2018-01-14. Retrieved 2018-12-21.