കാട്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ തരം കാട്രിഡ്‌ജുകൾ

തോക്കിലോ മറ്റ് യുദ്ധോപകരണങ്ങളിലോ വെടിയുതിർക്കുന്നതിനായി നിറക്കുന്ന,വെടിമരുന്ന് നിറച്ച ഒരു ലോഹസിലിണ്ടറിനേയും അതിനുമുന്നിൽ ഉറപ്പിച്ച വെടിയുണ്ടയേയും ഇതിലുൾപ്പെട്ട പെർക്യൂഷൻ ക്യാപ്പിനേയും കൂടിച്ചേർത്ത് കാട്രിഡ്ജ് എന്നു പറയുന്നു.[1] കാട്രിഡ്‌ജിനെ റൗണ്ട് എന്നും പൊതുവെ പറയാറുണ്ട്. എന്നാൽ കാട്രിഡ്ജിനെ പൊതുവെ ബുള്ളറ്റ് എന്ന് തെറ്റായി വിളിക്കാറുണ്ട്.

രൂപകല്പന[തിരുത്തുക]

കാട്രിഡ്ജിലെ ലോഹസിലിണ്ടർ കേസ് എന്നറിയപ്പെടുന്നു. വെടിയുണ്ട കേസിനുമുന്നിൽ നന്നായി അടഞ്ഞിരുന്ന് കേസിനുള്ളിൽ കാലിയായ സ്ഥലം സൃഷ്ടിക്കുന്നു. ഇതിനു പിന്നിലായി പെർക്യൂഷൻ ക്യാപ്പ് ഉറപ്പിച്ചിരിക്കുന്നു. പെർക്യൂഷൻ ക്യാപ്പ് എന്നാൽ യഥാർത്ഥ വെടിമരുന്നിനു തീ പകരാനായി കാട്രിഡ്‌ജിൽ സജ്ജീകരിച്ചിരിക്കുന്ന, വെടിമരുന്ന് നിറച്ച മറ്റൊരു ചെറിയ അറയാണ്.[2]
പെർക്യൂഷൻ ക്യാപ്പിനു പുറകിൽ (പുറത്ത്) കാട്രിഡ്ജിന്റെ നിർമ്മാണവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. കാട്രിഡ്ജിന്റെ ഭാഗങ്ങൾ പിത്തള കൊണ്ടാണ് നിർമ്മിക്കുന്നത്.[3] ഇത് കാട്രിഡ്‌ജുകളുടെ ദീർഘകാല സുരക്ഷയ്ക്കും തുരുമ്പ്, ക്ലാവ് പോലുള്ളവയിൽ നിന്നും അവയെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

വെടിയുതിർക്കുമ്പോൾ സംഭവിക്കുന്നത്[തിരുത്തുക]

കാട്രിഡ്‌ജിന്റെ വിവിധ ഭാഗങ്ങൾ:
1. വെടിയുണ്ട;
2. കേയ്‌സ്;
3. വെടിമരുന്ന് ;
4. തോക്കുമായി കാട്രിഡ്ജിനെ ഉറപ്പിച്ചു നിർത്തുന്ന റിം;
5. പെർക്യൂഷൻ ക്യാപ്പ്

കാട്രിഡ്‌ജിന്റെ വിവിധ ഭാഗങ്ങൾ (ചിത്രത്തിൽ) ശ്രദ്ധിക്കുക. തോക്കിന്റെ കാഞ്ചി വലിക്കുമ്പോൾ കാഞ്ചിയുടെ ചുറ്റിക പെർക്യൂഷൻ ക്യാപ്പിലെ വെടിമരുന്നിനെ കത്തിക്കുകയും ആ അറയിൽ നിന്നും തീ ലോഹ സിലിണ്ടറിനുള്ളിൽ നിറച്ചിരിക്കുന്ന വെടിമരുന്നിലേയ്ക്ക് പകരുകയും ഉഗ്ര സ്ഫോടനത്തോടെ സിലിണ്ടറിനു മുന്നിൽ ഉറപ്പിച്ചിരിക്കുന്ന വെടിയുണ്ടയെ പുറത്തേയ്ക്ക് തെറിപ്പിക്കുകയും ചെയ്യുന്നു. പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ട തോക്കിന്റെ ബാരലിലൂടെ കടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ഫയർ ചെയ്തുകഴിഞ്ഞാൽ കേസ് തോക്കിൽ നിന്നും പുറത്തേക്ക് തെറിക്കുന്നു.

വിവിധ തരം കാട്രിഡ്‌ജുകൾ[തിരുത്തുക]

പൊതുവെ നാലുതരം കാട്രിഡ്ജുകൾ നിർമ്മിച്ചു വരുന്നു.

5.56 mm വിവിധ തരം കാട്രിഡ്‌ജുകൾ
  1. ബാൾ.
  2. ഡമ്മി.
  3. ബ്ലാങ്ക്.
  4. ട്രേസർ.
  • ബാൾ കാട്രിഡ്ജ് എന്നാൽ സാധാരണ വെടിവെക്കുന്നതിനായി ഉപയോഗിക്കുന്ന കാട്രിഡ്ജ്.
  • ഡമ്മി കാട്രിഡ്ജ് എന്നാൽ പരിശീലനം നടത്തുന്നതിനായി ഉപയോഗിക്കുന്ന ബാൾ കാട്രിഡ്ജിന്റെ തനിപ്പകർപ്പ്. എന്നാൽ ഇതു കൊണ്ട് വെടിവെയ്ക്കാനാവില്ല. ഇതിൽ വെടിമരുന്നില്ല എന്നത് തന്നെ കാരണം. അതായത് ബാൾ കാട്രിഡ്ജിന്റെ ഫോട്ടോസ്റ്റാറ്റ് എന്നു പറയാം.
  • ബ്ലാങ്ക് കാട്രിഡ്ജ് എന്നാൽ കാട്രിഡ്ജിന്റെ മുൻവശത്ത് വെടിയുണ്ട ഉറപ്പിക്കാതെ മുൻവശം അടച്ചുവെച്ചിരിക്കുന്ന കാട്രിഡ്ജ്. ഈ കാട്രിഡ്ജ് പരീശീലനം പൂർത്തിയായതോ പരീശീലനം പൂർത്തിയാകാറായതോ ആയ സൈനികർക്കുള്ള പരിശീലനത്തിൽ മാത്രം ഉപയോഗിക്കുന്നു. കാരണം ഇതിൽ വെടിയുണ്ടയില്ലെങ്കിലും ചെറിയ രീതിയിൽ കാട്രിഡ്ജിലെ രണ്ട് ചേമ്പറുകളിൽ രണ്ടിലും വെടിമരുന്ന് നിറച്ചിരിക്കുന്നു. വെടിപൊട്ടുമ്പോൾ രണ്ടാമത്തെ ചേമ്പറിലെ വെടിമരുന്ന് കത്തി പുറത്തേയ്ക്ക് തെറിക്കുന്നു. ഇത് 15 മീറ്ററോളം മുന്നിൽ നിൽക്കുന്ന ആൾക്ക് പൊള്ളലേൽപ്പിച്ചേക്കാം.
  • ട്രേസർ കാട്രിഡ്ജ്, ബാൾ കാട്രിഡ്ജ് പോലെ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ പ്രത്യേകത ഈ കാട്രിഡ്ജിൽ നിന്നും പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ടയുടെ പിറക് വശം കത്തിനിൽക്കുന്നതിനാൽ വെടിയുണ്ട സഞ്ചരിക്കുന്നത് കാണാൻ കഴിയും. ശത്രുക്കളുടെ ഒളിസ്ഥലം തിരിച്ചറിഞ്ഞ ഒരു ജവാൻ അത് സ്വന്തം സംഘത്തിലെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിനായി ഈ കാട്രിഡ്ജാണ് ഫയർ ചെയ്യുന്നത്.

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. യൂണിവേഴ്സിറ്റി, പ്രിൻസ്‌ടൺ. "കാട്രിഡ്ജ്". പ്രിൻസ്‌ടൺ. Archived from the original on 2012-12-25. Retrieved 2013 ജൂൺ 7. {{cite web}}: Check date values in: |accessdate= (help)
  2. PICATINNY ARSENAL DOVER NJ (1960). ENCYCLOPEDIA OF EXPLOSIVES AND RELATED ITEMS. VOLUME 1. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. "ദി എ.ബി.സി. ഓഫ് റീലോഡിംഗ്". റോഡ്‌നി ജെയിംസ്. Archived from the original on 2016-03-05. Retrieved 24 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=കാട്രിഡ്ജ്&oldid=3659227" എന്ന താളിൽനിന്ന് ശേഖരിച്ചത്