പെർക്യൂഷൻ ക്യാപ്പ്
റൈഫിൾ കാട്രിഡ്‌ജുകളിൽ പ്രധാന വെടിമരുന്നിന് തീ കൊടുക്കുന്നതിനായി സജ്ജികരിച്ചിരിക്കുന്ന പ്രത്യേക സംവിധാനമാണ് പെർക്യൂഷൻ ക്യാപ്പ്. ഏതൊരു കാലാവസ്ഥയിലും തടസ്സമില്ലാത്ത ഫയറിങ്ങിനായാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.[1] കാട്രിഡ്‌ജുകളിൽ സാധാരണയായി രണ്ട് അറകളാണുള്ളത്. ഒരു പ്രധാന അറയിൽ വെടിമരുന്ന് നിറച്ചിരിക്കുന്നു. രണ്ടാമത്തെ അറ ആദ്യ അറയിലെ വെടിമരുന്നിന് തീ കൊടുക്കുവാനായി വെടിമരുന്ന് നിറച്ചിരിക്കുന്നു. ആദ്യ അറയും ആ അറയിൽ നിന്നും രണ്ടാമത്തെ അറയിലേയ്ക്ക് തീ പകരുന്നതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സംവിധാനവും കൂടിച്ചേർന്ന് പെർക്യൂഷൻ ക്യാപ്പ് എന്നറിയപ്പെടുന്നു.[2]
1. വെടിയുണ്ട;
2. കേയ്‌സ്;
3. വെടിമരുന്ന്;
4. തോക്കുമായി കാട്രിഡ്ജിനെ ഉറപ്പിച്ചു നിർത്തുന്ന റിം;
5. പെർക്യൂഷൻ ക്യാപ്പ്

പ്രവർത്തനം[തിരുത്തുക]
തോക്കിന്റെ കാഞ്ചി വലിക്കുമ്പോൾ ഹാമറിന്റെ കൂർത്തമുൻഭാഗം പെർക്യൂഷൻ ക്യാപ്പിൽ (5) വന്നിടിക്കുന്നു. ഈ ഇടിയുടെ ആഘാതത്തിൽ പെർക്യൂഷൻ ക്യാപ്പിനുള്ളിൽ നിറച്ചിരിക്കുന്ന വെടിമരുന്നിനുള്ളിൽ തീ പിടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന തീ പെർക്യൂഷൻ ക്യാപ്പിനു മുന്നിലുള്ള നേർത്ത ലോഹപാളി പൊളിച്ച് വെടിമരുന്നിലേക്ക് (3) പകരുന്നു. വെടിമരുന്നിന് തീ പിടിക്കുന്നതോടെ ലോഹസിലിണ്ടറായ കേയ്‌സിനുള്ളിൽ (2) സ്ഫോടനം നടക്കുകയും വെടിയുണ്ട (1) മുന്നോട്ടുതെറിക്കുകയും ചെയ്യുന്നു. ഈ വെടിയുണ്ട ബാരലിലൂടെ കടന്ന് ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ [http://www.eugeneleeslover.com/
- ↑ "പെർക്യൂഷൻ ക്യാപ്". മൂലതാളിൽ നിന്നും 2013-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 7.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help); External link in
(help)|first=