കാട്ടുരാച്ചുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുരാച്ചുക്ക്
CaprimulgusIndicus3.jpg
From the Western Ghats
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Caprimulgiformes
കുടുംബം: Caprimulgidae
ജനുസ്സ്: Caprimulgus
വർഗ്ഗം: C. indicus
ശാസ്ത്രീയ നാമം
Caprimulgus indicus
Latham, 1790

ഇംഗ്ലീഷിലെ പേര് Jungle Nightjar എന്നാണ്. ശാസ്ത്രീയനാമം Caprimulgus indicus എന്നുമാണ്.

കുറ്റിക്കാടുകളിലും വലിയകാടുകളുടെ അരികുകളിലുമാണ് താമസിക്കുന്നത്. സന്ധ്യ മുതൽ പുലരുംവരെ ഇവ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും.

മിക്ക സമയത്തും തറയിൽ ചേർന്നിരിക്കുകയാണ് ഇവ ചെയ്യുക.

തവിട്ടു നിറമാണ്. ശരീരത്തിനു നെടുകെ കുറെ കറുത്ത അടയാളങ്ങളും വെളുത്ത കുത്തുകളുമുണ്ട്. കഴുത്തിൽ വെള്ള വരയുണ്ട്.

പ്രജനനം[തിരുത്തുക]

ജനുവരി മുതൽ മാർച്ചു വരെയാണ് മുട്ടയിടുന്ന കാലം. രണ്ടുമുട്ടകൾ വരെയിടും. ആണും പെണ്ണും മാറി മാറി അടയിരിക്കും. 16 -17 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിയും.

അവലംബം[തിരുത്തുക]

  • Biodiversity Documentaion for Kerala Part II: Birds, P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala, Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  1. BirdLife International (2009). "Caprimulgus indicus". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature. 
"https://ml.wikipedia.org/w/index.php?title=കാട്ടുരാച്ചുക്ക്&oldid=1693976" എന്ന താളിൽനിന്നു ശേഖരിച്ചത്