Jump to content

കശ്മീർ പശ്മിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമ്മു കശ്മീരിലെ തണുപ്പേറിയ കാലാവസ്ഥയിൽ മാത്രം വളരുന്ന പശ്മിനാ ആടുകളുടെ (Pashmina Goat) രോമങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പിളി നൂലുകളാണ് കശ്മീർ പശ്മിന എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ ഉപയോഗിച്ച് തണുപ്പിനെ പ്രതിരോധിക്കുന്ന കമ്പിളി വസ്ത്രങ്ങൾ നിർമ്മിക്കുന്നു. അന്തർദേശീയ വിപണിയിൽ ഏറ്റവും വിലപിടിപ്പുള്ള ഈ രോമ കമ്പിളിക്ക് ഏകദേശം രണ്ടുലക്ഷം രൂപവരെ വിലയുണ്ട്. കശ്മീർ പശ്മിനക്ക് ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പശ്മിന ഷാൾ

പേരിന് പിന്നിൽ

[തിരുത്തുക]

പശ്മിന എന്നത് പേർഷ്യൻ വാക്കാണ് (Persian: پشمینه). പരുത്തിയിൽ നിന്നുണ്ടാക്കുന്നത് എന്നാണ് പേർശ്യൻ ഭാഷയിൽ ഇതിന്റെ അർത്ഥം. കശ്മീരി ഭാഷയലിൽ മൃദുവായ സ്വർണ്ണമെന്നാണ് പശ്മിന എന്നതിന്റെ വാക്കർത്ഥം.

ഭൂപ്രദേശസൂചിക അംഗീകാരം

[തിരുത്തുക]
കശ്മീർ പശ്മിന സുരക്ഷിത ലേബൽ

2013 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീർ പശ്മിനക്ക് ഭൂപ്രദേശസൂചിക അംഗീകാരം ലഭിച്ചത്.[1]. ശ്രിനഗറിലെ ക്രാഫ്റ്റ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമർ അബ്ദുള്ളയാണ് കശ്മീർ പശ്മിനയുടെ ഭൂപ്രദേശ സൂചന അംഗീകാരം ഉദ്ഘാടനം ചെയ്തത്. നെയ്ത്ത് സാങ്കേതിക വിദ്യ, നെയ്ത്ത് രീതി, ഗുണമേൻമ എന്നിവ പരിശോധിച്ച ശേഷമാണ് കശ്മീർ പശ്മിനക്ക് ഭൂപ്രദേശസൂചിക അംഗീകാരം ലഭിച്ചത്. കശ്മീരിൽ നിന്നുള്ള ആറു കരകൗശല ഉൽപ്പന്നങ്ങൾക്ക് ഭൂപ്രദേശ സൂചന അംഗീകാരം ലഭിച്ചിട്ടുണ്ട്.[2],[3]

പ്രധാന പ്രത്യേകത

[തിരുത്തുക]

നൂലുകളുടെ ശുദ്ധീകരണം മുതൽ നെയ്ത്ത് അടക്കമുളള മുഴുവൻ നിർമ്മാണ പ്രക്രിയയും യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗത കൈത്തറി രീതിയിലാണ് ഉണ്ടാക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മനുഷ്യ രോമത്തേക്കാൾ ആറുമടങ്ങ് തണുപ്പിനെ അതിജീവിക്കാൻ മൃദുവായ പശ്മിന രോമങ്ങൾക്ക് സാധിക്കും.[4]

ഉപയോഗിക്കുന്ന രീതി

[തിരുത്തുക]
  • ഇളം ചൂടുവെള്ളത്തിൽ കൈ ഉപയോഗിച്ചാണ് ഇവ കഴുകേണ്ടത്.
  • നേരിട്ട് വെയിൽ കൊള്ളിക്കാതെ ഉണക്കുക
  • രണ്ടു തുണികൾക്ക് ഇടയിൽ വെച്ച് അയൺ ചെയ്യുക.[4]

പശ്മിന ആടുകൾ

[തിരുത്തുക]
പശ്മിന ആടുകൾ

കശ്മീർ മേഖലയിലെ ലഡാക്ക്, കാർഗിൽ പ്രദേശങ്ങളിലും, ഹിമാചൽ പ്രദേശിലെ ചെഗു, നേപ്പാളിലെ ചില പ്രദേശങ്ങളിലും പശ്മിന ആടുകൾ എന്നറിയപ്പെടുന്ന ചങ്ക്തങ്കി എന്ന ആടുകളെ കണ്ടുവരുന്നുണ്ട്. [5] തണുപ്പേറിയ കാലാവസ്ഥയിൽ മാത്രം വളരുന്ന പശ്മിന ആടുകളെ ക്ലോണിങിന് വിധേയമാക്കാനുള്ള ശ്രമങ്ങത്തിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. ഇവയെ ക്ലോണിങ്ങിന് വിധേയമാക്കുന്നതോട ഗുണമേന്മ മെച്ചപ്പെടുത്താമെന്നാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇവയെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്. ഹരിയാനയിലെ കർണാലിൽ സ്ഥിതിച്ചെയ്യുന്ന നാഷണൽ ഡെയ്‌റി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും ജമ്മു കശ്മീരിലെ ഷേർ-ഇ-കശ്മീർ കാർഷിക, ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായാണ് ക്ലോനിങ് പരീക്ഷണങ്ങൾ നടത്തുന്നത്.

നേപ്പാളിൽ നിന്നുള്ള പശ്മിന നൂലുകൊണ്ടുണ്ടാക്കിയ ഷാൾ

പുറം കണ്ണികൾ

[തിരുത്തുക]

യഥാർത്ഥ പശ്മിന തിരിച്ചറിയാനുള്ള വെബ്‌സൈറ്റ്‌

അവലംബം

[തിരുത്തുക]
  1. Handwoven Pashmina Shawls of Kashmir Accredited With the Geographical Indication Mark
  2. Kashmiri Pashmina, Kanni get GI cover
  3. GI mark for handwoven pashmina shawls
  4. 4.0 4.1 http://www.kashmirpashmina.secure-ga.com/about.php
  5. Morse, Linda; Lidia Karabinech; Lina Perl; Colby Brin (October 2005). Luxury Knitting: The Ultimate Guide to Exquisite Yarns. Sterling Publishing. p. 12. ISBN 1-931543-86-0. Retrieved 2008-07-08.
"https://ml.wikipedia.org/w/index.php?title=കശ്മീർ_പശ്മിന&oldid=2327078" എന്ന താളിൽനിന്ന് ശേഖരിച്ചത്