കവാടത്തിന്റെ സംവാദം:കേരളം/പ്രശ്നോത്തരി
സ്വാഗതം
[തിരുത്തുക]തുടങ്ങുന്നതിനു മുൻപ് പറയണേ, ഞാനുമുണ്ട്.--രാജേഷ് ഉണുപ്പള്ളി Talk 17:31, 1 ഒക്ടോബർ 2011 (UTC)
തുടങ്ങിക്കഴിഞ്ഞല്ലോ! ഉത്തരം കണ്ടെത്താൻ ശ്രമിക്കൂ... :) ViswaPrabha (വിശ്വപ്രഭ) 21:30, 1 ഒക്ടോബർ 2011 (UTC)
ഉത്തരം കണ്ടെത്താൻ നോക്കി ഊപ്പാടിളകി.... തൽക്കാലം മനോജേട്ടന്റെ ഒപ്പം ഗ്യാലറിയിലിരുന്ന്ക്കളി കാണട്ടേ....
പിന്നെ എന്താ എല്ലാവരും ഒരേ രീതിയിലുള്ള ചോദ്യങ്ങളിൽ തന്നെ കടന്ന് പിടിച്ചത്? ഈ രണ്ടും മൂന്നും സൂചനകൾ നൽകി ചോദിയ്ക്കണമെന്ന് നിബന്ധനയിലുണ്ടോ? വേറെ രീതിയിലുള്ള ചോദ്യങ്ങൾ പറ്റില്ല?--രഞ്ജു ബി കൃഷ്ണ 17:52, 4 ഒക്ടോബർ 2011 (UTC)
പ്രശ്നവിവരപ്പട്ടിക
[തിരുത്തുക]പ്രശ്നവിവരപ്പട്ടികയിൽ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൂടി നൽകുന്നത് നന്നായിരിക്കും. --Jairodz സംവാദം 16:56, 4 ഒക്ടോബർ 2011 (UTC)
- ചോദ്യത്തിന്റെ സംക്ഷിപ്തരൂപവും ഉത്തരവും പുതിയ നിരകളിൽ ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 18:39, 5 ഒക്ടോബർ 2011 (UTC)
- അങ്ങനെ ചെയ്യണമെന്നു് എനിക്കു് അഭിപ്രായമില്ല. പട്ടികകളെ നേരിട്ട് എക്സ്പോർട്ട് ചെയ്യാനാവുന്ന കൺസിസ്റ്റന്റ് ഡാറ്റാബേസുകൾ ആയി നിലനിർത്തുകയാണു് ഉചിതം. ചോദ്യോത്തരങ്ങൾ അവയ്ക്കുള്ളിലെ ചർച്ചകളടക്കം പൂർണ്ണമായാണു് വായിക്കേണ്ടതു്. അതിലെ ഓരോ വാക്കുകളും പരസ്പരം അർത്ഥപൂരണം നടത്തുന്നുണ്ടു്. ViswaPrabha (വിശ്വപ്രഭ) 06:39, 6 ഒക്ടോബർ 2011 (UTC)
- ചോദ്യത്തിന്റെ സംക്ഷിപ്തരൂപവും ഉത്തരവും പുതിയ നിരകളിൽ ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 18:39, 5 ഒക്ടോബർ 2011 (UTC)
രൂപഭേദം
[തിരുത്തുക]പ്രശ്നോത്തരിയുടെ താൾ ചെറുതായി രൂപഭേദം വരുത്തിയിട്ടുണ്ടു്. ചർച്ചകളും ഉത്തരങ്ങളും collapsible ആക്കിയിരിക്കുന്നു. അഭിപ്രായം അറിയിക്കുമല്ലോ. കൊള്ളില്ലെന്നു തോന്നുകയാണെങ്കിൽ തിരിച്ചുമാറ്റാം. ViswaPrabha (വിശ്വപ്രഭ) 21:20, 9 ഒക്ടോബർ 2011 (UTC)
- കൊള്ളാം... അടിപൊളിയാവുന്നുണ്ട്. ഉത്തരമൊന്നും അറിയില്ലെങ്കിലും പ്രശ്നോത്തരി ശ്രദ്ധിക്കാറുണ്ട്. --വൈശാഖ് കല്ലൂർ 03:58, 10 ഒക്ടോബർ 2011 (UTC)
- ആ [വികസിപ്പിക്കുക] എന്ന കണ്ണി അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലേ? പകരം [ഉത്തരം കാണുക] എന്നോ മറ്റോ ചോദ്യം എന്നതിനു താഴെ (ഇപ്പോ വലതുവശത്താണല്ലോ,അത് ഇടതുവശത്ത് )അല്ലേ നല്ലത്? നിയമങ്ങൾ, മറ്റു നിർദ്ദേശങ്ങൾ ഇവക്കും ഇതു പോലെ ചെയ്യുന്നത് നന്നാവില്ലേ?-- Ajaykuyiloor 18:25, 12 ഒക്ടോബർ 2011 (UTC)
- തീർച്ചയായും ഈ താളിന്റെ രൂപഭംഗിയും ഉപയോഗക്ഷമതയും ഇനിയും മെച്ചപ്പെടുത്താനുണ്ടു്. [വികസിപ്പിക്കുക] എന്ന കണ്ണി തരപ്പെടുത്തിയിരിക്കുന്നതു് മീഡിയവിക്കിയിലെ കോമൺ സ്ക്രിപ്റ്റ് (<class="mw-collapsible mw-collapsed">) ഉപയോഗിച്ചാണു്. അതിന്റെ ഒരു inherited class പുതുതായി ഉണ്ടാക്കിവെച്ചാൽ ആ ലേബലും വലതുവശത്തേക്കുള്ള അലൈൻമെന്റും മാറ്റാം. തക്കതായ അധികാരമുള്ള ഏതെങ്കിലും അഡ്മിൻ വേണം അതു ചെയ്യാൻ. ViswaPrabha (വിശ്വപ്രഭ) 09:27, 13 ഒക്ടോബർ 2011 (UTC)
ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ, അത് കാണുവാൻ വികസിപ്പിക്കുക ഞെക്കേണ്ട അവസ്ഥയാണുള്ളത്. അതിനുപകരം, ശരിയുത്തരം ചോദ്യകർത്താവ് തന്നെ വികസിപ്പിക്കുക എന്നതിന്റെ പുറത്ത് രേഖപ്പെടുത്തുവാനുള്ള വല്ല വഴിയും ഉണ്ടോ? അങ്ങനെയെങ്കിൽ, ചോദ്യം, ഉത്തരം എന്ന രീതിയിൽ കാണാൻ പറ്റിയേനെ. വല്ലപ്പോഴും കവാടം സന്ദർശിക്കുന്നവർക്കതൊരു ഉപകാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. --വൈശാഖ് കല്ലൂർ 09:39, 13 ഒക്ടോബർ 2011 (UTC)
എന്റെ അഭിപ്രായത്തിൽ, ചോദ്യം ഒരിക്കലും ഒറ്റവരിയല്ല, ഉത്തരം ഒറ്റവാക്കുമല്ല. ഓരോ പ്രാവശ്യം ക്ലൂകൾ കൊടുക്കുമ്പോഴും ചോദ്യം വികസിച്ചുവരുന്നു. ശരിയല്ലെങ്കിൽത്തന്നെയും ഓരോ പ്രാവശ്യം കൊടുക്കുന്ന ഉത്തരങ്ങളും ശരിയുത്തരത്തിലേക്കു് ചോദ്യത്തെ ചുരുക്കിക്കൊണ്ടുവരികയും ചെയ്യുന്നു. അതുകൊണ്ടു് ഒടുവിലെ ശരിയുത്തരം മാത്രം എന്നൊരു വരിയ്ക്കു് അർത്ഥമില്ല. മുഴുവൻ ചോദ്യോത്തരസംവാദവും നോക്കാതെ, ഈ താൾ ഓടിച്ചുവായിക്കാൻ ശ്രമിക്കുന്നവർക്കു് പ്രശ്നോത്തരിയുടെ പൂർണ്ണരസം അനുഭവിക്കാനാവാതെ പോകും എന്നാണെനിക്കു തോന്നുന്നതു്.
ഇതിനകം ഉത്തരം പറഞ്ഞു് ചർച്ച അവസാനിപ്പിച്ച ചോദ്യങ്ങൾക്കു മാത്രമേ [വികസിപ്പിക്കുക] ഉദ്ദേശിച്ചിട്ടുള്ളൂ. ഏറ്റവും ഒടുവിലെ ചോദ്യോത്തരത്തിനു് ഈ ഫീച്ചർ വേണ്ട. ഓരോ ചോദ്യവും അടച്ചതിനുശേഷം മാത്രം (ശരിയുത്തരം ശരിയാണെന്നു് ചോദ്യകർത്താവു് സമ്മതിച്ചു കഴിഞ്ഞ്, സ്കോറ് അപ്ഡേറ്റാക്കിയതിനുശേഷം മാത്രം) മതി, ഈ വികസിപ്പിക്കുക/ചുരുക്കുക വരികൾ വെയ്ക്കുന്നതു്. തുറന്നിരിക്കുന്ന ചോദ്യങ്ങൾ സാധാരണ മട്ടിൽ മതി. ViswaPrabha (വിശ്വപ്രഭ) 13:56, 13 ഒക്ടോബർ 2011 (UTC)
- ക്ലാസ് എവിടെയെങ്കിലും ഉണ്ടാക്കിയിട്ട്, സ്വന്തം യൂസർസ്പേസിൽ പരീക്ഷിക്കൂ. വിജയിക്കുകയാണെങ്കിൽ പ്രധാന ക്ലാസ്‌ഫയലിലേക്ക് ഉൾക്കൊള്ളിക്കാം. --Vssun (സുനിൽ) 14:45, 13 ഒക്ടോബർ 2011 (UTC)
വിജയേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു. അതാണ് നല്ലതെന്ന് തോന്നുന്നു. --വൈശാഖ് കല്ലൂർ 17:44, 13 ഒക്ടോബർ 2011 (UTC)- വിശ്വേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു. അതാണ് നല്ലതെന്ന് തോന്നുന്നു. --വൈശാഖ് കല്ലൂർ 03:55, 14 ഒക്ടോബർ 2011 (UTC)
- ക്ലാസ് എവിടെയെങ്കിലും ഉണ്ടാക്കിയിട്ട്, സ്വന്തം യൂസർസ്പേസിൽ പരീക്ഷിക്കൂ. വിജയിക്കുകയാണെങ്കിൽ പ്രധാന ക്ലാസ്‌ഫയലിലേക്ക് ഉൾക്കൊള്ളിക്കാം. --Vssun (സുനിൽ) 14:45, 13 ഒക്ടോബർ 2011 (UTC)
- താഴേക്ക് പോകുക എന്നൊരു കണ്ണി ചേർത്തിട്ടുണ്ട്. --Jairodz സംവാദം 05:15, 21 ഒക്ടോബർ 2011 (UTC)
വൃത്തസംഖ്യ
[തിരുത്തുക]ഒന്നാം വൃത്തത്തിന്റെ ക്രമസംഖ്യ എന്താ 00 എന്നു കൊടുത്തിരിക്കുന്നത്? 01 പോരേ? --Jairodz സംവാദം 18:08, 12 ഒക്ടോബർ 2011 (UTC)
- ) തിരുത്തിയിട്ടുണ്ടു്. നന്ദി! ViswaPrabha (വിശ്വപ്രഭ) 22:25, 12 ഒക്ടോബർ 2011 (UTC)
അറിയിപ്പ്
[തിരുത്തുക]വിക്കിയിലെ സജീവ ഉപയോക്താക്കൾക്കെല്ലാം ഇങ്ങനെയൊരു പ്രശ്നോത്തരിയുണ്ടെന്നു അറിയിക്കുന്നത് നന്നായിരിക്കും.ഞാൻ തന്നെ വേറെയെന്തോ നോക്കി വന്നപ്പോഴാണ് ഇവിടെ എത്തിപ്പെട്ടത്.--നിജിൽ പറയൂ 06:02, 21 ഒക്ടോബർ 2011 (UTC)
- പ്രധാനതാളിൽ ഒരു ഫലകമിട്ടാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. --Jairodz സംവാദം 12:17, 21 ഒക്ടോബർ 2011 (UTC)
- മിക്കവർക്കും(ഇതുവരെ ഈ താൾ കണ്ടവർ/ഇതേക്കുറിച്ച് അറിയുന്നവർ) ഈ സംഭവം അത്രയ്ക്കങ്ങട് ബോധിച്ചില്ലെന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇത് അൽപ്പം സമയം ചിലവഴിക്കേണ്ട ഒന്നാണ്. ഉത്തരം തേടി നടന്ന് സമയം ഒരുപാട് പോകും.. അത് പ്രശ്നമല്ലാത്തവർ മാത്രമേ ഇവിടെ എത്തൂ.... ബന്ധപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് പകരം അൽപ്പം വിജ്നാനപ്രദമായ(അതായത്; അധികം വളഞ്ഞ് മൂക്ക് പിടിക്കേണ്ടതായ ചോദ്യങ്ങൾ അല്ലാത്തവ. ഉദാ: ആണവച്ചില്ല്) ആണെങ്കിൽ ആൾക്കാർക്ക് കുറച്ച് രസം തോന്നും... പിന്നീട് വിഷമമുള്ളവയിലേക്ക് പോകാം എന്നാണ് എനിക്ക് തോന്നുന്നേ... :) --വൈശാഖ് കല്ലൂർ 13:22, 21 ഒക്ടോബർ 2011 (UTC)
സമ്മാനം
[തിരുത്തുക]25 ചോദ്യങ്ങൾ കഴിയുന്നതോടെ ആരെങ്കിലും ഒരാൾ (അല്ലെങ്കിൽ ഒന്നിലധികം ആളുകൾ) ജേതാവായിത്തീരും. അദ്ദേഹത്തിനു കൊടുക്കാൻ ഒരു സമ്മാനം ആവശ്യമുണ്ടു്. പ്രസ്തുത ഉപയോക്താവിന്റെ സ്വന്തം പേജിൽ ചേർക്കാൻ പറ്റിയ രൂപഭംഗിയുള്ള ഒരു ഫലകമാണു് സമ്മാനം. അത്തരമൊരു സുന്ദരമായ ഫലകം നിർമ്മിച്ച് വിക്കിപീഡിയയിലേക്കു് സംഭാവന ചെയ്യാൻ തയ്യാറുള്ളവർ മുന്നോട്ടു വരിക. നന്ദി! ViswaPrabha (വിശ്വപ്രഭ) 06:08, 26 ഒക്ടോബർ 2011 (UTC)
ആരെങ്കിലും ദയവുചെയ്തു് ഒരു നല്ല സമ്മാനം ഉണ്ടാക്കിത്തര്വോ? പ്ലീസ്.... ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:04, 6 ഡിസംബർ 2011 (UTC)
ഉള്ളടക്കം
[തിരുത്തുക]ഉള്ളടക്കം കുറച്ച് കൂടി നല്ല രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. മുമ്പത്തേതിൽ വളരെയധികം സ്ഥലം നഷ്ടപ്പെടുന്നതായി തോന്നി. ഇഷ്ടപ്പെട്ടില്ലെങ്കിൽ പുനസ്ഥാപിക്കുക.--മനോജ് .കെ 14:42, 28 ഒക്ടോബർ 2011 (UTC)
--Jairodz സംവാദം 14:49, 28 ഒക്ടോബർ 2011 (UTC)
മനോജ് .കെ മിടുക്കനു് ഒരു ViswaPrabha (വിശ്വപ്രഭ) 15:54, 28 ഒക്ടോബർ 2011 (UTC)
മുന്നേറ്റവിവരം
[തിരുത്തുക]മുന്നേറ്റവിവരം അക്ഷരമാലക്രമത്തിൽ കൊടുക്കേണ്ട കാര്യമുണ്ടോ. സോർട്ട് ചെയ്യാൻ പറ്റുന്നതാണല്ലോ. ആദ്യം ചോദ്യപ്പട്ടികയിൽ ഇടംപിടിച്ചവർ എന്ന ക്രമത്തിൽ കൊടുക്കുന്നതല്ലേ നല്ലത്? --Jairodz സംവാദം 16:03, 28 ഒക്ടോബർ 2011 (UTC)
അങ്ങനെയായാലും മതി. ഏതെങ്കിലും ഒരു ക്രമം ഉണ്ടാവുന്നതു് നല്ലതാണെന്നു മാത്രം. :-) ViswaPrabha (വിശ്വപ്രഭ) 16:40, 28 ഒക്ടോബർ 2011 (UTC)
വർഗ്ഗം
[തിരുത്തുക]വർഗ്ഗം, കേരളപ്രശ്നോത്തരി എന്നാക്കിയാലോ? --Jairodz (സംവാദം) 07:02, 31 ഡിസംബർ 2011 (UTC)