കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2017 ജൂലൈ
ദൃശ്യരൂപം
5 ജൂലൈ 1687 | ചലനനിയമങ്ങളും ഗുരുത്വാകർഷണസിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺ പുറത്തിറക്കി. |
5 ജൂലൈ 1998 | ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. |
8 ജൂലൈ 2011 | അറ്റ്ലാന്റിസ് ബഹിരാകാശപേടകം അതിന്റെ അവസാനത്തെ ദൗത്യം ആരംഭിച്ചു |
10 ജൂലൈ 1962 | ആദ്യത്തെ വാർത്താവിനിമയഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു. |
11 ജൂലൈ 1979 | സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി. |
16 ജൂലൈ 1969 | അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. |
19 ജൂലൈ 1938 | ജയന്ത് നാർളീകർ ജനിച്ചു |
20 ജൂലൈ 1969 | അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി. |
20 ജൂലൈ 1976 | വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി. |
21 ജൂലൈ 1969 | മനുഷ്യൻ ചന്ദ്രനിൽ |
21 ജൂലൈ 2011 | അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി |
25 ജൂലൈ 1973 | സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു. |
29 ജൂലൈ 2005 | ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു |
30 ജൂലൈ 1971 | അപ്പോളോ പതിനഞ്ച് മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി. |
31 ജൂലൈ 1971 | ആദ്യത്തെ ലൂണാർ റോവർ ചന്ദ്രനിൽ |