ഈറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈറിസ്
Eris ca. 520 BC
Eris ca. 520 BC
ഗ്രീക്കുപുരാണങ്ങളിലെ കലഹദേവത''
ചിഹ്നം Golden apple of discord
മാതാപിതാക്കൾ Nyx
സഹോദരങ്ങൾ Hypnos, Thanatos, Keres, Nemesis, Moros
മക്കൾ Dysnomia
റോമൻ പേര് Discordia

ഗ്രീക്ക് പുരാണങ്ങളിലെ കലഹദേവതയാണ് എറിസ്.ഈറിസ് (ɪərɪs) ˈ; എന്നും എറിസ്( ɛrɪs)എന്നും ഉച്ചാരണഭേദങ്ങളുണ്ട് നിശാദേവിയിൽ സ്യൂസിനുണ്ടായ പുത്രിയാണെന്നും അതല്ല നിശാദേവിയുടേതു മാത്രമാണെന്നും പറയുന്നുണ്ട്.[1]തന്നെ പെലിയൂസിന്റെയും തെറ്റീസ്സിന്റെയും വിവാഹാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ എറിസ് ശ്രമിച്ചു. ഏറ്റവും സുന്ദരിയായവൾക്ക് എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ എറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹേരയും അഫ്രൊഡൈറ്റും അഥീനായും കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സിയൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിനു നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രോജൻ യുദ്ധത്തിനു കാരണഭൂത എറിസ്സാണ്. [2] കലഹത്തിന്റേയും, സ്പർധയുടേയും മൂർത്തീകരണമായിട്ടാണ് ഗ്രീക്- റോമൻ പുരാണങ്ങളിൽ എറിസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. .


അവലംബം[തിരുത്തുക]

  1. Eris
  2. http://www.britannica.com/EBchecked/topic/191565/Eris

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈറിസ്&oldid=2460947" എന്ന താളിൽനിന്നു ശേഖരിച്ചത്