കവാടം:ക്രിസ്തുമതം/തിരഞ്ഞെടുത്തവ/2013 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എത്യോപ്യൻ സഭയുടെ അഞ്ചാമത്തെ പാത്രിയർക്കീസും 62-ആമത്തെ എച്ചിഗ്വേയുമാണ് ആബൂനാ പൗലോസ്‌ (3 നവംബർ 1935 – 16 ഓഗസ്റ്റ് 2012). 'എത്യോപ്യയുടെ പാത്രിയർക്കീസും കാതോലിക്കോസും വിശുദ്ധ തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗ്വേയും' എന്നാണ് ഇദ്ദേഹത്തിന്റെ സ്ഥാനനാമം. 1992 മുതൽ 2012 വരെ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായിരുന്നു ഇദ്ദേഹം. ആഗോള സഭാ കൗൺസിലിന്റെ ഏഴു പ്രസിഡണ്ടുമാരിൽ ഒരാളായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.