ഉള്ളടക്കത്തിലേക്ക് പോവുക

കലിംഗ പ്രൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Louis de Broglie, ആദ്യ കലിംഗ അവാർഡ് ലഭിച്ച ലൂഇസ് ഡെ ബ്രോഗ്ലെ

സാധാരണക്കാർക്കിടയിൽ ശാസ്ത്രപ്രചാരം നടത്തുന്നതിന് അനിതര സാധാരണമായ സാമർത്ഥ്യം പ്രകടിപ്പിക്കുന്നവർക്കായി യുനെസ്കോ നൽകുന്ന അവാർഡ് ആണ് കലിംഗ പ്രൈസ്.ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്ന ബിജു പട്നായിക് 1952ൽ നൽകിയ സംഭാവന ഉപയോഗിച്ചാണ് ഇതു തുടങ്ങിയത്.[1]. ഈ പ്രൈസ് ലഭിക്കുന്ന പ്രതിഭയ്ക്ക്, ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങൾക്കു വേണ്ടി അവർക്കു മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അന്താരാഷ്ട്രീയ പ്രാധാന്യം ഉന്നയിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. അവർ മനുഷ്യകുലത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും, രാജ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ പരിപോഷിപ്പിക്കാനും പൊതുക്ഷേമം മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്. മുൻപു ഈ പ്രൈസ് ലഭിച്ചവരിൽ ശാസ്ത്രജ്ഞരും പത്രപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും എഴുത്തുകാരും ഉണ്ട്.

ഓരോ അംഗരാഷ്ട്രവും അവിടെ പ്രവർത്തിക്കുന്ന യുനെസ്കോയുടെ ദേശീയ കമ്മീഷൻ വഴി ഈ പ്രൈസിനായി ഒരു സ്ഥാനാർഥിയെ എങ്കിലും നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ പോഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്കോ മറ്റു ശാസ്ത്ര സംഘടനകൾക്കോ അല്ലെങ്കിൽ ശാസ്ത്ര സാഹിത്യകാരന്മാരുടെ ദേശീയ സംഘടനകൾക്കോ ശാസ്ത്രപത്ര പ്രവർത്തക സംഘടനകൾക്കോ പേരുകൾ യുനെസ്കോയുടെ ദേശീയ കമ്മീഷനോട് ശുപാർശ ചെയ്യാവുന്നതാണ്. വ്യക്തികളിൽ നിന്നുമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. യുനെസ്കോയുടെ ഡയറക്ടർ ജനറൽ നിയമിക്കുന്ന 4 അംഗ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് ഡയറക്ടർ ജനറൽ വിജേതാവിനെ തിരഞ്ഞെടുക്കുക. ഈ 4 അംഗ ജഡ്ജിങ് സമിതിയിൽ 3 പേരെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ഭൂമിശാസ്ത്രതുല്യത പരിഗണിച്ചാണ് തിരഞ്ഞെടുക്കുക. നാലാമത്തെ ആളെ കലിംഗ ട്രസ്റ്റ് ശുപാർശ ചെയ്യുകയാണ് ചെയ്യുന്നതു. കലിംഗ പ്രൈസ് ലോക ശാസ്ത്രദിനാഘോഷസമയം ഒറ്റ സംഖ്യാ (ഉദാ-2003,2005)വർഷത്തിലാണ് സമ്മാനിക്കപ്പെടുന്നത്.ഇന്ത്യയിലെ ന്യൂദെൽഹിയിൽ വച്ച്, ഇരട്ട വർഷങ്ങളിലും വിതരണം നടത്തുന്നു. 20000 യു.എസ് ഡോളറും ഒരു യുനെസ്കോ ആൽബർട് ഐൻസ്റ്റീൻ വെള്ളിമെഡലുമാണ് സമ്മാനം. ജേതാവിന് 2001 ൽ കലിംഗ പ്രൈസിന്റെ അൻപതാം വാർഷികത്തിനോടനുബന്ധിച്ച് ഇന്ത്യ ഗവണ്മെന്റ്, രുചി രാം സാഹ്നി ചെയറും സമ്മാനിച്ചു വരുന്നു. രുചി രാം സാഹ്നി ചെയറിന്റെ ഉടമയെന്ന നിലയിൽ ജേതാവിന് ഇന്ത്യയിൽ ഇന്ത്യാ ഗവണ്മെന്റിന്റെ അതിഥിയെന്ന നിലയിൽ 2-4 വരെ ആഴ്ചകളോളം സഞ്ചരിക്കാൻ അനുവദിച്ചിരിക്കുന്നു. 2000 യു.എസ്.ഡോളർ ടോക്കണായും ഇതോടൊപ്പം നൽകുന്നുണ്ട്. ശാസ്ത്രപോഷണത്തിനായി നൽകപ്പെടുന്ന, കലിംഗ പ്രൈസ് നടത്തപ്പെടുന്നത് യുനെസ്കോയുടെ സയൻസ് അനാലിസിസ് അന്റ് പോളിസീസ് ഡിവിഷൻ ആണ് .

പശ്ചാത്തലം

[തിരുത്തുക]

കലിംഗ പ്രൈസ് ഇതുവരെ ലഭിച്ചവർ

[തിരുത്തുക]
യശ് പാൽ, 2009 ലെ സമ്മാനിതൻ

1950കളിൽ

വർഷംസമ്മാനിതനായ വ്യക്തിരാജ്യം
1952ലൂയിസ് ഡി ബ്രൊജീലെഫ്രാൻസ്
1953ജൂലിയൻ ഹക്സിലിയൂ.കെ
1954വാൾഡിമാർ കെമ്പ്ഫെർറ്റ് യു.എസ്.എ
1955അഗുസ്തൊ പി സുന്യെർവെനെസ്വേല
1956ജോർജ് ഗാമോവ്യൂ.എസ്.എ
1957ബെട്രാന്റ് റസ്സെൽയൂ.കെ
1958കാൾ വോൺ ഫ്രിഷ്ജർമനി
1959ജീൻ റോസ്റ്റന്റ്ഫ്രാൻസ്

1960കളിൽ

വർഷംസമ്മനിതനായ വ്യക്തിരാജ്യം
1960റിച്ചീ കേൽഡർയൂ.കെ
1961ആർദർ സീ ക്ലാർക്ക്യൂ.കെ
1962ജെരാർഡ് പൈൽയൂ.എസ്.എ
1963ജഗ്ജിത് സിങ്(എഴുത്തുകാരൻ)ഇന്ത്യ
1964വാറെൻ വീവർയൂ.കെ
1965യൂജീൻ റാബിനോവിച്ച്യൂ.എസ്.എ
1966പോൾ കൊവ്ഡെർക്ക്ഫ്രാൻസ്
1967ഫ്രെഡ് ഹൊയ് ലെയൂ.കെ
1968ഗാവിൻ ഡി ബീയർയൂ.കെ
1969കോൺ റാഡ് ലോറെൻസ്ഓസ്ട്രിയ

1970കളിൽ

വർഷംസമ്മാനിതനായ വ്യക്തിരാജ്യം
1970മാർഗരെറ്റ് മീഡ്യൂ.എസ്.എ
1971പിയറീ ഓഗൈർഫ്രാൻസ്
1972ഫിലിപ് എച്ച്. ആബെൽസൺയൂ.എസ്.എ
1972ലൂവിസ് എസ്ട്രാഡ മാർടിനിസ്ഇന്ത്യ
1973അവാർഡ് നൽകിയില്ല----
1974José Reisബ്രസീൽ
1974ലൂവിസ് എസ്ട്രാഡ മാർടിനിസ്മെക്സിക്കോ
1975അവാർഡ് നൽകിയില്ല----
1976ജോർജ് പോർട്ടർrയൂ.കെ
1976അലെക്സാൻഡെർ ഒപ്പാരിൻറഷ്യ
1977ഫെർനാൻഡ് സെഗുവിൻകാനഡ
1978ഹോഇമാർ വോൺ ഡിറ്റ്ഫുർത്ത്ജർമനി
1979സെർഗീ കപിറ്റ്സാറഷ്യ

1980കളിൽ

വർഷംസമ്മാനിതനായ വ്യക്തിരാജ്യം
1980അരിസ്റ്റൈഡിസ് ബാസ്റ്റിഡാസ്വെനെസ്വേല
1981ഡേവിഡ് അറ്റെൻബറോയൂ.കെ
1982ഓസ്വാൾഡോ ഫ്രോട്ട-പെസ്സോവബ്രസീൽ
1983അബ്ദുല്ല-അൽ-മുതി ഷറഫുദ്ദീൻബംഗ്ലാദേശ്
1984യിവെസ് കോപ്പെൻസ്ഫ്രാൻസ്
1984ഇഗോർ പെറ്റ്ർ യാനോവ്റഷ്യ
1985പീറ്റെർ മെഡാവാർയൂ.കെ
1986നിക്കൊലായ് ജി. ബാസോവ്റഷ്യ
1986ഡേവിഡ് സുസുക്കികാനഡ
1987മാർകെൽ റോചെവെനെസ്വേല
1988ബുജോർൺ കുർടെൻഫിൻലാൻഡ്
1989സാദ് അഹ്മെദ് ഷബാൻഈജിപ്റ്റ്

1990കളിൽ

വർഷംസമ്മാനിതനായ വ്യക്തിരാജ്യം
1990മിസ്ബാഹ്-ഉദ്-ദിൻ ഷാമിപാകിസ്താൻ
1991റാഡുഇഫ്റ്റിമോവിൿറൊമാനിയ
1992യോർഗെ ഫ്ലോറെസ് വാൽഡേസ്മെക്സിക്കോ
1992പീറ്റെർ ഒക്കെബുക്കോലനൈജീരിയ
1993പൈറൊ അൻ ജേലഇറ്റലി
1994നിക്കൊലായ് ദ്രൊസ്ദോവ്റഷ്യ
1995ജൂലിയേറ്റ ഫിഏറൊ ഗോസ്സ്മൻമെക്സിക്കോ
1996ജയന്ത് വീ. നാർലിക്കർഇന്ത്യ
1996യെറി ഗ്രൈഗാർചെക്ക് റിപ്പബ്ലിക്
1997ദൊരൈരാജൻ ബാലസുബ്രഹ്മണ്യൻഇന്ത്യ
1998റെജീന പാസ് ലോപെസ്ഫിലിപ്പൈൻസ്
1998എന്നിയോ കാൻഡോത്തിiബ്രസീൽ
1999മറിയാൻ അഡ്ഡിഘാന
1999എമിൽ ഗബ്രിയേലിയൻഅർമീനിയ

2000ങ്ങളിൽ

വർഷംസമ്മാനിതനായ വ്യക്തിരാജ്യം
2000ഏൺസ്റ്റ് ഡബ്ലിയു ഹാംബെർഗെർബ്രസീൽ
2001സ്റ്റെഫാനൊ ഫന്റോണിഇറ്റലി
2002മറിസേല സാൽവാ റ്റയേറാവെനെസ്വേല
2003പർവേസ് ഹൂഡ്ഭോയ്പാകിസ്താൻ
2004ജീൻ ഒഡൗസിഫ്രാൻസ്
2005ജെറ്റെർ ബെർതൊലെറ്റിബ്രസീൽ
2006-2008യുനെസ്കൊയുടെ നിയമങ്ങളിൽ മാറ്റം
വന്നതിനാൽ അവാർഡ് കൊടുത്തില്ല.
---
2009ത്രിൻഹ് ക്സ്വാൻ ത്വാൻയു.എസ്.എ-വിയറ്റ്നാം
2009യശ് പാൽഇന്ത്യ
2010ഗോകുലാനന്ദ മഹാപത്രഇന്ത്യ
2011റെനെ റൗൾ ഡ്രക്കെർ കൊലീൻമെക്സിക്കോ
2012-----

സ്ഥിതിവിവരണക്കണക്ക്

ഈ അവാർഡ് 22 രാജ്യങ്ങളിൽ നിന്നുമുള്ള 65 പേർക്കു നൽകി:

  1. യൂ.കെ - 10 പ്രാവശ്യം
  2. യു.എസ്.എ - 9 പ്രാവശ്യം
  3. ഫ്രാൻസ് - 6 പ്രാവശ്യം
  4. റഷ്യ, ഇന്ത്യ, ബ്രസീൽ - 5 പ്രാവശ്യം
  5. വെനെസ്വേല -4 പ്രാവശ്യം
  6. മെക്സിക്കോ - 4 പ്രാവശ്യം
  7. പകിസ്ഥാൻ,ജർമനി,ഇറ്റലി,കാനഡ - 2 പ്രാവശ്യം
  8. ഓസ്ട്രിയ,ബംഗ്ലാദേശ്,ഫിൻലാൻഡ്,ഈജിപ്റ്റ്,റൊമാനിയ,നൈജീരിയ,ചെക്ക് റിപ്പബ്ലിക്ക്,ഫിലിപ്പൈൻസ്,ഘാന,അർമീനിയ,വിയറ്റ്നാം - 1 പ്രാവശ്യം.

ഇവയും നോക്കുക

റഫറൻസ്

  1. "Kalinga Foundation Trust". kalingafoundationtrust.com. Retrieved August 28, 2010.

പുറംകണ്ണി

"https://ml.wikipedia.org/w/index.php?title=കലിംഗ_പ്രൈസ്&oldid=2370119" എന്ന താളിൽനിന്ന് ശേഖരിച്ചത്