Jump to content

കറാക്കൽപാക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karakalpak
Qaraqalpaq tili, Қарақалпақ тили
ഉത്ഭവിച്ച ദേശംUzbekistan, Kazakhstan, Turkmenistan
ഭൂപ്രദേശംKarakalpakstan
മാതൃഭാഷയായി സംസാരിക്കുന്നവർ
583,410 (2010)[1]
Turkic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Uzbekistan
ഭാഷാ കോഡുകൾ
ISO 639-2kaa
ISO 639-3kaa
ഗ്ലോട്ടോലോഗ്kara1467[2]
Map showing locations of Karakalpak (red) within Uzbekistan
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഖറാഖൽപാഖ് ഭാഷ എന്നറിയപ്പെടുന്ന കറാക്കൽപാക്ക് ഭാഷ ഒരു ടർക്കിക്ക് ഭാഷയാണ്. കറാക്കൽപാകിസ്താനിൽ താമസിക്കുന്ന കറാക്കൽപാക്ക്ജനത സംസാരിക്കുന്ന ഭാഷയാണ്. രണ്ട് ഭാഷാഭേദങ്ങളാണിതിനുള്ളത്.ഉത്തരപൂർവ്വ കറാക്കൽപാക്ക്, തെക്കുകിഴക്കൻ കറാക്കൽപാക്ക്. കസാക്ക് ഭാഷയുമായിതിനു അടുത്ത ബന്ധമുണ്ട്.[3]

വർഗ്ഗീകരണം

[തിരുത്തുക]

കറാക്കൽപാക്ക് ഭാഷ ടർക്കിക്ക് ഭാഷകളുടെ കിപ്‌ചാക്ക് ശാഖയിൽപ്പെട്ടതാണ്. ഈ വിഭാഗത്തിൽ താത്താർ, കുമിക്ക്, നൊഗായ്, കസാക്ക് എന്നിവ ഉൾപ്പെടും. ഉസ്‌ബെക്കിസ്ഥാനുമായുള്ള അടുപ്പം കാരണം കറാക്കൽപാക്ക് ഭാഷയുടെ പദസഞ്ചയവും വ്യാകരണവും ഉസ്ബെക്ക് ഭാഷ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. കർത്താവ്-കർമ്മം-ക്രിയ എന്നതാണ് മിക്കപ്പോഴും വാക്യഘടന.

ഭൂമിശാസ്ത്രപരമായ വിതരണം

[തിരുത്തുക]

കറാക്കൽപാക്ക് ഭാഷ ഉസ്ബെക്കിസ്ഥാന്റെ സ്വയംഭരണ റിപ്പബ്ലിക്കായ കറാക്കൽപാക്ക്സ്താനിൽ ആണ് പ്രധാനമായി സംസാരിക്കുന്നത്. അഫ്ഘാനിസ്ഥാനിൽ ഏകദേശം 2000 പേർ ഈ ഭാഷ സംസാരിച്ചുവരുന്നുണ്ട്. റഷ്യ, കസാഖ്സ്ഥാൻ, ടർക്കി തുടങ്ങിയ പ്രദേശങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ജനവിഭാഗമുണ്ട്.

ഔദ്യോഗികസ്ഥിതി

[തിരുത്തുക]

കറാക്കൽപാക്ക് ഭാഷയ്ക്ക് സ്വയംഭരണ റിപ്പബ്ലിക്കായ കറാക്കൽപാക്ക്സ്താനിൽ ഔദ്യോഗികപദവിയുണ്ട്.

ഭാഷാഭേദങ്ങൾ

[തിരുത്തുക]

എത്നോലോഗ് മാസിക കറാക്കൽപാക്ക് ഭാഷയ്ക്ക് രണ്ട് വ്യത്യസ്ത ഭാഷാഭേദമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തരപൂർവ്വ കറാക്കൽപാക്ക്, തെക്കുകിഴക്കൻ കറാക്കൽപാക്ക്. കസാക്ക് ഭാഷയുമായിതിനു അടുത്ത ബന്ധമുണ്ട്. മെൻഗെസ് എന്ന ഭാഷാശാസ്ത്രജ്ഞൻ ഈ ഭാഷയ്ക്കു മൂന്നു വ്യത്യസ്ത ഭാഷാഭേദം ഫെർഗാന താഴ്വരയിൽ സംസാാരിച്ചുവരുന്നതായി പറയുന്നുണ്ട്. തെക്കുകിഴക്കൻ കറാക്കൽപാക്ക് ഭാഷയ്ക്കു /tʃ/ ശബ്ദവും ഉത്തരപൂർവ്വ കറാക്കൽപാക്ക് ഭാഷയ്ക്കു ഇതിനു പകരം /ʃ/ എന്ന ശബ്ദവും ഉപയോഗിക്കുന്നു.

ശബ്ദങ്ങൾ

[തിരുത്തുക]

കറാക്കൽപാക്ക് ഭാഷയ്ക്ക് 21 പ്രാദേശിക വ്യഞ്ജനവർണ്ണങ്ങളുണ്ട്.

Karakalpak vowels, from Menges (1947:?)
Consonant phonemes
  Labial Alveolar Palatal Velar Uvular Glottal
Nasal m n     ŋ        
Plosive p b t d     k ɡ q      
Affricate     (t͡s)   (t͡ʃ)              
Fricative (f) (v) s z ʃ ʒ x ɣ     h  
Rhotic     r                
Approximant     l j w        

Vowel harmony functions in Karakalpak much as it does in other Turkic languages. Words borrowed from Russian or other languages may not observe rules of vowel harmony, but the following rules usually apply:

Vowel May be followed by:
a a, ɯ
æ e, i
e e, i
i e, i
o a, o, u, ɯ
œ e, i, œ, y
u a, o, u
y e, œ, y
ɯ a, ɯ

Personal pronouns

[തിരുത്തുക]

men I, sen you (singular), ol he, she, it, that, biz we, siz you (plural), olar they

bir 1, eki 2, uʻsh 3, toʻrt 4, bes 5, altiʻ 6, jeti 7, segiz 8, togʻiʻs 9, on 10, juʻz 100, miʻnʻ 1000

Bashkir Arabic script
March 2006. A photo laboratory in Nukus – with the signboard written in Karakalpak language using Latin letters

Karakalpak was written in the Arabic and Persian script until 1928, in the Latin script (with additional characters) from 1928 to 1940, after which Cyrillic was introduced. Following Uzbekistan's independence in 1991, the decision was made to drop Cyrillic and revert to the Latin alphabet. Whilst the use of Latin script is now widespread in Tashkent, its introduction into Karakalpakstan remains gradual. The Cyrillic and Latin alphabets are shown below with their equivalent representations in the IPA. Cyrillic letters with no representation in the Latin alphabet are marked with asterisks.

Cyrillic Latin IPA     Cyrillic Latin IPA     Cyrillic Latin IPA
Аа Aa /a/     Ққ Qq /q/     Фф Ff /f/
Әә Aʻaʻ /æ/     Лл Ll /l/     Хх Xx /x/
Бб Bb /b/     Мм Mm /m/     Ҳҳ Hh /h/
Вв Vv /v/     Нн Nn /n/     Цц Cc /ts/
Гг Gg /ɡ/     Ңң Nʻnʻ /ŋ/     Чч CHch /tʃ/
Ғғ Gʻgʻ /ɣ/     Оо Oo /o/     Шш SHsh /ʃ/
Дд Dd /d/     Өө Oʻoʻ /œ/     Щщ* sh /ʃ/
Ее Ee /e/     Пп Pp /p/     Ъъ*    
Ёё* yo /jo/     Рр Rr /r/     Ыы Iʻiʻ /ɯ/
Жж Jj /ʒ/     Сс Ss /s/     Ьь*    
Зз Zz /z/     Тт Tt /t/     Ээ Ee /e/
Ии Ii /i/     Уу Uu /u/     Юю* yu /ju/
Йй Yy /j/     Үү Uʻuʻ /y/     Яя ya /ja/
Кк Kk /k/     Ўў Ww /w/          

സ്വരസമന്വയം

[തിരുത്തുക]

പദശേഖരം

[തിരുത്തുക]

Personal pronouns

[തിരുത്തുക]

എഴുത്തുരീതി

[തിരുത്തുക]

കറാക്കൽപാക്ക് ഭാഷ 1928 വരെ അറബി അക്ഷരമാലയാണ് ഉപയോഗിച്ചിരുന്നത്. 1928 മുതൽ 1940 വരെ ലാറ്റിൻ അക്ഷരമാല ഉപയോഗിച്ചു. അതിനുശേഷം സിറിലിക്ക് അക്ഷരമാല ഉപയോഗിക്കുന്നു. ഉസ്ബെക്കിസ്ഥാൻ സ്വതന്ത്രമായപ്പോൾ സിരിലിക് അക്ഷരമാല മാറ്റി തിരികെ ലാറ്റിൻ അക്ഷരമാല 1991 മുതൽ ഉപയോഗിക്കാൻ തിരുമാനമെടുത്തു. എന്നാൽ ഈ മാറ്റം പൂർണ്ണമായി നടപ്പിലായിട്ടില്ല.

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Karakalpak at Ethnologue (18th ed., 2015)
  2. 2.0 2.1 Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kara-Kalpak". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. "Karakalpak". Ethnologue. Retrieved 2016-03-12.

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കറാക്കൽപാക്ക്_ഭാഷ&oldid=2583569" എന്ന താളിൽനിന്ന് ശേഖരിച്ചത്