കരിംകിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിംകിളി
Turdus merula -Broadstone, Dorset, England -male-8.jpg
An adult male, nominate race, in a garden in Dorset, England
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Turdidae
ജനുസ്സ്: Turdus
വർഗ്ഗം: T. merula
ശാസ്ത്രീയ നാമം
Turdus merula
Linnaeus, 1758

കരിംകിളിയുടെ ഇംഗ്ലീഷിലെ നാമം Common Blackbird , Eurasian Blackbird, Blackbirdഎന്നൊക്കെയാണ്. ശാസ്ത്രീയ നാമം Turdus merula . [2] ഭാഗികമായി ദേശാടന പക്ഷിയാണ്.


ഇവയുടെ ആയുസ്സ് 2.4 വര്ഷമാണ്. [3] എന്നാല് 21 വർഷവും 10 മാസവുമുള്ള റെക്കോഡുമുണ്ട്. [4]

പ്രജനനം[തിരുത്തുക]

യൂറോപ്പ്, ഏഷ്യ, വടക്കെ അമേരിക്ക എന്നിവിടങ്ങളിൽ പ്രജനനം. നടത്തുന്നു. ഉള്ളിൽ മണ്ണുപൊതിഞ്ഞ വൃത്തിയുള്ള കോപ്പയുടെ ആകൃതിയുള്ള കൂട് ഉണ്ടാക്കും. ഇതൊരു മിശ്രഭുക്കാണ്. പ്രാണികൾ , മണ്ണിരകൾ , പഴങ്ങൾ എന്നിവ കഴിക്കും.

പ്രജനന സ്ഥലത്ത് ഇണകൾ അതിർത്തി സംരക്ഷിച്ചുകൊണ്ടിരിക്കും.

കൂട്ടില് മുട്ടകള്
വിരിഞ്ഞ കുഞ്ഞുങ്ങളും വിരിയാറായ മുട്ടയും.
-


ഇതേ ഇണ തന്നെയായിരിക്കും മുഴുവൻ കാലവും. തീറ്റ കുറയുമ്പോൾ 20% ഇണകൾ പിരിയുന്നതായി കാണുന്നു.[5] വള്ളികളിലൊ കെട്ടിടങ്ങളിലൊ പൊത്തുകളിലൊ പുല്ലുകളും ഇലകളും കൊണ്ട് കോപ്പ പോലുള്ള കൂടുണ്ടാക്കി മണ്ണുകൊണ്ട് ഉൾവശം പൂശി ഭംഗിയാക്കും. പിടയാണ് കൂടുണ്ടാക്കുന്നത്. നീല കലർന്ന പച്ചയിൽ ചുവപ്പു കലർന്ന മുട്ടയിൽ തവിട്ടു നിറത്തിലുള്ള അടയാളാങ്ങൾ ഉണ്ടാവും. 3-5 മുട്ടകളിടും. 2.9×2.1 സെ.മീ വലിപ്പത്തില് 7.2 ഗ്രം തൂക്കാമുള്ളവയാണ് മുട്ടകൾ . [6]തെക്കേ ഇന്ത്യയിലുള്ളവയുടെ മുട്ടകൾ കൂടുതൽ മങ്ങിയതാണ്.

പിട 12-14 ദിവസം അടയിരിയ്ക്കും. 10-19 ദിവസംകൊണ്ട് അവ പറക്കാറാകും. പൂവനും പിടയും കൂടിയാണ് തീറ്റ കൊടുക്കുന്നത്.

ദേശാടനം[തിരുത്തുക]

തണുപ്പുകലത്ത് തീറ്റ കിട്ടുന്നുണ്ടെങ്കിൽ അവ സ്ഥലം വിട്ടു പോകുകയില്ല. എന്നാൽ തീറ്റ കുറവായാൽ ചെറിയ കൂട്ടങ്ങളായി ദേശാടനം നടത്തും.


സ്വിറ്റ്സർലന്റിൽ

കരിംകിളി സ്വീഡന്റെ ദേശീയ പക്ഷിയാണ്. [7]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Turdus merula". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. Alderfer, Jonathan, എഡി. (2006). Complete Birds of North America. Washington, D.C.: National Geographic Society. p. 489. ഐ.എസ്.ബി.എൻ. 0-7922-4175-4. 
  3. "British garden birds – lifespan". garden-birds.co.uk. ശേഖരിച്ചത് 7 April 2007. 
  4. "European Longevity Records". euring.org. ശേഖരിച്ചത് 15 December 2007. 
  5. Streif, Michael; Rasa O. Anne E. (2001). "Divorce and its consequences in the Common blackbird Turdus merula". Ibis 143 (4): 554–560. ഡി.ഒ.ഐ.:10.1111/j.1474-919X.2001.tb04882.x. 
  6. "Blackbird Turdus merula [Linnaeus, 1758]". BTOWeb BirdFacts. British Trust for Ornithology. ശേഖരിച്ചത് 30 December 2007. 
  7. [http:// www.nationmaster.com/country/sw-sweden/bac-background "Background – Sweden"]. Nationmaster. ശേഖരിച്ചത് 12 December 2007. 
"https://ml.wikipedia.org/w/index.php?title=കരിംകിളി&oldid=1917846" എന്ന താളിൽനിന്നു ശേഖരിച്ചത്