കരാര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരാര ദേശീയോദ്യാനം
Carara Entrance.jpg
പ്രവേശനകവാടം
Map showing the location of കരാര ദേശീയോദ്യാനം
Map showing the location of കരാര ദേശീയോദ്യാനം
LocationCosta Rica
Coordinates9°44′50″N 84°37′40″W / 9.74722°N 84.62778°W / 9.74722; -84.62778Coordinates: 9°44′50″N 84°37′40″W / 9.74722°N 84.62778°W / 9.74722; -84.62778
Area52 km2
Established1978
Governing bodyNational System of Conservation Areas (SINAC)

കരാര ദേശീയോദ്യാനം, കോസ്റ്റാറിക്കയിലെ പസഫിക് തീരത്തിന് സമീപമുള്ള സെൻട്രൽ പസിഫിക് കൺസർവേഷൻ മേഖലയിലെ ഒരു ദേശീയോദ്യാനമാണ്. 1978 ഏപ്രിൽ 27 ന് ഒരു ജൈവ റിസർവ് എന്ന നിലയിൽ ഇതു സ്ഥാപിതമായെങ്കിലും 1990 ന് ശേഷം അതിൻറെ പ്രചാരം വർദ്ധിപ്പിച്ചതിനാൽ 1998 നവംബറിൽ ഇതൊരു ദേശീയോദ്യാനമായി നവീകരിക്കുവാൻ ഗവൺമെൻറ് നിർബന്ധിതമായി.[1]

കോസ്റ്റാറിക്കൻ തലസ്ഥാനമായ സാൻ ജോസിന് 30 മൈൽ പടിഞ്ഞാറും ബീച്ച് നഗരമായ ജാക്കോയ്ക്ക് 15 മൈൽ വടക്കായിട്ടുമാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഒറോട്ടിന നഗരത്തിനു സമീപമുള്ള ടർകോലെസ് നദിയുടെ തടം ദേശീയോദ്യാനം സംരക്ഷിക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ സംരക്ഷണവലയത്തിൽ രാജ്യത്തെ ബാക്കിയായതും വന്യവുമായ സ്കാർലെറ്റ് മാക്കവുകളുടെ വലിയ കൂട്ടവും ഉൾപ്പെടുന്നു.

ജൈവവൈവിദ്ധ്യം[തിരുത്തുക]

സമീപസ്ഥമായ മാനുവൽ ആന്റോണിയോ ദേശീയോദ്യാനത്തെ അപേക്ഷിച്ച് കൂടുതലായും പ്രാഥമിക മഴക്കാടുകളാണ് ഇവിടെയുള്ളത്. മാനുവൽ അൻറോണിയോ ദേശീയോദ്യാനത്തേക്കാൾ ഈർപ്പമുള്ള പ്രകൃതിയും ഇടതിങ്ങിവളരുന്ന മരങ്ങൾ, കൊതുകുകൾ മറ്റു പ്രാണികൾ എന്നിവയുടെ കൂടുതൽ ആധിക്യവുമുണ്ട്. ഈ പരിതഃസ്ഥിതികൾ ഇവിടെ നിരവധി പക്ഷികളുടെ വാസത്തിനു കാരണമാകുകയും പക്ഷിനിരീക്ഷകരുടെ ഒരു പറുദീസയായി മാറുവാൻ കാരണമാകുകയും ചെയ്തു.

ചിത്രശാല[തിരുത്തുക]

Flora, Fauna, and Activities in the Park
A visitor with special needs
 
One of the routes located in the park
 

അവലംബം[തിരുത്തുക]

  1. "Carara National Park at SINAC official site (In Spanish)". മൂലതാളിൽ നിന്നും 2010-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-25.
"https://ml.wikipedia.org/w/index.php?title=കരാര_ദേശീയോദ്യാനം&oldid=3008800" എന്ന താളിൽനിന്ന് ശേഖരിച്ചത്