കയ്യോന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കയ്യോന്നി
Eclipta prostrata W IMG 2239.jpg
കയ്യോന്നി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Asterales
കുടുംബം: Asteraceae
ജനുസ്സ്: Eclipta
വർഗ്ഗം: E. prostrata
ശാസ്ത്രീയ നാമം
Eclipta prostrata
(L.) L.
പര്യായങ്ങൾ

ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രധേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി.(ശാസ്ത്രീയനാമം: Eclipta prostrata). (ഉച്ഛ: Kayyonni) കഞ്ഞുണ്ണി എന്നും അറിയപ്പെടുന്നു. ആസ്റ്ററേസീ കുടുംബത്തിൽ പെട്ട ചെടിയാണിത്. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. തലയിൽ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. [1]

ഇതരഭാഷാനാമങ്ങൾ[തിരുത്തുക]

  • മലയാളം - കരിയലാങ്കണ്ണി, കയ്യെണ്ണ, കയ്യന്ന്യം
  • ഹിന്ദി - ബ്രിംഗ, ബൻഗ്രഹ്.
  • തമിഴ് - കൈകേപ്പി
  • സംസ്കൃതം - കേശരാജ, കുന്തളവർധന ബൃംഗരാജ് भ्रिंगराज
  • ഇംഗ്ലീഷ് - ഫാൾസ് ഡെയ്‌സി (False Daisy)

വിവരണം[തിരുത്തുക]

പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള (ഏക്ലിപ്റ്റ ആൽബ), മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്. ഇവയിൽ വെള്ളയിനം ആണ് കേരളത്തിൽ കാണപ്പെടുന്നത്. 70 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുറ്റെ തൺറ്റ്, വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ കുറവാണ്. ഇലകൾ ലഘുവും സമ്മുഖവും അറ്റം കൂർത്തതുമാണ്. 6-8 മി.മീ വ്യാസമുള്ള മുണ്ഡമഞരിയാണ് പൂങ്കുല. ഇത് പത്രകക്ഷങ്ങളിൽ കാണുന്നു. മുണ്ഡമഞജരിയുടെ ഉള്ളിൽ ദ്വിലിംഗപ്പൂക്കളും പുറമെ ചുറ്റുമായി ജനിപുഷ്പങ്ങളും കാണുന്നു. [2]

രാസഘടകങ്ങൾ[തിരുത്തുക]

ഇലയിൽ എക്ലിപ്റ്റൈൻ (Ecliptine) എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു. കൂടതെ സ്റ്റിഗ്മാസ്റ്റീറോൾ, ആല്ഫാ ടെർതിയെനൈൽ മെതനോൾ, ഏപിജെനീൻ, ലുടിയോലിൻ, ബീറ്റ അമാരിൻ, നീകോട്ടിൻ എന്നീ രാസവസ്തുക്കളും കാണുന്നു. തണ്ടിൽ വെഡിലോലാകറ്റോൺ (Wedelolacton) എന്ന പദാർത്ഥം കാണപ്പെടുന്നു. എക്ലിപ്റ്റൈൻ ആണ് മുടി കൊഴിച്ചിൽ തടയാനായി ഉപയോഗിക്കുന്നത്. [3]

രസാദി ഗുണങ്ങൾ[തിരുത്തുക]

ആയുർവേദശാസ്ത്ര പ്രകാരം, രസം :കടു, തിക്തം ഗുണം :രൂക്ഷം, കഘു, തീക്ഷ്ണം വീര്യം :ഉഷ്ണം വിപാകം :കടു[4]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം[4] ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലകളുടെ നീരാണ് കേരവർദ്ധകം. ചെടി മുഴുവനായും കഷായം വയ്ച് കഴിക്കുന്ന ഉദര കൃമിക്കും കരളിലും പ്രയോജനകരമാണ്

ഔഷധപ്രയോഗങ്ങൾ[തിരുത്തുക]

ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.

ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ അവണക്കെണ്ണയിൽ ഇടവിട്ട് ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്

സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു.

ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു

വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.

ഔഷദയോഗങ്ങൾ[തിരുത്തുക]

ആയുർവേദത്തിൽ നീലഭൃംഗാദിതൈലം., നരസിംഹരാസായനം, കുഞ്ഞുണ്യാദിതൈലം ഭൃംഗരാജാസവം എന്നീ യോഗങ്ങളിൽ കയ്യോന്നി ഉപയോഗിക്കുന്നു

അവലംബം[തിരുത്തുക]

  1. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ" 1. p. 31. 
  2. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ" 1. p. 31. 
  3. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ" 1. p. 32. 
  4. 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കയ്യോന്നി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Eclipta prostrata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"https://ml.wikipedia.org/w/index.php?title=കയ്യോന്നി&oldid=1985184" എന്ന താളിൽനിന്നു ശേഖരിച്ചത്