Jump to content

കണ്ണിന്റെ പോസ്റ്റീരിയർ ചേമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണിന്റെ പോസ്റ്റീരിയർ ചേമ്പർ
കണ്ണിന്റെ മുൻഭാഗം, വലതുവശത്ത് പോസ്റ്റീരിയർ ചേമ്പർ അടയാളപ്പെടുത്തിയിരിക്കുന്നു.
കണ്ണിന്റെ സ്കീമാറ്റിക് ഡയഗ്രം (മുകളിൽ ഇടത് വശത്ത് പോസ്റ്റീരിയർ ചേമ്പർ അടയാളപ്പെടുത്തിയിരിക്കുന്നു)
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
LatinCamera posterior bulbi oculi
TAA15.2.06.005
A15.2.06.001
FMA58080
Anatomical terminology

ഐറിസിന്റെ പെരിഫറൽ ഭാഗത്തിന് പിന്നിലും, ലെൻസിന്റെ സസ്പെൻസറി ലിഗമെന്റിനും, സീലിയറി പ്രോസസുകൾക്കും മുന്നിലും ആയി സ്ഥിതിചെയ്യുന്ന ഇടുങ്ങിയ ഇടമാണ് പോസ്റ്റീരിയർ ചേമ്പർ എന്ന് അറിയപ്പെടുന്നത്. പിൻ‌ സെഗ്‌മെന്റിലെ വിട്രിയസ് അറയുമായി ഇതിനെ തെറ്റിദ്ധരിക്കരുത്, പോസ്റ്റീരിയർ ചേമ്പർ യഥാർഥത്തിൽ കണ്ണിന്റെ മുൻ‌ സെഗ്‌മെന്റിന്റെ ഭാഗമാണ്.[1]

അക്വസ് ഹ്യൂമറിന്റെ ഉൽപാദനത്തിലും ചംക്രമണത്തിലും ഉൾപ്പെടുന്ന ഒരു പ്രധാന ഘടനയാണ് പോസ്റ്റീരിയർ ചേംബർ. സീലിയറി ബോഡിയുടെ എപ്പിത്തീലിയം ഉൽ‌പാദിപ്പിക്കുന്ന അക്വസ് ദ്രാവകം പോസ്റ്റീരിയർ ചേമ്പറിൽ നിന്ന് പ്യൂപ്പിളിലൂടെ മുന്നിലുള്ള ആന്റീരിയർ ചേമ്പറിലേക്ക് പ്രവേശിക്കുന്നു.[2]

ഹൈപ്പർമെച്വർ തിമിരം ബാധിച്ച ലെൻസ്,[3] അല്ലെങ്കിൽ തിമിര ശസ്ത്രക്രിയക്ക് ശേഷം കണ്ണിൽ സ്ഥാപിക്കുന്ന ഇൻട്രാഒക്യുലർ ലെൻസ് [4] എന്നിവ പ്യൂപ്പിളിലൂടെയുള്ള അക്വസ് ഒഴുക്ക് തടസ്സപ്പെടുത്താം. ഇങ്ങനെ പോസ്റ്റീരിയർ ചേമ്പറിൽ നിന്ന് ആന്റീരിയർ ചേമ്പറിലേക്കുള്ള അക്വസ് ഹ്യൂമർ ഒഴുക്ക് തടസ്സപ്പെടുന്നത് ഐറിസ് ബോംബ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. ഈ അവസ്ഥയിൽ, പോസ്റ്റീരിയർ ചേമ്പറിലെ മർദ്ദം ഉയരുന്നു, ഇതിന്റെ ഫലമായി ഐറിസ് മുന്നോട്ട് പോയി ട്രാബെക്കുലർ മെഷ്വർക്ക് തടസ്സപ്പെടുത്തുന്നു. ഇത് ആംഗിൾ ക്ലോഷർ ഗ്ലോക്കോമയ്ക്ക് കാരണമായേക്കാം.[5] ഐറിസ് ബോംബ് മൂലമുള്ള ഗ്ലോക്കോമയുടെ ശസ്ത്രക്രിയാ മാനേജ്മെൻറിൽ ഐറിസിൽ ചെറിയ ദ്വാരം ഇട്ട് അക്വസ് ഒഴുക്ക് പുനസ്ഥാപിക്കുന്നത് ഉൾപ്പെടുന്നു, ഇത് YAG അല്ലെങ്കിൽ ആർഗൺ ലേസർ ഐറിഡോടോമി,[6] അല്ലെങ്കിൽ മാനുവൽ ഐറിഡെക്ടമി എന്നീ പ്രക്രീയകളിലൂടെയാണ് നടത്തുന്നത്.[7]

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

  1. www.arkeo.com, produced by Arkeo, Inc. "Visual System - Segments of the Eye". teaching.pharmacy.umn.edu. Archived from the original on 2018-12-19. Retrieved 2016-05-10.{{cite web}}: CS1 maint: multiple names: authors list (link)
  2. "Flow of Aqueous Humor". yale. Archived from the original on 2020-06-26. Retrieved 2020-07-30.
  3. Harpreet Gill, MD Staff Physician, Henry Ford Ophthalmology (Sep 20, 2018). "Phacomorphic Glaucoma". Medscape.{{cite web}}: CS1 maint: multiple names: authors list (link)
  4. Mitchell V Gossman, MD (May 2, 2018). "Pseudophakic Pupillary Block". Medscape.
  5. Christopher Kirkpatrick, MD (October 10, 2013). "Iris Bombe". University of Iowa Carver College of Medicine Department of Ophthalmology & Visual Sciences.
  6. "Iris Bombe". Colombiauniversity Department of Ophthalmology.
  7. Daljit singh. "Iridectomy and Iridotomy". Entokey.

പുറം കണ്ണികൾ

[തിരുത്തുക]
  • Anatomy figure: 29:05-11 at Human Anatomy Online, SUNY Downstate Medical Center
  • Atlas image: eye_2 at the University of Michigan Health System - "Sagittal Section Through the Eyeball"