Jump to content

എപ്പിത്തീലിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എപ്പിത്തീലിയം Epithelium (epi- + thele + -ium) ജന്തുക്കളുടെ ശരീരത്തിലെ നാല് അടിസ്ഥാനപരമായ കലകളിൽ ഒരു വിഭാഗമാണ്. മറ്റുള്ളവ, സംയോജകകല, പേശീകല, നാഡീകല എന്നിവയാണ്. എപ്പിത്തീലിയൽ കലകൾ രക്തക്കുഴലുകളുടെ ഉൾഭാഗവും പുറം ഭാഗവും ശരീരത്തിലെ വിവിധ അവയവങ്ങളും പൊതിഞ്ഞുസൂക്ഷിക്കുന്നു. ഇവയുടെയെല്ലാം പുറംപാളികൾ എപ്പിത്തീലിയൽ കലകൾ കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. ഒരു ഉദാഹരണം നമ്മുടെ ത്വക്കിന്റെ പുറം പാളിയാണ്.

മൂന്നു പ്രധാന ആകൃതിയിലുള്ള എപ്പിത്തീലിയൽ കോശങ്ങളുണ്ട്: സ്ക്വാമസ്, കൊളുമ്നാർ, ക്യൂബോയിഡൽ. ഇവ ലഘു എപ്പിത്തീലിയത്തിലെ പോലെ ഒരു ഒറ്റ പാളി കോശമായോ സ്ക്വാമസോ കൊളുമ്നാറോ ക്യൂബോയിഡോ പ്സ്യൂഡോ-സ്ട്രാറ്റിഫൈഡ് (കപടമായി നിരന്ന) കൊളുമ്നാറോ രണ്ടോ അതിലധികമോ പാളികളായി കോശങ്ങൾ അടുക്കിയതോ (സ്ട്രാറ്റിഫൈഡ്)ഒന്നുകിൽ സ്ക്വാമസോ കൊളുമ്നാറോ ക്യൂബോയിഡലോ ആയി വൈവിധ്യം കാണിക്കുന്നുണ്ട്. എല്ലാ ഗ്രന്ഥികളും എപ്പിത്തീലിയൽ കോശങ്ങൾകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എപ്പിത്തീലിയൽ കോശങ്ങൾ അനേകം ധർമ്മങ്ങൾ നിർവ്വഹിച്ചുവരുന്നുണ്ട്. ഹോർമോണുകളും മറ്റും സ്രവിക്കുക, നിയന്ത്രിത അവശോഷണം, സുരക്ഷ, കോശങ്ങൾ തമ്മിലുള്ള വിനിമയം, സംവേദനം തുടങ്ങിയ ധർമ്മങ്ങൾ എപ്പിത്തീലിയൽ കോശങ്ങൾ നിർവ്വഹിച്ചുവരുന്നു.

എപ്പിത്തീലിയൽ പാളിയിൽ രക്തക്കുഴലുകൾ ഇല്ല. അതിനാൽ അവയ്ക്കുവേണ്ട പോഷകവസ്തുക്കൾ വൃതിവ്യാപനം വഴി ഈ കോശങ്ങൾക്കടിയിലുള്ള സംയോജക കലകളിൽനിന്നും ലഭിക്കുന്നു.[1][2] Cell junctions എപ്പിത്തീലിയൽ കലകളിൽ കോശങ്ങളുടെ കൂടിച്ചേരൽ കൃത്യമായിരിക്കും.

വർഗ്ഗീകരണം

[തിരുത്തുക]
Summary showing different epithelial cells/tissues and their characteristics.

പൊതുവേ, എപ്പിത്തീലിയൽ കലകളെ അവയുടെ പാളികളുടെ എണ്ണമനുസരിച്ചും അവയിലെ കോശങ്ങളുടെ ആകൃതിയും അവയുടെ ധർമ്മവുമനുസരിച്ചു തരം തിരിക്കുന്നു.[3]

എപ്പിത്തീലിയൽ കോശങ്ങൾക്ക് മൂന്നു പ്രധാന ആകൃതികളുണ്ട്-- സ്ക്വാമസ്, ക്യൂബോയിഡൽ, കൊളുമ്നാർ. 

  • സ്ക്വാമസ് Squamous epithelium എപ്പിത്തീലിയത്തിനു അവയുടെ കോശങ്ങൾ ഉയരത്തേക്കാൾ വണ്ണമുള്ളവയാണ് (പരന്നതും  scale-like).
  • ക്യൂബോയിഡ് എപ്പിത്തീലിയംCuboidal epithelium കോശങ്ങളുടെ ഉയരവും വണ്ണവും ഒരുപോലെയുള്ളതാണ്.  (ക്യൂബ് -സമചതുരക്കട്ട പോലെ).
  • കൊളുമ്നാർ എപ്പിത്തീലിയം Columnar epithelium ഇവിടെ കോശങ്ങൾ വണ്ണത്തേക്കാൾ ഉയരംകൂടിയതാണ്. (തൂൺ-ആകൃതിയിൽ).

അവലംബം

[തിരുത്തുക]
  1. Eurell, Jo Ann C.; et al., eds. (2006). Dellmann's textbook of veterinary histology. Wiley-Blackwell. p. 18. ISBN 978-0-7817-4148-4.
  2. Freshney, 2002: p. 3
  3. Platzer, Werner (2008). Color atlas of human anatomy: Locomotor system. Thieme. p. 8. ISBN 978-3-13-533306-9.
"https://ml.wikipedia.org/w/index.php?title=എപ്പിത്തീലിയം&oldid=2754520" എന്ന താളിൽനിന്ന് ശേഖരിച്ചത്