Jump to content

സോണ്യൂൾ ഓഫ് സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോണ്യൂൾ ഓഫ് സിൻ
മനുഷ്യ നേത്രത്തിന്റെ മുൻഭാഗത്തിന്റെ ഘടന. "സസ്പെൻസറി ലിഗമെന്റുകൾ" ഇടതുവശത്ത് ലേബൽ ചെയ്തിരിക്കുന്നു.
മനുഷ്യ നേത്രത്തിന്റെ മുൻ വശത്തെ ഘടനകൾ അടയാളപ്പെടുത്തിയിരിക്കുന്ന മറ്റൊരു ചിത്രം. സോണ്യൂൾ ഓഫ് സിൻ മധ്യഭാഗത്ത് ദൃശ്യമാണ്.
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinzonula ciliaris
TAA15.2.05.015
FMA58838
Anatomical terminology

സീലിയറി ബോഡിയെ കണ്ണിന്റെ ലെൻസുമായി ബന്ധിപ്പിക്കുന്ന നാരുകളുടെ ഒരു സോണ്യൂൾ (ചെറിയ ബാൻഡ്) ആണ് സോണ്യൂൾ ഓഫ് സിൻ (/ˈtsɪn/). സിൻസ് മെംബ്രേൻ, സീലിയറി സോണ്യൂൾ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. കണ്ണിലെ ഈ ഘടനയെക്കുറിച്ച് ആദ്യമായി വിവരിച്ച ജർമൻ അനാട്ടമിസ്റ്റ് ആയ ജോഹാൻ ഗോട്ട്ഫ്രൈഡ് സിന്നിന്റെ പേരിൽ നിന്നാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. സോണ്യുലാർ നാരുകളെ ചിലപ്പോൾ ലെൻസിന്റെ സസ്പെൻസറി ലിഗമെന്റുകൾ എന്ന് വിളിക്കാറുണ്ട്. അതിന് കാരണം അവ സസ്പെൻസറി ലിഗമെന്റുകൾ പോലെ പ്രവർത്തിക്കുന്നു എന്നതാണ്.

വികസനം

[തിരുത്തുക]

കണ്ണിലെ സീലിയറി എപ്പിത്തീലിയൽ കോശങ്ങളിൽ നിന്നാണ് സോണ്യൂളുകൾ വികസിച്ചുവരുന്നത് എന്ന് കരുതപ്പെടുന്നു.[1]

അനാട്ടമി

[തിരുത്തുക]

സോണ്യൂൾ ഓഫ് സിന്നിനെ രണ്ട് പാളികളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ നേർത്ത പാളി ഹയാലോയ്ഡ് ഫോസയോട് ചേർന്നിരിക്കുന്നതാണ്. രണ്ടാമത്തെ കട്ടിയുള്ള പാളി സോണുലാർ നാരുകളുടെ ശേഖരമാണ്. നാരുകൾ എല്ലാം കൂടി ഒരുമിച്ച് സസ്പെൻസറി ലിഗമെന്റ് എന്ന് അറിയപ്പെടുന്നു.[2] സോണ്യൂളുകളുടെ വ്യാസം 1-2 μm ആണ്.[3]

സീലിയറി എപിത്തീലിയത്തിന്റെ പാർസ് പ്ലാന മേഖലയിൽ നിന്ന് ഉരുത്തിരിയുന്ന ലെൻസ് സോണ്യൂളുകൾ ലെൻസ് ക്യാപ്സ്യൂളിന്റെ ചുറ്റിലുമായി ബന്ധിക്കുന്നു.

കണക്റ്റീവ് ടിഷ്യു പ്രോട്ടീനായ ഫൈബ്രിലിൻ ഉപയോഗിച്ചാണ് സോണ്യൂളുകൾ പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്.[1] ഫൈബ്രിലിൻ ജീനിലെ മ്യൂട്ടേഷനുകൾ മാർഫാൻ സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു, ഇതിന്റെ അപകട ഘടകങ്ങളിൽ ലെൻസ് ഡിസ്ലോക്കേഷൻ സാധ്യതയുമുണ്ട്.

ക്ലിനിക്കൽ രൂപം

[തിരുത്തുക]

സോണ്യൂളുകൾ ഒരു സ്ലിറ്റ് ലാമ്പ് ഉപയോഗിച്ച് ദൃശ്യവൽക്കരിക്കാൻ പ്രയാസമാണ്. പക്ഷേ പ്യൂപ്പിൾ നന്നായി വികസിപ്പിക്കുന്നതിലൂടെ ഇത് കാണാൻ കഴിയും. ഐറിസ് കൊളോബോമ അല്ലെങ്കിൽ ലെൻസ് സബ്ലക്സേഷൻ ഉണ്ടെങ്കിലും ഇത് ദൃശ്യമാകും.[4] ഒരു വ്യക്തിയുടെ സോണ്യൂളുകളുടെ എണ്ണം പ്രായത്തിനനുസരിച്ച് കുറയുന്നു.[3]

പ്രവർത്തനം

[തിരുത്തുക]

ലെൻസിനെ കണ്ണിൻ്റെ ഒപ്റ്റിക്കൽ ആക്സിസിൽ നിലനിർത്തുന്നത് സോണ്യൂളുകളാണ്. അതേപോലെ സീലിയറി പേശിയുടെ പ്രവർത്തന ഫലമായി സോണ്യൂളുകൾ വലിഞ്ഞ് മുറുകുകയും, അയയുകയും ചെയ്യുന്നതിലൂടെയാണ് ലെൻസ് ആകൃതി മാറി അക്കൊമഡേഷൻ സാധ്യമാകുന്നത്.

അധിക ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

  1. 1.0 1.1 Kaufman, Paul L.; Alm, Albert (2010). Adler's physiology of the eye (11th ed.). St. Louis, Mo: Mosby. pp. 145–146. ISBN 978-0-323-05714-1.
  2. "Archived copy". Archived from the original on September 17, 2008. Retrieved January 12, 2008.{{cite web}}: CS1 maint: archived copy as title (link)
  3. 3.0 3.1 Bornfeld, Norbert; Spitznas, Manfred; Breipohl, Winrich; Bijvank, Gerhard J. (1974). "Scanning electron microscopy of the zonule of Zinn". Albrecht von Graefes Archiv für Klinische und Experimentelle Ophthalmologie. 192 (2): 117–29. doi:10.1007/BF00410698. PMID 4548321.
  4. McCulloch, C (1954). "The zonule of Zinn: Its origin, course, and insertion, and its relation to neighboring structures". Transactions of the American Ophthalmological Society. 52: 525–85. PMC 1312608. PMID 13274438.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോണ്യൂൾ_ഓഫ്_സിൻ&oldid=3707288" എന്ന താളിൽനിന്ന് ശേഖരിച്ചത്