കടുവാസ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുവാസ്രാവ്
Temporal range: 50–0 Ma[1] Early Eocene to Present
Tiger shark.jpg
Scientific classification
Kingdom:
Phylum:
Class:
Subclass:
Order:
Family:
Genus:
Galeocerdo

Species:
G. cuvier
Binomial name
Galeocerdo cuvier
Péron & Lesueur, 1822
Cypron-Range Galeocerdo cuvier.svg
Tiger shark range
Synonyms

Squalus cuvier Peron and Lessueur, 1822
Galeocerdo tigrinus Müller and Henle, 1837

വലിപ്പംകൂടിയ സ്രാവിനമാണ് കടുവാസ്രാവ്. സെലാച്ചി (Selachii) വർഗത്തിലെ ഗലെയ്ഫോമസ് (Galeiformes) മത്സ്യഗോത്രത്തിൽപ്പെടുന്നു. ശാ.നാ. ഗലിയോസെർഡോ ക്യുവിയേരി (Galeocerdo cuvieri). വള്ളുവൻ സ്രാവ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ആവാസകേന്ദ്രം[തിരുത്തുക]

ഉപോഷ്ണമേഖലയിൽപ്പെട്ട സമുദ്രതീരത്തോടടുത്താണ് ഇവയുടെ ആവാസകേന്ദ്രം. പലപ്പോഴും കടലിന്റെ അടിത്തട്ടിലേക്കും മിതോഷ്ണപ്രവാഹപ്രദേശങ്ങളിലേക്കും ഇവ സഞ്ചരിക്കാറുണ്ട്. മെഡിറ്ററേനിയൻ സമുദ്രത്തിൽ ഇവ കാണപ്പെടുന്നില്ല.

പ്രത്യേകതകൾ[തിരുത്തുക]

ടൈഗർ സ്രാവുകൾക്ക് സാധാരണ 4.5 മീ. നീളം കാണും. ഒമ്പതു മീ. വരെയുള്ളവയേയും അപൂർവമായി ലഭിച്ചിട്ടുണ്ട്. സ്രാവിന്റെ പുറംഭാഗത്തിന് ചാരനിറവും വയറിന് വെള്ള നിറവുമായിരിക്കും. ശരീരത്തിൽ അവിടവിടെയായി അവ്യക്തമായ ചില പാടുകൾ കാണാം. മോന്തയുടെ മുൻഭാഗത്തിന്റെ നീളം വായയുടെ വീതിയേക്കാൾ കുറവായിരിക്കും. മോന്തയുടെ അഗ്രത്തിനോടടുത്താണ് നാസാരന്ധ്രങ്ങൾ കാണപ്പെടുന്നത്. മോന്തയുടെ വശങ്ങൾക്കും അടിഭാഗത്തിനും മഞ്ഞ നിറമാണുള്ളത്. ടൈഗർ സ്രാവിന്റെ കണ്ണുകൾ താരതമ്യേന വലിപ്പംകൂടിയവയാണ്. ക്ലോമരന്ധ്രങ്ങൾ ചെറുതും. വായിൽ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പല്ലുകളുണ്ടായിരിക്കും. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭുജപത്രം ആദ്യത്തെ പൃഷ്ഠപത്രത്തിന്റെ താഴെവരെയെത്തും. ഭുജപത്രത്തിന്റെ ആധാരത്തിന് അല്പം പിന്നോട്ടുമാറി നേരെ മുകളിൽനിന്നാണ് പൃഷ്ഠപത്രം ഉദ്ഭവിക്കുന്നത്. രണ്ടാമത്തെ പൃഷ്ഠപത്രം പായു പത്രത്തിനോളം വലിപ്പമുള്ളതും ഇതിനു നേരെ എതിരെ കാണപ്പെടുന്നതുമാണ്. പൃച്ഛപത്രം വളരെനീളം കൂടിയതാണെങ്കിലും പ്രായംകൂടിയ മത്സ്യങ്ങളിൽ നീളം കുറഞ്ഞ പത്രമാണ് കാണപ്പെടുന്നത്. ടൈഗർ സ്രാവുകൾ അണ്ഡജരായൂജ (ovoviviparous)ങ്ങളാണ്. ഇതിന്റെ കുഞ്ഞുങ്ങൾക്ക് 60-90 സെ.മീ. നീളമുണ്ടായിരിക്കും. ഒരു സമയത്ത് 10-50 കുഞ്ഞുങ്ങളുണ്ടാകുന്നു. കുഞ്ഞുങ്ങളുടെ ശരീരത്തിൽ പുലികളുടേതുപോലുള്ള കറുപ്പും വെളുപ്പും വരകൾ സുവ്യക്തമായി കാണാനാകും. ഏതാണ്ട് നാലു മീറ്റർ നീളം വരെ വളർച്ചയെത്തുമ്പോഴേക്കും ഇത്തരത്തിലുള്ള വരകൾ അപ്രത്യക്ഷമാവുന്നു.

സർവാഹാരികൾ[തിരുത്തുക]

ടൈഗർ സ്രാവുകൾ സർവാഹാരികളാണ്. എല്ലാത്തരം ഇരകളേയും ഇവ ആക്രമിച്ചു കീഴടക്കുകയാണ് പതിവ്. ഇവ മനുഷ്യരേയും ആക്രമിക്കാറുണ്ട്. ഞണ്ടുകൾ, കടൽപ്പന്നി, ചെറിയ ഇനം സ്രാവുകൾ, ചെറിയയിനം മത്സ്യങ്ങൾ എന്നിവയെല്ലാം ഇവ ആഹാരമാക്കുന്നു. അഴുക്കുകളും വിസർജ്യവസ്തുക്കളുമെല്ലാം ഇവ തിന്നൊടുക്കുന്നു. തീവ്ര വെളിച്ചത്തിലേക്ക് ഇത്തരം സ്രാവുകൾ പ്രത്യക്ഷപ്പെടാറില്ല. ഇക്കാരണത്താൽ തീവ്ര വെളിച്ചം പ്രകാശിപ്പിക്കുകവഴി ഇവയുടെ ആക്രമണത്തെ തടയാനാകും. രാത്രികാലങ്ങളിൽ മാത്രമേ ഇവ ആഴം കുറഞ്ഞ കടൽത്തീരത്തേക്കു വരാറുള്ളു. തിരക്കേറിയ സമയങ്ങളിൽ ഇവ കടൽത്തീരത്തേക്ക് അടുക്കാറില്ല.

വ്യവസായിക പ്രാധാന്യം[തിരുത്തുക]

ടൈഗർ സ്രാവുകൾ വ്യാവസായിക പ്രാധാന്യമുള്ളവയാണ്. ഇവയുടെ കരളിൽനിന്നും പോഷകമൂല്യമുള്ള എണ്ണ ലഭിക്കുന്നു. പലപ്പോഴും ചർമത്തിനുവേണ്ടിയും ഇവയെ കൊന്നൊടുക്കാറുണ്ട്.

മറ്റുപേരുകൾ[തിരുത്തുക]

കല്വരി, കല്വാരി, കല്സ്റാവ്, കല്ലസ്രാവ് , കല്ലം , കളളസ്റാവ്, കെല്ലന് , കെളളന്, കേട്ടലന്, കേതാലന് , പുള്ളിസ്റാവ്,വലിയസുരവ് വലിയസുരാവ്, വൊരിമിയരു തുടങ്ങിയ പേരുകളിലുമറിയപ്പെടുന്നു[3].

അവലംബം[തിരുത്തുക]

  1. Sepkoski
  2. Simpfendorfer
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-23.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈഗർ സ്രാവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കടുവാസ്രാവ്&oldid=3802614" എന്ന താളിൽനിന്ന് ശേഖരിച്ചത്