ഓട്ടിസ് എലിവേറ്റർ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടിസ് എലിവേറ്റർ കമ്പനി
Subsidiary
വ്യവസായംVertical transport systems
സ്ഥാപിതം1853; 171 years ago (1853)
(acquired in 1976)
ആസ്ഥാനംFarmington, Connecticut, U.S.
ഉത്പന്നങ്ങൾElevators and escalators
വരുമാനംIncrease US$12.341 billion (2017)[1]
Decrease US$2.021 billion (2017)[1]
ജീവനക്കാരുടെ എണ്ണം
68,078 (2017)[1]
മാതൃ കമ്പനിUnited Technologies
വെബ്സൈറ്റ്www.otis.com

എലിവേറ്ററുകൾ, എസ്‌കലേറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ഓട്ടിസ് എലിവേറ്റർ കമ്പനി.[2] കണക്റ്റിക്കട്ടിലെ ഫാർമിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസ് ലോകത്തിലെ ഏറ്റവും വലിയ ലംബ ഗതാഗത സംവിധാനങ്ങളുടെ നിർമ്മാതാവാണ്. പ്രധാനമായും എലിവേറ്ററുകൾ, എസ്‌കലേറ്ററുകൾ എന്നിവയുടെ നിര്മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1852 ൽ ഓട്ടിസ് കണ്ടുപിടിച്ച സേഫ്റ്റി എലിവേറ്ററുകളുടെ നിർമ്മാണം കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടപ്പെട്ടു.[3] ഇപ്പോൾ യുണൈറ്റഡ് ടെക്നോളജീസാണ് കമ്പനിയുടെ ഉടമസ്ഥർ.

ഈഫൽ ഗോപുരം, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, വേൾഡ് ട്രേഡ് സെന്റർ, പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ, ബുർജ് ഖലീഫ, സിഎൻ ടവർ, എന്നിവയുൾപ്പെടെ ലോകത്തെ പ്രശസ്തമായ നിർമ്മിതികളിൽ ഓട്ടിസ് എലിവേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 2013 ഒക്ടോബറിൽ ഓട്ടിസ് എക്കാലത്തെയും വലിയ കരാർ ഹൈദരാബാദ് മെട്രോലേക്ക് 670 എലിവേറ്ററുകൾ നൽകിക്കൊണ്ട് സ്വന്തമാക്കി. [4]

ചരിത്രം[തിരുത്തുക]

1852-ൽ എലീഷ ഗ്രേവീസ് ഓട്ടിസ് സുരക്ഷാ എലിവേറ്റർ കണ്ടുപിടിച്ചു, മുകളിലേക്ക് എലിവേറ്ററിനെ വഹിക്കുന്ന ഉരുക്ക് കയർ പൊട്ടിയാൽ എലിവേറ്റർ യാന്ത്രികമായി നിലയ്ക്കുന്ന തരത്തിലായിരുന്നു അതിന്റെ നിർമ്മാണം. 1854 ലെ ന്യൂയോർക്ക് വേൾഡ്സ് ഫെയറിലെ പ്രകടനത്തിന് ശേഷം എലിവേറ്റർ വ്യവസായത്തിൽ ഓട്ടിസ് വിശ്വാസ്യത നേടിയെടുത്തു. 1853 ൽ ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ എലീഷ ഓട്ടിസ് ഓട്ടിസ് എലിവേറ്റർ കമ്പനി സ്ഥാപിച്ചു. 1861-ൽ അദ്ദേഹം മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ മക്കളായ ചാൾസും നോർട്ടണും ബിസിനസ്സ് തുടർന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, യുദ്ധോപകരണങ്ങൾ കയറ്റി അയക്കുന്നതിലേക്ക് ഉപയോഗിച്ചതിലൂടെ ഓട്ടിസ് കമ്പനിയുടെ ലിഫ്റ്റുകൾക്ക് ഉയർന്ന വില്പനയുണ്ടായിരുന്നു. അമേരിക്കയിലുടനീളമുള്ള ബിസിനസുകൾ അവ വാങ്ങി. 1925 ൽ ലോകത്തിലെ ആദ്യത്തെ പൂർണ്ണ യാന്ത്രിക എലിവേറ്റർ കമ്പനി അവതരിപ്പിച്ചു. 1976 ൽ യുണൈറ്റഡ് ടെക്നോളജീസ് ഓട്ടിസ് എലിവേറ്റർ കമ്പനിയെ ഏറ്റെടുത്തു. 2014 ലെ കണക്കുപ്രകാരം ഓട്ടിസിൽ 64,000 ജീവനക്കാരുണ്ട്. കമ്പനിയുടെ വരുമാനം 13.0 ബില്യൺ യുഎസ് ഡോളറാണ്. കമ്പനി ആസ്ഥാനം കണക്റ്റിക്കട്ടിലെ ഫാർമിങ്ടണിലാണ്.

കണക്റ്റിക്കട്ടിലെ ഫാർമിങ്ടണിലെ ഓട്ടിസ് ആസ്ഥാനം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "United Technologies Annual Report 2017" (PDF). UTC. Retrieved 23 May 2018.
  2. "Otis Fact Sheet 2011-2" (PDF). otisworldwide.com.
  3. "Elisha Graves Otis". Invent Now. Archived from the original on 2015-02-07. Retrieved December 18, 2007.
  4. Reporter, B. S. (2013-10-23). "Hyd metro contract is largest for Otis". Business Standard India. Retrieved 2015-04-29.