എലിവേറ്റർ
ബഹുനില കെട്ടിടങ്ങൾ, കപ്പൽ, അംബരചുംബികൾ എന്നിവയിൽ ആളുകളെയോ ചരക്കുകളെയോ മുകളിലേയ്ക്കും താഴേക്കും എത്തിക്കുന്ന ഗതാഗത ഉപകരണമാണ് എലിവേറ്റർ (യുഎസ്, കാനഡ) അല്ലെങ്കിൽ ലിഫ്റ്റ് (യുകെ, അയർലൻഡ്, ഓസ്‌ട്രേലിയ). [1] ട്രാക്ഷൻ കേബിളുകളും ഒരു കൊടിമരത്തിന് സമാനമായ കൗണ്ടർവെയ്റ്റ് സിസ്റ്റങ്ങളും പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് എലിവേറ്ററുകളുടെ അടിസ്ഥാനം. എന്നിരുന്നാലും ജാക്ക് പോലെയുള്ള സിലിണ്ടർ പിസ്റ്റൺ ഉയർത്താൻ ഹൈഡ്രോളിക് ദ്രാവകവും പമ്പ് ചെയ്യേണ്ടതായുണ്ട്. [2]
ചരിത്രം
[തിരുത്തുക]ക്രിസ്തുവിനു നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് എലിവേറ്ററുകളുടെ ചരിത്രം ആരംഭിക്കുന്നു. ആദ്യകാല എലിവേറ്ററുകളെ ഹോസ്റ്റുകൾ എന്ന് വിളിച്ചിരുന്നു. അവ പ്രവർത്തിപ്പിച്ചത് മനുഷ്യരുടെയും മൃഗങ്ങളുടെയും ശക്തിയാലാലോ ചിലപ്പോൾ വെള്ളം ഉപയോഗിച്ചുള്ള സംവിധാനങ്ങളാലോ ആയിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ അവ ഉപയോഗത്തിലുണ്ടായിരുന്നു. [3] 1852 ൽ എലീഷ ഓട്ടിസ് ആദ്യമായി സുരക്ഷിതമായ എലിവേറ്റർ അവതരിപ്പിച്ചു. പിന്നീട് എലിവേറ്ററുകൾ നിർമ്മിക്കുന്നതിനായി ഓട്ടിസ് ഒരു കമ്പനി സ്ഥാപിക്കുകയും എലിവേറ്റർ വ്യവസായത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ലംബ ഗതാഗത സംവിധാന നിർമ്മാതാക്കളാണ് ഓട്ടിസ് എലിവേറ്റർ കമ്പനി. [4]