ഒവേറിയൻ ഫൈബ്രോമ
ഒവേറിയൻ ഫൈബ്രോമ | |
---|---|
Low magnification micrograph of a calcified ovarian fibroma in the context of nevoid basal cell carcinoma syndrome. H&E stain. | |
സ്പെഷ്യാലിറ്റി | Gynecology |
ഒവേറിയൻ ഫൈബ്രോമ (ഫൈബ്രോമകൾ) അണ്ഡാശയത്തിൽ കാണപ്പെടുന്ന അർബുദകരമല്ലാത്ത സ്റ്റ്രോമൽ മുഴകൾ ആണ്.[1] ഇംഗ്ലീഷ്: ovarian fibroma. അണ്ഡാശയമുഴകളിൽ 4% ഇത്തരം മുഴകളാണ്. അർത്തവവിരാമത്തോടനുബന്ധിച്ചോ ആർത്തവവിരാമത്തിനുശേഷമോ ആണിവ കൂടുതലായും ഉണ്ടാവുന്നത്. ഇതിന് സാദ്ധ്യതയുള്ള ശരാശരി പ്രായം 52 വയസ്സാണ്. വളരെ അപൂർവമായി പെൺകുട്ടികളിലും ഇവ കണ്ടുവരുന്നു.[1] ലക്ഷണങ്ങൾ കാണിക്കുകയില്ല എങ്കിലും ചിലപ്പോൾ അടിവയറ്റിൽ വേദന ഉണ്ടാക്കാം.
രോഗലക്ഷണശാസ്‌ത്രം പ്രകാരം ഇവ കട്ടിയുള്ള വെള്ളയോ തവിടുനിറത്തിലോ കാണപ്പെടുന്നു. സൂക്ഷ്മദർശിനിയിൽ ഇവ കൊള്ളജൻ നിർമ്മിക്കുന്ന തലങ്ങും വിലങ്ങും ഇടവിട്ടുള്ള കെട്ടുകളായി കാണപ്പെടുന്നു. തീക്കോമാറ്റസ് ആയ ഭാഗങ്ങളും ഇതിനിടയിൽ കണ്ടേയ്ക്കാം. [2]
നിർധാരണം
[തിരുത്തുക]അൾട്രാസൗണ്ട് പരിശോധന വഴിയാണ് ഇവയെ കണ്ടുപിടിയ്ക്കാൻ സാധിക്കുന്നത്. ഒരൊറ്റ കട്ടിയായ മുഴയായോ മറ്റു ചിലപ്പോൾ അപൂർവമായി പലതരം കോശങ്ങളിൽ നിന്നുത്ഭവിക്കുന്നതരമായോ സഞ്ചികൾ ഉള്ളതായോ കാണപ്പെടാറുമുണ്ട്.[3] ടോമോഗ്രാഫി അഥവാ എം.ആർ.ഐ. എന്നിവയിലൂടെയും രോഗം കണ്ടെത്താൻ സാധിക്കും.
ചികിത്സ
[തിരുത്തുക]ശസ്ത്രക്രിയയിലൂടെ മുഴകൾ നീക്കം ചെയ്യുകയാണ് പതിവ്. ഈ മുഴകൾ അർബുദകരമാണോ എന്നുള്ള സംശയം നിലനിൽകുന്നതുകൊണ്ടും അണ്ഡാശയത്തിനു വലിവുണ്ടാകാമെന്നതിനാലും കണ്ടെത്തിയാലുടനെ നീക്കം ചെയ്യുന്നതാണ് ഉചിതം.
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 Yen, P.; Khong, K.; Lamba, R.; Corwin, M. T.; Gerscovich, E. O. (2013). "Ovarian fibromas and fibrothecomas: Sonographic correlation with computed tomography and magnetic resonance imaging: A 5-year single-institution experience". Journal of Ultrasound in Medicine. 32 (1): 13–18. doi:10.7863/jum.2013.32.1.13. PMID 23269706.
- ↑ Parwate, Nikhil Sadanand; Patel, Shilpa M.; Arora, Ruchi; Gupta, Monisha (2015). "Ovarian Fibroma: A Clinico-pathological Study of 23 Cases with Review of Literature". The Journal of Obstetrics and Gynecology of India. 66 (6): 460–465. doi:10.1007/s13224-015-0717-6. ISSN 0971-9202. PMC 5080219. PMID 27821988.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;aium2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ - Vaidya, SA; Kc, S; Sharma, P; Vaidya, S (2014). "Spectrum of ovarian tumors in a referral hospital in Nepal". Journal of Pathology of Nepal. 4 (7): 539–543. doi:10.3126/jpn.v4i7.10295. ISSN 2091-0908. - Minor adjustment for mature cystic teratomas (0.17 to 2% risk of ovarian cancer): Mandal, Shramana; Badhe, Bhawana A. (2012). "Malignant Transformation in a Mature Teratoma with Metastatic Deposits in the Omentum: A Case Report". Case Reports in Pathology. 2012: 1–3. doi:10.1155/2012/568062. ISSN 2090-6781. PMC 3469088. PMID 23082264.