ഫോളിക്കുലാർ സിസ്റ്റ് ഓഫ് ഓവറി
ഫോളികുലാർ സിസ്റ്റ് ഓഫ് ഓവറി | |
---|---|
മറ്റ് പേരുകൾ | Graafian follicle cyst, follicular cyst |
Micrograph of a luteinized follicular cyst of the ovary. H&E stain. | |
സ്പെഷ്യാലിറ്റി | Gynecology |
അണ്ഡാശയത്തിലെ ഫോളികുലാർ സിസ്റ്റ് ഒരു തരം ഫങ്ഷണൽ സിമ്പിൾ സിസ്റ്റാണ്.[1] ഇത് ഏറ്റവും സാധാരണമായ ഒരു അണ്ഡാശയ സിസ്റ്റാണ്.
സൂചനകളും ലക്ഷണങ്ങളും
[തിരുത്തുക]അതിന്റെ പൊട്ടൽ അണ്ഡാശയത്തിന്റെ ഭാഗത്ത് മൂർച്ചയുള്ളതും കഠിനവുമായ വേദന സൃഷ്ടിക്കുകയും അതിൽ സിസ്റ്റ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ മൂർച്ചയുള്ള വേദന (ചിലപ്പോൾ mittelschmerz എന്ന് വിളിക്കുന്നു) ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ, അണ്ഡോത്പാദന സമയത്താണ് സംഭവിക്കുന്നത്. ഇത്തരത്തിൽ സിസ്റ്റുള്ള സ്ത്രീകളിൽ നാലിലൊന്ന് പേർക്കും ഇത്തിരം വേദന അനുഭവപ്പെടുന്നു. സാധാരണഗതിയിൽ, ഈ സിസ്റ്റുകൾ രോഗലക്ഷണങ്ങളൊന്നുംതന്നെ ഉണ്ടാക്കുന്നില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ സ്വയം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
പാത്തോഫിസിയോളജി
[തിരുത്തുക]അണ്ഡോത്പാദനം സംഭവിക്കാത്തപ്പോൾ ഈ തരം സിസ്റ്റ് രൂപം കൊള്ളുന്നു, ഒരു ഫോളിക്കിൾ പൊട്ടിപ്പോകുകയോ അണ്ഡം വിടുകയോ ചെയ്യില്ല, പകരം അത് ഒരു സിസ്റ്റ് ആയി മാറുന്നത് വരെ വളരുന്നു. ഇത് സാധാരണയായി അണ്ഡോത്പാദന സമയത്ത് രൂപം കൊള്ളുന്നു, ഏകദേശം 7 സെന്റീമീറ്റർ വ്യാസത്തിൽവരെ അത് വളരും. ഇത് നേർത്ത ഭിത്തിയുള്ളതാണ്. ഒന്നോ അതിലധികമോ ഗ്രാനുലോസ കോശങ്ങളാൽ ക്രമീകരികരിച്ചിരുന്ന ഇതിൽ വ്യക്തമായ ദ്രാവകം നിറഞ്ഞതാണ്.
രോഗനിർണയം
[തിരുത്തുക]ഫോളികുലാർ സിസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉപകരണമാണ് അൾട്രാസൗണ്ട്. അവ അപ്രത്യക്ഷമാകുമെന്ന് ഉറപ്പാക്കാൻ ഒരു ഡോക്ടർ ഇവ നിരീക്ഷിക്കുകയും ഇല്ലെങ്കിൽ ചികിത്സാ രീതികൾ നോക്കുകയും ചെയ്യുന്നു.[2][3][4][5][6]
അവലംബം
[തിരുത്തുക]- ↑ Functional ovarian cysts at Cancer Research UK. Retrieved July 2012
- ↑ "Follicular cyst of the ovary definition". MedTerms. Archived from the original on 2014-03-07. Retrieved 2023-01-04.
- ↑ "Ovarian Cysts". The Institute for Female Alternative Medicine.. Archived from the original on 2010-12-21. Retrieved 2023-01-04.
- ↑ "Cause of Ovarian Cysts".
- ↑ "Follicular cyst - General Practice Notebook". Archived from the original on 2006-04-27. Retrieved 2012-10-16.
- ↑ "Ovarian cysts". Mayo Clinic.
External links
[തിരുത്തുക]Classification |
---|