ഒറാക്കിൾ കോർപ്പറേഷൻ
![]() | |
സ്വകാര്യമേഖല | |
വ്യവസായം | എന്റർപ്രൈസ് സോഫ്റ്റ്‌വേർ കമ്പ്യൂട്ടർ ഹാർഡ്വെയർ |
സ്ഥാപിതം | സാന്റ ക്ലാര, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ (ജൂൺ 16, 1977 ) |
സ്ഥാപകൻ | ലാറി എല്ലിസൺ, ബോബ് മൈനർ, എഡ് ഓടിസ് |
ആസ്ഥാനം | 500 ഒറാക്കിൾ പാർക്ക് വെ, റെഡ് വുഡ് ഷോർസ്, റെഡ് വുഡ് സിറ്റി, കാലിഫോർണിയ , അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | ലാറി എല്ലിസൺ (സി ഇ ഒ) ജെഫ്രി ഒ. ഹെൻലി (ചെയർമാൻ) സഫ്ര കാറ്റ്സ് (പ്രെസിഡന്റ്) മാർക്ക് ഹർഡ് (പ്രെസിഡന്റ്) |
ഉത്പന്നം | ഒറാക്കിൾ അപ്ലിക്കേഷൻസ്, ഒറാക്കിൾ ഡാറ്റബേസ്, ഒറാക്കിൾ എന്റർപ്രൈസ് മാനേജർ, ഒറാക്കിൾ ഫ്യൂഷൻ മിഡിൽ വെയർ, സെർവർ |
വരുമാനം | ![]() |
![]() | |
![]() | |
Number of employees | 115,166 (Q4 FY12)[1] |
വെബ്സൈറ്റ് | www.oracle.com |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒറാക്കിൾ കോർപ്പറേഷൻ ലോകത്തിലെ ഒരു പ്രമുഖ കമ്പ്യൂട്ടർ ടെക്നോളജി കമ്പനിയാണ്. കമ്പ്യൂട്ടർ ഹാർഡ് വെയറിന്റെയും എന്റർപ്രൈസ് സോഫ്റ്റ്വെയറിന്റെയും രൂപകല്പനയും നിർമ്മാണവും വിതരണവുമാണ് ഒറാക്കിൾ കോർപ്പറേഷൻ ചെയ്യുന്നത്. അതിൽത്തന്നെ ഡാറ്റാബേസ് അപ്ലിക്കേഷനുകളാണ് ഒറാക്കിളിന്റെ പ്രധാന ഉല്പന്നം.
വരുമാനം വെച്ചുനോക്കുമ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വേർ കമ്പനിയാണ് ഒറാക്കിൾ കോർപ്പറേഷൻ. മൈക്രോസോഫ്റ്റും ഐബിഎമ്മുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
സഹസ്ഥാപകനായ ലാറി എല്ലിസണാണ് കമ്പനിയുടെ തുടക്കം മുതൽ ഒറാക്കിൾ കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
ചരിത്രം[തിരുത്തുക]
1977ലാണ് ലാറി എല്ലിസണും ബോബ് മൈനറും എഡ് ഓടിസും ചേർന്ന് ഒറാക്കിൾ സ്ഥാപിച്ചത്. അന്ന് സോഫ്റ്റ്‌വേർ ഡെവലപ്മെന്റ് ലബോറട്ടറി എന്നായിരുന്നു കമ്പനിയുടെ നാമം. 1979 ൽ കമ്പനിയുടെ പേർ റിലേഷണൽ സോഫ്റ്റ്‌വേർ ഇൻകോർപ്പറേറ്റഡ് എന്നു മാറ്റി.[2] 1982ൽ കമ്പനിയുടെ പ്രധാന ഉല്പന്നമായ ഒറാക്കിൾ ഡാറ്റാബേസ് സോഫ്റ്റ്വെയറിന്റെ പ്രതിച്ഛായയോട് കൂടുതൽ അടുത്തു നിൽക്കാൻ കമ്പനി ഒറാക്കിൾ സിസ്റ്റംസ് എന്നാക്കി നാമം.[3] 1995ലാണ് കമ്പനി ഇന്നത്തെ പേരായ ഒറാക്കിൾ കോർപ്പറേഷൻ എന്ന പേർ സ്വീകരിച്ചത്,[4]
ഉല്പന്നങ്ങളും സേവനങ്ങളും[തിരുത്തുക]
ടെക്നോളജി ഉല്പന്നങ്ങൾ[തിരുത്തുക]
ഡാറ്റാബേസുകൾ[തിരുത്തുക]
- ഒറാക്കിൾ ഡാറ്റാബേസ്
- ബെർക്കിലി ഡാറ്റാബേസ്
- ഒറാക്കിൾ റിലേഷണൽ ഡാറ്റാബേസ് സിസ്റ്റം
- മൈഎസ്ക്യുഎൽ
- ഒറാക്കിൾ നൊഎസ്ക്യുഎൽ
ഒറാക്കിൾ ഫ്യൂഷൻ മിഡിൽ വെയർ[തിരുത്തുക]
ഒറാക്കിൾ എന്റെർപ്രൈസ് മാനേജർ[തിരുത്തുക]
ഒറാക്കിൾ സെക്യുർ ഡാറ്റാബേസ് സെർച്ച്[തിരുത്തുക]
ഒറാക്കിൾ ബീഹൈവ്[തിരുത്തുക]
ഒറാക്കിൾ കൊളാബറേറ്റീവ് സ്യൂട്ട്[തിരുത്തുക]
സോഫ്റ്റ്‌വേർ വികസന ഉല്പന്നങ്ങൾ[തിരുത്തുക]
സോഫ്റ്റ്‌വേർ വികസനത്തിനായുള്ള ഒറാക്കിളിന്റെ ഉല്പന്നങ്ങളാണ്
- ഒറാക്കിൾ ഡിസൈനർ
- ഒറാക്കിൾ ഡെവലപ്പർ
- ഒറാക്കിൾ ജെഡെവലപ്പർ
- നെറ്റ്ബീൻസ്
- ഒറാക്കിൾ അപ്ലിക്കേഷൻ എക്സ്പ്രസ്സ്(APEX)
- ഒറാക്കിൾ എസ്ക്യുഎൽ ഡെവലപ്പർ
- ഒറാക്കിൾ എന്റർപ്രൈസ് പാക്ക് ഫോർ എക്ലിപ്സ്
ഹാർഡ്വെയർ ഉല്പന്നങ്ങൾ[തിരുത്തുക]
സൺ ഹാർഡ്വെയർ ഉല്പന്നങ്ങൾ(സൺ മൈക്രോസിസ്റ്റംസ് ഏറ്റെടുത്തപ്പോൾ സ്വന്തമായത്) ഒറാക്കിൾ സ്പാർക് ടി സീരീസ് സെർവർ
എഞ്ചിനീയേർഡ് സിസ്റ്റങ്ങൾ[തിരുത്തുക]
- എക്സാഡാറ്റ ഡാറ്റാബേസ് മെഷീൻ
- എക്സാലോജിക് ഇലാസ്റ്റിക് ക്ലൗഡ്
- ഒറാക്കിൾ ഡാറ്റാബേസ് അപ്ലയൻസ്
- ബിഗ് ഡാറ്റ അപ്ലയൻസ്
- സ്പാർക് സൂപ്പർ ക്ലസ്റ്റർ ടി4-4
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 Oracle Corporation (June 18, 2012). ORACLE REPORTS Q4 GAAP EPS UP 11% TO 69 CENTS; Q4 NON-GAAP EPS UP 10% TO 82 CENTS. Press release. ശേഖരിച്ച തീയതി: June 20, 2012.
- ↑ Niemiec, Richard (2003). Oracle9i Performance Tuning Tips & Techniques. New York: McGraw-Hill/Osborne. ISBN 0-07-222473-8.
- ↑ Oracle anniversary timeline, page 4. Retrieved May 15, 2008
- ↑ Oracle Systems Corporation Renamed Oracle Corporation