പ്രാഥമിക ഓഹരി വിൽപ്പന
നിലവിൽ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി പൊതുജനങ്ങൾക്ക് ആദ്യമായി ഓഹരികളുടെ പുതിയ ഇഷ്യൂ ആയോ അല്ലെങ്കിൽ നിലവിലുള്ള ഓഹരികൾ വിൽക്കുന്നതിനായോ അല്ലെങ്കിൽ രണ്ടിനും കൂടിയോ വിൽപ്പന വാഗ്ദാനം നടത്തുന്നതാണ് പ്രാഥമിക ഓഹരി വിൽപ്പന അഥവാ (ഇനിഷ്യൽ പബ്ലിക് ഓഫർ:ഐ.പി.ഒ) എന്ന് പറയുന്നത്. [1]
ഐ.പി.ഒ ഇറക്കുന്നതിന്റെ ലക്ഷ്യം
[തിരുത്തുക]പൊതുവിപണിയിൽ പ്രവേശിക്കുന്നത് കമ്പനികൾക്ക് ഒരു പ്രൊജക്ടിനു വേണ്ടി പണം സമാഹരിക്കുന്നതിനോ, കമ്പനിയുടെ വൈവിധ്യവത്കരണത്തിന് / വികസനത്തിന് അല്ലെങ്കിൽ പ്രവർത്തനമൂലധനത്തിന് വേണ്ടിയോ, ബാദ്ധ്യതകൾ ഒഴിവാക്കുന്നതിനോ,ഏറ്റെടുക്കലുകൾക്ക് വേണ്ടി പണം സമാഹരിക്കാനൊ ഐ.പി.ഒ ഇറക്കുന്നതിലൂടെ അവസരം ലഭിക്കുന്നു . ഐ.പി.ഒ വിൽപ്പനയുടെ വരുമാനം കമ്പനിക്കു ലഭിക്കുകയും ചെയ്യും. [2]
നിലവിലുള്ള ഏതെങ്കിലും ഓഹരിയുടമകൾക്കോ വെഞ്ചർ ക്യാപ്പിറ്റലിസ്റ്റുകൾക്കോ പൂർണ്ണമായോ ഭാഗികമായോ കമ്പനിയുടെ ഓഹരിയുടമസ്ഥതയിൽ നിന്നും പുറത്തു പോകുന്നതിനോ പ്രൊമോട്ടർമാർക്ക് തങ്ങളുടെ ഹോൾഡിങ് ഭാഗികമായി കുറയ്ക്കുന്നതിനോ വേണ്ടിയും കമ്പനികൾ പബ്ലിഷ് ഇഷ്യു നടത്താറുണ്ട്. ഇതിനെ സെയിൽ ഓഫർ എന്നു വിളിക്കുന്നു, ഇതിൽ ഇഷ്യുവിൽ നിന്നുള്ള വരുമാനം കമ്പനിക്കു പകരം വിൽക്കുന്ന ഓഹരിയുടമകൾക്കു ലഭിക്കും. [3]
ഐ പി ഓ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ
[തിരുത്തുക]സെബി താഴെ വിവരിച്ചിരിക്കുന്ന രീതിയിൽ ഐ പി ഓ നടത്താൻ പദ്ധതിയിടുന്ന കമ്പനികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിർവചിച്ചിരിക്കുന്നു:-
- തുടരെയുള്ള മുമ്പിലത്തെ മൂന്നു വർഷങ്ങളിൽ പൂർണ്ണമായും കുറഞ്ഞത് 3 കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തികൾ.
- കുറഞ്ഞത് തൊട്ടു മുമ്പിലത്തെ അഞ്ച് വർഷങ്ങളിൽ മൂന്നു വർഷങ്ങളിലെങ്കിലും വിതരണം ചെയ്യാൻ സാധിക്കുന്ന ലാഭം.
- മുമ്പിലത്തെ മൂന്നു പൂർണ്ണ വർഷങ്ങളിൽ ഓരോന്നിലും കുറഞ്ഞത് 1 കോടി രൂപയുടെ ആകെ ആസ്തി മൂല്യം.
- ഇഷ്യവിൻറെ വലിപ്പം ഇഷ്യുവിനു മുൻപുള്ള ആകെ അസ്ഥിമൂല്യത്തിൻറെ 5 ഇരട്ടിയിൽ കവിയരുത്.
- കമ്പനിയുടെ പേരിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കിൽ, പുതിയ പേര് സൂചിപ്പിക്കുന്ന പുതിയ പ്രവർത്തനത്തിൽ നിന്നും കമ്പനിയുടെ വരുമാനത്തിൻെറ 50% വരുമാനമെങ്കിലും തൊട്ടുമുൻപുള്ള വർഷം ലഭിച്ചിരിക്കണം. [4]
എസ് എം ഇ പ്രാഥമിക ഓഹരി വിൽപ്പന
[തിരുത്തുക]SME IPO എന്നാൽ Small and Medium Enterprise Initial Public Offering എന്നതിൻ്റെ ചുരുക്കപ്പേരാണ്. മലയാളത്തിൽ ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പ്രാരംഭ പൊതു ഓഹരി വിൽപ്പന എന്ന് പറയുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ വളർച്ചയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പണം സ്വരൂപിക്കുന്നതിനായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ (ഉദാഹരണത്തിന്, എൻഎസ്ഇയുടെ 'എമേർജ്', ബിഎസ്ഇയുടെ 'എസ്എംഇ' പ്ലാറ്റ്ഫോമുകൾ) ലിസ്റ്റ് ചെയ്യാൻ നടത്തുന്ന ഓഹരി വിൽപ്പനയാണ് എസ്എംഇ ഐപിഒ. പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ (മെയിൻ ബോർഡ്) ഐപിഒകളേക്കാൾ എസ്എംഇ ഐപിഒകൾക്ക് ചില മാനദണ്ഡങ്ങളിലും നിയമങ്ങളിലും ഇളവുകൾ ഉണ്ടാകും. ഇത് ചെറിയ കമ്പനികൾക്ക് പൊതുവിപണിയിൽ പ്രവേശനം എളുപ്പമാക്കുന്നു. എസ് എം ഇ വഴി ലിസ്റ്റ് ചെയ്ത ശേഷം, വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് മെയിൻ ബോർഡ് ഐപിഒ (പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ്) വഴി വീണ്ടും ഓഹരികൾ ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. ഇതിനെ മെയിൻ ബോർഡ് മൈഗ്രേഷൻ (Main Board Migration) എന്നാണ് സാധാരണയായി പറയുന്നത്. SME പ്ലാറ്റ്‌ഫോമിൽ നിന്ന് മെയിൻ ബോർഡിലേക്ക് മാറിയ കമ്പനികളുമുണ്ട്. ഉദാഹരണമായി തേജോ എഞ്ചിനീയറിംഗ് ലിമിറ്റഡ്,സെർവോടെക് പവർ സിസ്റ്റംസ് ലിമിറ്റഡ്,ഇ2ഇ നെറ്റ്‌വർക്ക്സ് ലിമിറ്റഡ് എൻഎസ്ഇ, സർവേശ്വർ ഫുഡ്സ് ലിമിറ്റഡ്,കെ.പി. എനർജി ലിമിറ്റഡ്,ഇന്നോവാന തിങ്ക്ലാബ്സ് ലിമിറ്റഡ്,വാരി റിന്യൂവബിൾ ടെക്നോളജീസ് ലിമിറ്റഡ്,മംഗളം വേൾഡ്‌വൈഡ് ലിമിറ്റഡ്, ടൈഗർ ലോജിസ്റ്റിക്സ് (ഇന്ത്യ) ലിമിറ്റഡ്, യൂറോ പാനൽ പ്രോഡക്റ്റ്സ് ലിമിറ്റഡ്, ആർഎം ഡ്രിപ്പ് ആൻഡ് സ്പ്രിംഗ്ലേഴ്‌സ് സിസ്റ്റംസ് ലിമിറ്റഡ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://economictimes.indiatimes.com/definition/ipo
- ↑ https://www.thebalance.com/what-is-an-ipo-process-pros-and-cons-3305857
- ↑ https://investinganswers.com/dictionary/i/initial-public-offering-ipo
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2019-08-13.