ലാറി എല്ലിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ലാറി എല്ലിസൺ
Larry Ellison on stage.jpg
ലാറി എല്ലിസൺ, 2009 ഒക്ടോബർ
ജനനംലോറൻസ് ജോസഫ് എല്ലിസൺ
(1944-08-17) ഓഗസ്റ്റ് 17, 1944 (പ്രായം 75 വയസ്സ്)
ന്യൂയോർക്ക്‌, അമേരിക്കൻ ഐക്യനാടുകൾ
ഭവനംവുഡ്സൈഡ്, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ
ദേശീയതAmerican
പഠിച്ച സ്ഥാപനങ്ങൾഇല്ലിനോയി സർവകലാശാല (പാതിവഴിയിൽ ഉപേക്ഷിച്ചു)
ഷിക്കാഗോ സർവകലാശാല (പാതിവഴിയിൽ ഉപേക്ഷിച്ചു)
തൊഴിൽCEO of ഒറാക്കിൾ കോർപ്പറേഷൻ
പ്രശസ്തിഒറാക്കിൾ കോർപ്പറേഷൻ സ്ഥാപകരിൽ ഒരാൾ
ശമ്പളം$73.2 M (2009)[1]
ആസ്തിIncrease US$33 billion (2011)[2]
ജീവിത പങ്കാളി(കൾ)Adda Quinn (m. 1967–1974)
Nancy Wheeler Jenkins
(m. 1977–1978)
Barbara Boothe (m. 1983–1986)
Melanie Craft (m. 2003–2010)
കുട്ടി(കൾ)ഡേവിഡ് എല്ലിസൺ (b. 1983)
Megan Ellison
വെബ്സൈറ്റ്ഒറാക്കിൾ, ലാറി എല്ലിസൺ

ലോറൻസ് ജോസഫ് "ലാറി" എല്ലിസൺ (ജനനം: 1944 ഓഗസ്റ്റ് 17) ഒറാക്കിൾ എന്ന ബഹുരാഷ്ട്ര എന്റർപ്രയിസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആണ്. ഫോർബസ് മാസികയിലെ 2011 ലെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ അഞ്ചാം സ്ഥാനമുള്ള ഇദ്ദേഹത്തിന്റെ ആസ്തി 39.5 ബില്യൻ ഡോളർ ആണ്.[4]

ചെറുപ്പകാലം[തിരുത്തുക]

ലാറി എല്ലിസൺ ന്യൂയോർക്ക്‌ നഗരത്തിൽ അവിവായിതയായ അമ്മയ്ക്കു ജനിച്ചു.[5] ഫ്ലോറെൻസ് സ്പെൽമാൻ ആണ് അമ്മ. സ്വന്തമായി പോറ്റി വളർത്തുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി അവർ ഒൻപതു മാസം പ്രായമായ എല്ലിസണെ ഷിക്കാഗോയിലുള്ള ബന്ധുക്കൾക്കു ദത്ത് വളർത്തുവാൻ കൊടുത്തു. അവരുടെ കൂടെയാണ് എല്ലിസൺ വളർന്നത്‌. അദ്ദേഹം സ്വന്തം മാതാവിനെ ഒരിക്കൽ കാണുകയും പിതാവിനെ ഒരിക്കലും കണ്ടിട്ടുമില്ല. വളർത്തമ്മയുടെയും വളർത്തു പിതാവായ ലൂയീടെ കൂടെ ചെറുപ്പകാലം ഷിക്കാഗോയിൽ ആയിരുന്നു. ഇല്ലിനോയി സർവകലാശാലയിലും ഷിക്കാഗോ സർവകലാശാലയിലും പഠിപ്പു പാതി വഴിയിൽ ഉപേക്ഷിച്ചു എല്ലിസൺ ജോലി തിരച്ചിൽ ആരംഭിച്ചു.[5]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1977-ൽ എല്ലിസണും രണ്ടു സുഹൃത്തുകളും ചേർന്ന് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് ലബോറട്ടറീസ് എന്ന സ്ഥാപനം ആരംഭിക്കുകയും ഒറാക്കിൾ സോഫ്റ്റ്‌വെയർ വിപണനം തുടങ്ങുന്നതിനു മുൻപ് സ്ഥാപനത്തിന്റെ പേരു റിലേഷണൽ സോഫ്റ്റ്‌വെയർ ഇങ്ക് എന്നാക്കി മാറ്റി. റിലേഷണൽ സോഫ്റ്റ്‌വെയർ ഇങ്ക് എന്ന കമ്പനിയുടെ പേരിൽ ഒറാക്കിൾ ഡേറ്റാബേസ് രണ്ടാം വേർഷൻ പുറത്തിറക്കി തുടങ്ങി. സെൻട്രൽ ഇന്റലിജൻസ് ഏജൻസി പോലുള്ള സ്ഥാപനങ്ങൾ ഒറാക്കിൾ ഉപയോഗിച്ചിരുന്നു.[5][3]

1997 മുതൽ 2002 വരെ എല്ലിസൺ ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ ഡറെക്റ്ററായിരുന്നു.[6] സ്റ്റീവ് ജോബ്സ് എല്ലിസന്റെ അടുത്ത സുഹൃത്തായിരുന്നു. എല്ലിസൺ-ക്രാഫ്റ്റ് വിവാഹത്തിനു ജോബ്സ് ആയിരുന്നു ഔദ്യോഗിക ഫോട്ടോഗ്രാഫർ.[7]

അവലംബം[തിരുത്തുക]

  1. Post a Job (2010-09-07). "Oracle Paid CEO Larry Ellison $70.1 Million Last Year". Businessweek. ശേഖരിച്ചത് 2011-03-10.
  2. Larry Ellison Forbes.com. Accessed April 2010.
  3. 3.0 3.1 "Larry Ellison". Nndb.com. ശേഖരിച്ചത് May 11, 2011.
  4. Forbes top 10 richest people in the world
  5. 5.0 5.1 5.2 "The Next Richest Man In the World Larry". money.cnn.com/.
  6. "Larry Ellison Resigns as Apple Director". ആപ്പിൾ ഇൻകോർപ്പറേറ്റഡ്.
  7. "Larry Ellison's most important merger / Oracle CEO ties knot with novelist at Woodside estate; Steve Jobs takes wedding photos". sfgate.com.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാറി_എല്ലിസൺ&oldid=2423369" എന്ന താളിൽനിന്ന് ശേഖരിച്ചത്