ഐ. ഷണ്മുഖദാസ്
ഐ. ഷണ്മുഖദാസ് | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രനിരൂപകൻ, എഴുത്തുകാരൻ, കോളജ് അദ്ധ്യാപകൻ |
സജീവ കാലം | 1970-കൾ മുതൽ ഇതുവരെ |
പുരസ്കാരങ്ങൾ | ദേശീയ ചലച്ചിത്രപുരസ്കാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം |
മലയാളത്തിലെ പ്രമുഖ ചലച്ചിത്രനിരൂപകനും എഴുത്തുകാരനുമാണ് ഐ. ഷണ്മുഖദാസ്.
ജീവിതരേഖ[തിരുത്തുക]
ഒറ്റപ്പാലത്ത് ജനനം. ഇപ്പോൾ തൃശൂരിൽ സ്ഥിരതാമസം. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ നിന്ന് അധ്യാപകനായി വിരമിച്ചു. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ ഭാഗമാകുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതൽ ചലച്ചിത്രസംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയപുരസ്കാരത്തിന് 1999-ൽ അർഹനായി. സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം 'സഞ്ചാരിയുടെ വീടി'ന് 1996-ൽ, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം എം.ടി വാസുദേവൻ നായരുടെ 'നിർമ്മാല്യ'ത്തിനെ കുറിച്ചെഴുതിയ 'ദൈവനർത്തകന്റെ ക്രോധ'ത്തിന് ലഭിച്ചു[1].
കൃതികൾ[തിരുത്തുക]
- മലകളിൽ മഞ്ഞ് പെയ്യുന്നു
- സിനിമയുടെ വഴിയിൽ
- സഞ്ചാരിയുടെ വീട്
- ആരാണ് ബുദ്ധനല്ലാത്തത്
- ഗൊദാർദ്: കോളയ്ക്കും മാർക്സിനും നടുവിൽ
- പി. രാമദാസ്: വിദ്യാർത്ഥിയുടെ വഴി
- സിനിമയും ചില സംവിധായകരും
- ശരീരം, നദി, നക്ഷത്രം
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയ അവാർഡ്, 1999
- മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം (സഞ്ചാരിയുടെ വീട്), 1996
- മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാന പുരസ്കാരം (ദൈവനർത്തകന്റെ ക്രോധം), 2013
- സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം (ശരീരം, നദി, നക്ഷത്രം), 2013 [2]
- മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ്, 2008
- ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരം (സിനിമയും ചില സംവിധായകരും), 2012 [3]
- ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് 1997, 2006