ഐ.എൻ.എസ്. സുദർശിനി
Career (India) | |
---|---|
Name: | ഐ.എൻ.എസ്. സുദർശിനി |
Builder: | ഗോവ ഷിപ്പ് യാർഡ് |
Launched: | 25 ജനുവരി 2011 |
Status: | സജീവം |
General characteristics | |
Class and type: | പരിശീലന പായ്ക്കപ്പൽ |
Sail plan: | Barque |
Complement: | 60 |
ആസിയാൻ രാജ്യങ്ങളുമായുള്ള 20 വർഷത്തെ നയതന്ത്രബന്ധവും 10 വർഷത്തെ ഉച്ചകോടിതല കൂട്ടുകെട്ടുകളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2012 സെപ്റ്റംബർ 15 ന് യാത്ര തിരിച്ച ഇന്ത്യൻ നേവിയുടെ പരിശീലന പായ്ക്കപ്പലാണ് ഐ.എൻ.എസ്. സുദർശിനി[1]. ദക്ഷിണനാവിക കമാൻഡിന്റെ ആദ്യ ട്രെയ്നിങ് സ്ക്വാഡ്രന്റെ ഭാഗമാണ് ഐ.എൻ.എസ് സുദർശിനി. അഞ്ച് ഓഫിസർമാരും 31 നേവി കേഡറ്റുകളും 31 സെയ്ലർമാരുമാണ് കപ്പലിലുള്ളത്.
യാത്ര
[തിരുത്തുക]12,000 മൈൽ യാത്രയിൽ 'സുദർശിനി' ഒൻപത് തെക്കു-കിഴക്കനേഷ്യൻ രാജ്യങ്ങളിലെ 13 തുറമുഖങ്ങൾ സന്ദർശിക്കും. ഇൻഡോനേഷ്യയിലെ, പഡാംഗ്, ബാലി, മനാഡോ, ബ്രൂണെയിലെ പോർട്ട് മുവാറ, ഫിലിപ്പൈൻസിലെ സെബു, മനില, വിയറ്റ്നാമിലെ ഡാനാംഗ്, കംബോഡിയയിലെ സിഹാനോവ്ക്വില്ലെ, തായ്ലൻഡിലെ ബാങ്കോക്ക്, മലേഷ്യയിലെ സിംഗപ്പൂർ, പോർട്ട് കലാങ്, തായ്ലൻഡിലെ ഫുക്കറ്റ്, മ്യാൻമറിലെ സിറ്റ്വെ എന്നീ തുറമുഖങ്ങളിലടുക്കുന്ന സുദർശിനിയിലെ നേവി സെയ്ലർമാർ വിവിധ സാംസ്കാരിക, വാണിജ്യ പരിപാടികളിലും പങ്കെടുക്കും. അതത് രാജ്യത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ നാവികർ തുറമുഖങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്ക് സുദർശിനിയിൽ ഇന്ത്യൻ സംഘത്തോടൊപ്പം ചേരും. [2] ഇതിന്റെ ഭാഗമായി ഈ വർഷം ഒരു ആസിയാൻ കാർ റാലിയും ആസൂത്രണം ചെയ്യുന്നുണ്ട്.
2013 മാർച്ച് 29ന് 'സുദർശിനി' കൊച്ചിയിൽ തിരിച്ചെത്തും. 'സുദർശിനി'യുടെ മേധാവി കമാൻഡർ എൻ. ശ്യാംസുന്ദറാണ് .
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-16. Retrieved 2012-09-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2012-09-15.