മനാഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനാഡോ
City of Manado
Kota Manado
Clockwise, from top, left to right : Bunaken National Park, Kalasey Beach, The city's seafront skyline, main terminal of Sam Ratulangi International Airport, Manado Town Square, and Soekarno Bridge
Official seal of മനാഡോ
Seal
Motto(s): 
Si Tou Timou Tumou Tou
("Men live to help others live")
(Minahasan)
Location within North Sulawesi
Location within North Sulawesi
മനാഡോ is located in Manado
മനാഡോ
മനാഡോ
Location in Downtown Manado, Sulawesi, Indonesia and Southeast Asia
മനാഡോ is located in Sulawesi
മനാഡോ
മനാഡോ
മനാഡോ (Sulawesi)
മനാഡോ is located in Indonesia
മനാഡോ
മനാഡോ
മനാഡോ (Indonesia)
മനാഡോ is located in Southeast Asia
മനാഡോ
മനാഡോ
മനാഡോ (Southeast Asia)
Coordinates: 1°29′35″N 124°50′29″E / 1.49306°N 124.84139°E / 1.49306; 124.84139
CountryIndonesia
ProvinceNorth Sulawesi
Founded1623
ഭരണസമ്പ്രദായം
 • MayorG. S. Vicky Lumentut
 • Vice MayorMor. D. Bastiaan
വിസ്തീർണ്ണം
 • ആകെ166.87 ച.കി.മീ.(64.43 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 (2014)[1]
 • ആകെ7,01,390
 • ജനസാന്ദ്രത4,200/ച.കി.മീ.(11,000/ച മൈ)
സമയമേഖലUTC+8 (ICST)
Area code(+62) 431
Vehicle registrationDB
വെബ്സൈറ്റ്manadokota.go.id

മനാഡോ ഇന്തോനേഷ്യൻ പ്രവിശ്യയായ വടക്കൻ സുലവേസിയുടെ തലസ്ഥാന നഗരമാണ്. മനഡോ ഉൾക്കടലിൽ,[2] മലമ്പ്രദേശങ്ങളാൽ ചുറ്റപ്പെട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം[3] ഈ നഗരത്തിലെ ആകെ ജനസംഖ്യ 675,411 ആയിരുന്നു. മകസ്സാർ കഴിഞ്ഞാൽ സുലവേസിയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. 2014 ജനുവരിയിലെ പുതിയ ഔദ്യോഗിക കണക്കുകളിൽ ജനസംഖ്യ 701,390 ആയി കണക്കാക്കിയിരുന്നു.

ചരിത്രം[തിരുത്തുക]

മനഡോയെക്കുറിച്ചുള്ള ആദ്യ പരാമർശം, ഫ്രഞ്ച് കാർട്ടോഗ്രാഫറായിരുന്ന നിക്കോളാസ് ഡെസ്ലിയൻസിന്റെ ഒരു ലോക ഭൂപടത്തിൽ നിന്നായിരുന്നു. ഈ ഭൂപടത്തിൽ മനാറോ ദ്വീപ് (ഇന്നത്തെ മനാഡോ തുവ) അടയാളപ്പെടുത്തിയിരുന്നു. യൂറോപ്യൻ വംശജർ വടക്കൻ സുലവേസിയിലേയ്ക്കു വരുന്നതിനുമുൻപ്, ഈ പ്രദേശം ടെർനേറ്റിലെ സുൽത്താന്റെ ഭരണത്തിൻ കീഴിലായിരുന്നു. അവർ കപ്പം പിരിക്കുകയും അവിടുത്തെ ചില നിവാസികളുടെയിടയിൽ ഇസ്ലാം മതം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പോർട്ടുഗീസുകാർ സുൽത്താനെ അവരുടെ സാമന്തനാക്കിക്കൊണ്ട്, മിനഹാസ അവരുടെ വരുതിയിലാക്കുകയും വെനാങ്ങിൽ ഒരു ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു.

ഇതിനിടയിൽ, സ്പെയിൻകാർ ഫിലിപ്പീൻസിൽ സുസജ്ജരാകുകയും തെക്കൻ അമേരിക്കയിൽ നിന്നുള്ള കാപ്പി കൃഷിചെയ്യുവാനായി ഫലഭൂയിഷ്ടമായ മണ്ണുള്ള മിനഹാസയെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ചൈനയിൽ കാപ്പി വ്യാപാരം ചെയ്തിരുന്ന ചൈനീസ് കച്ചവടക്കാരുടെ ഒരു വാണിജ്യ കേന്ദ്രമായി സ്പെയിൻകാർ മാനാഡോയെ കൂടുതൽ വികസിപ്പിച്ചെടുത്തു. തദ്ദേശീയ സഖ്യകക്ഷികളുടെ സഹായത്തോടെ 1550-ൽ സ്പെയിൻകാർ പോർട്ടുഗീസ് കോട്ട പിടിച്ചടക്കുകതോടൊപ്പം സ്പെയിൻ അധിനിവേശകരും മാനഡോയിൽ ഒരു കോട്ട സ്ഥാപിച്ചിരുന്നു. അങ്ങനെ സ്പെയിൻ മുഴുവൻ മിനഹാസയേയും നിയന്ത്രിക്കുന്ന ഒരു ശക്തിയായി വളർന്നു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപസമൂഹങ്ങളിലെ ആദ്യ ഇൻഡോ-യൂറേഷ്യൻ (മെസ്റ്റിസോ) സമൂഹം ആവിർഭവിച്ചത് മാനഡോയിൽ ആയിരുന്നു.[4] മാനാഡോയിലെ ആദ്യ രാജാവ് (1630), മുണ്ടു ഉണ്ടു യഥാർത്ഥത്തിൽ ഒരു സ്പാനിഷ് മെസ്റ്റിസോയുടെ പുത്രനായിരുന്നു.[5]

350,000 ഡുകാറ്റ്സിനു പകരമായി, പോർട്ടുഗീസുകാരുമായുണ്ടാക്കിയ ഒരു ഉടമ്പടിയിലൂടെ സ്പെയിൻ അവരുടെ മിനഹാസയിലെ ആസ്തികൾ ഉപേക്ഷിച്ചു.[6] മിനഹാസൻ തദ്ദേശീയർ ഡച്ചുകാരുമായുണ്ടാക്കിയ സഖ്യ കരാറിലൂടെ ഏതാനും വർഷങ്ങൾക്കു ശേഷം മാനാഡോയിൽ അവശേഷിച്ച പോർച്ചുഗീസുകാരെയും പുറത്താക്കി.

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അഥവാ വെരിനിഗ്ഡേ ഓസ്റ്റ് ഇൻഡിഷെ കാംപാഗ്നീ (VOC) 1658 ൽ മാനഡോയിൽ ഫോർട്ട് ആംസ്റ്റർഡാം എന്ന പേരിൽ ഒരു കോട്ട നിർമ്മിച്ചു. കിഴക്കൻ ഇന്തോനേഷ്യയിലെ മേഖലകളിലെന്നപോലെ, റീഡൽ, ജോൺ ഗോട്ടിയെബ് ഷ്വാർസ് തുടങ്ങിയ ഡച്ച് മിഷനറിമാരുടെ നേതൃത്വത്തിൽ മനാഡോ ക്രൈസ്തവവൽക്കരണത്തിലേയ്ക്കു നീങ്ങി.ഡച്ച് മിഷനറിമാർ മാനാഡോയിലെ ആദ്യ ക്രിസ്ത്യൻ പള്ളി ഔഡേ കെർക് (പഴയ പള്ളി) എന്ന പേരിൽ നിർമ്മിക്കുകയും അത് ഇപ്പോഴും ഗരേജ സെൻട്രം എന്ന പേരിൽ നിലനിൽക്കുകയും ചെയ്യുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ തരംതിരിക്കൽ പ്രകാരം മനാഡോയിൽ ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ യഥാർഥത്തിലുള്ള വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നില്ല. ജനുവരിയാണ് ഏറ്റവും ഈർപ്പമുള്ള കാലാവസ്ഥ. ഇക്കാലത്ത് വാർഷിക മഴ 465 മില്ലിമീറ്ററാണ് (18.3 ഇഞ്ച്). 121 മില്ലീമീറ്റർ (4.8 ഇഞ്ച്) എന്ന അളവിൽ മാത്രം വർഷാപാതമുള്ള സെപ്റ്റംബർ മാസത്തിലാണ് ഏറ്റവും വരണ്ടതായ കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറുള്ളത്.[7] ഭൂമദ്ധ്യരേഖയ്ക്കു സമീപത്തുള്ള നഗരത്തിന്റെ നിലനിൽപ്പിനാൽ താപനിലയിൽ വർഷം മുഴുവൻ സ്ഥിരതയുണ്ട്. 26.6° C (79.9 ° F) താപനിലയുള്ള ആഗസ്റ്റ് ആണ് ഏറ്റവും ചൂടേറിയ മാസം. അതേസമയം തണുപ്പു കൂടിയ മാസങ്ങൾ ജനുവരിയും ഫെബ്രുവരിയുമാണ്. ഇക്കാലത്ത് ശരാശരി താപനില 25.4° C (77.7 ° F) ആണ്.


ജനസംഖ്യ[തിരുത്തുക]

മനാഡോ സ്ഥിതിചെയ്യുന്നത് മനാഹാസാൻ മേഖലകളിലായതിനാൽ ഇപ്പോൾ മാനാഡോ നഗരത്തിൽ ഭൂരിപക്ഷമുള്ളതു മിനാഹാസ വംശജർക്കാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 North Sulawesi in Figures 2013. Badan Pusat Statistik Sulawesi Utara, 2013, p. 52.
  2. "In the shadows of volcanoes: Manado Bay and its harbour". Archived from the original on 2011-01-10. Retrieved 2018-11-22.
  3. http://www.datastatistik-indonesia.com/component/option,com_tabel/task,/Itemid,165/ Archived 9 February 2009 at the Wayback Machine.
  4. Wahr, C.R. Minahasa (history) Website Archived 2013-05-20 at the Wayback Machine.
  5. Wahr, C. R. Minahasa (history) Website Archived 2013-05-21 at the Wayback Machine.
  6. Milburn, William (1813). Oriental commerce: containing a geographical description of the principal places in the East Indies, China, and Japan, with their produce, manufactures, and trade. New York: Black, Parry & Co. pp. 406.
  7. "Station 97014". Federal Ministry of Transport and Digital Infrastructure. Retrieved 29 July 2017.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മനാഡോ&oldid=3798964" എന്ന താളിൽനിന്ന് ശേഖരിച്ചത്