Jump to content

സെബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെബു (Zebu)
Domesticated
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Bovinae
Genus: Bos
Species:
Subspecies:
B. t. indicus
Trinomial name
Bos taurus indicus
Synonyms
  • Bos indicus
  • Bos primigenius indicus

മുതുകിൽ കൂനുകളുള്ള (മുഴ) ഒരു കന്നുകാലി വർഗ്ഗമാണ് സെബു (zebu). ബോസ് പ്രൈമിജെനിയസ് ഇൻഡിക്കസ് (Bos primigenius indicus), ബോസ് ഇൻഡിക്കസ് (Bos indicus), ബോസ് ടോറസ് ഇൻഡിക്കസ് (Bos taurus indicus) എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളായും അറിയപ്പെടുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിലുടനീളം ഇവയെ വളർത്തി വരുന്നു. ഇൻഡിക്കൈൻ കന്നുകാലികൾ (indicine cattle) അല്ലെങ്കിൽ കൂനൻ കന്നുകാലികൾ (humped cattle) എന്നറിയപ്പെടുന്നു.[1]

ഉത്ഭവം

[തിരുത്തുക]

സെബു കന്നുകാലികളുടെ ശാസ്ത്രീയനാമം യഥാർത്ഥത്തിൽ ബോസ് ഇൻഡിക്കസ് ആയിരുന്നു. പിന്നീട് ബോസ് ടോറസ് ഇൻഡിക്കസ് എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി.[2] സെബു കന്നുകാലികൾ ഇന്ത്യൻ ഔറൊക്‌സ്ളിൽ നിന്ന് (ബോസ് പ്രൈമിജെനിയസ് നമാഡിക്കസ്) ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്നു. വംശനാശം സംഭവിച്ച ഔറൊക്സുകളുടെ ഉപജാതിയായിരുന്നു ഇന്ത്യൻ ഔറൊക്സുകൾ. എ ഡി പതിമൂന്നാം നൂറ്റാണ്ടിനുമുമ്പ് തന്നെ ഇന്ത്യൻ ഔറൊക്സുകൾ നാമാവശേഷരായി. മറ്റൊരു ഉപജാതിയായ ബോസ് പ്രൈമിജെനിയസ് പ്രൈമിജെനിയസ് എന്ന യുറേഷ്യൻ ഔറൊക്സുകൾ മാത്രമായിരുന്നു അപ്പോൾ യൂറോപ്പിൽ ബാക്കിയായത്.

സവിശേഷത

[തിരുത്തുക]

ചൈന, പാകിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, എന്നിവിടങ്ങളിൽ സെബു വളരെ സാധാരണമാണ്. ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങി ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും അവതരിപ്പിക്കപ്പെട്ട ഗാർഹിക സെബു കന്നുകാലികളെ കാർഷിക ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും മറ്റും വ്യാപകമായി ഉപയോഗിച്ച് പോന്നു. ഉഷ്ണ മേഖലാ കാലാവസ്ഥകളിലെ ഏതു പരിതസ്ഥിതിയും നേരിടാനുള്ള കഴിവും അതിജീവന ശക്തിയും, പ്രതിരോധ ശേഷിയും ഇവയെ കർഷകരുടെ പ്രിയപ്പെട്ട ഇനമാക്കി മാറ്റി. ഇന്ത്യയിലെ നാടൻ കന്നുകാലി വിഭാഗങ്ങൾ മിക്കവയും ഈ വിഭാഗത്തിൽപ്പെട്ടവയാണ്.

നൂറുകണക്കിനു വർഷങ്ങൾക്ക് മുൻപ് സെബുവിനെ ആഫ്രിക്കയിലേക്ക് ഇറക്കുമതി ചെയ്തു, അവിടത്തെ യൂറോപ്യൻ സങ്കര കന്നുകാലികളുമായ് പ്രജനനം നടത്തി. ആഫ്രിക്കൻ കന്നുകാലികളുടെ ജനിതക വിശകലനത്തിൽ ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് സെബു ജീനുകളുടെ ഉയർന്ന സാന്ദ്രത കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും മഡഗാസ്കർ ദ്വീപിൽ ശുദ്ധമായ സെബു വംശത്തെ കണ്ടെത്തിയിട്ടുണ്ട്. കപ്പലുകൾ വഴി കൊണ്ടുപോയതോ, കിഴക്കൻ ആഫ്രിക്കയുടെ തീരദേശം വഴി (പാകിസ്ഥാൻ, ഇറാൻ, തെക്കൻ അറേബ്യൻ തീരം) വളരെ മുമ്പുതന്നെ മഡഗാസ്കറിലേക്ക് മേച്ചിൽ നടത്തിയതോ ആയിരിക്കാം എന്ന് കരുതിപ്പോരുന്നു.

കടുത്ത ചൂട് സഹിക്കാൻ കഴിയുന്ന സെബു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിലേക്ക് ഇറക്കുമതി ചെയ്യുകയും ഫ്രഞ്ച് ഇനമായ ചരോലൈസ് (Charolais cattle) കന്നുകാലികളുമായി സങ്കരപ്പെടുത്തുകയും ചെയ്തു. തത്ഫലമായുണ്ടായ 63% ചരോലൈസും 37% സെബുവും ചേർന്ന സങ്കര ഇനത്തെ കാഞ്ചിം (Canchim) എന്ന് വിളിക്കുന്നു. സെബുവിനേക്കാൾ മികച്ച ഇറച്ചി ഗുണനിലവാരവും യൂറോപ്യൻ കന്നുകാലികളേക്കാൾ മികച്ച ചൂട് പ്രതിരോധവും ഈ ഇനത്തിനുണ്ട്. 1999 ൽ ടെക്സസ് എ & എം സർവകലാശാലയിലെ ഗവേഷകർ ഒരു സെബു വിജയകരമായി ക്ലോൺ ചെയ്തു.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെബു&oldid=3318976" എന്ന താളിൽനിന്ന് ശേഖരിച്ചത്