ഐ.എം. വിജയൻ
250px | |||
വ്യക്തി വിവരം | |||
---|---|---|---|
ജനന തിയതി | 25 ഏപ്രിൽ 1969 | ||
ജനനസ്ഥലം | Thrissur, Kerala, India | ||
ഉയരം | 1.8034 മീ (5 അടി 11 in) | ||
റോൾ | Striker | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1987–1991 | Kerala Police | (33) | |
1991–1992 | Mohun Bagan | (27) | |
1992–1993 | Kerala Police | (30) | |
1993–1994 | Mohun Bagan | 55 | (18) |
1994–1997 | JCT Mills Phagwara | 44 | (19) |
1997–1998 | FC Kochin | 50 | (24) |
1998–1999 | Mohun Bagan | 33 | (15) |
1999–2001 | FC Kochin | 47 | (22) |
2001–2002 | East Bengal Club | 18 | (19) |
2002–2004 | JCT | 34 | (10) |
2004–2005 | Churchill Brothers | 16 | (22) |
2005–2006 | East Bengal Club | 41 | (11) |
2012–Present | Kerala Police | ||
ദേശീയ ടീം | |||
1989–2004 | India | 79 | (40) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ജ. ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി[അവലംബം ആവശ്യമാണ്]. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. ചെറുപ്പകാലത്ത് അവിടത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടി.[അവലംബം ആവശ്യമാണ്] സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിർത്തി.
ഫുട്ബോൾ കളിക്കാരൻ[തിരുത്തുക]
ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്.
പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.
1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.
ചലച്ചിത്രജീവിതം[തിരുത്തുക]
വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ (काला हिरण्) (black deer). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് നവാഗതനായ വിനോദ് സംവിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിൽ കേരള പോലീസ് ടീമിൽ വിജയന്റെ കൂടെ കളിച്ചിരുന്ന സി. വി. പാപ്പച്ചനും അഭിനയിച്ചിരുന്നു.
പുരസ്കാരം[തിരുത്തുക]
- 2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഫുട്ബോൾ അക്കാദമി[തിരുത്തുക]
ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ജന്മദേശമായ തൃശൂരിൽ വിജയന്റെ ഫുട്ബോൾ അക്കാദമി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചാണ് വിജയൻ അക്കാദമിക്കുവേണ്ട മൂലധനം സമഹാരിച്ചത്.
അധികാര സ്ഥാനങ്ങൾ[തിരുത്തുക]
- 2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി.[1]