Jump to content

ഐബിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐബിസ്
ഐബിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Threskiornithidae

Richmond, 1917

ചതുപ്പു നിലങ്ങളിൽ സാധാരണമായി കാണുന്ന നീണ്ട കാലുകളും കഴുത്തും ചുണ്ടുമുള്ള പക്ഷികൾ. ഉദ്ദേശം 30 സ്പീഷീസിൽപ്പെട്ട പക്ഷികൾക്ക് ഈ പേരു നൽകിയിട്ടുണ്ട്. കൊക്കുകളുടെ കുടുംബത്തിൽ (Threskiornithidae) പെടുന്നവയാണ് ഇവയും. എന്നാൽ കൊക്കുകളുടേതിനെക്കാൾ പൊതുവേ വണ്ണം കൂടിയതാണ് ഇവയുടെ കഴുത്തും ചുണ്ടും. ചുണ്ടു താഴേക്ക് ഒട്ടൊന്നു വളഞ്ഞതുമാണ്. ചുണ്ടിന്റെ അടിഭാഗം മുതൽ അഗ്രംവരെ ഒരു ചാൽ (groove) കാണപ്പെടുന്നു.[1]

വസസ്ഥലം[തിരുത്തുക]

ആഴം കുറഞ്ഞ ചതുപ്പുകൾ, കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയവയിൽ ഈ പക്ഷികൾ ഇരതേടി തുഴഞ്ഞുനടക്കുന്നതു കാണാം ചെറു മത്സ്യങ്ങൾ മൊളസ്കുകൾ തവളകൾ വലിയകീടങ്ങൾ, പച്ചിലകൾ മറ്റു സസ്യാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ആഹാരം. കഴുത്തും കാലും നീട്ടിപിടിച്ച് വായുവിലൂടെ കുറേ ദൂരം പറന്നു നീങ്ങാനും ഇവയ്ക്കു കഴിവുണ്ട്.[2]

കോളനിവാസികൾ[തിരുത്തുക]

കോളനികളായാണ് ഐബിസ് കൂടുകെട്ടുക. വൃക്ഷ ശിഖരങ്ങളിൽ ഉറപ്പും ബലവുമുള്ള കമ്പുകൾ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാറ്റുഫോമുകളാണ് ഇവയുടെ കൂടുകൾ. കൊക്കിൻ കൂടുകളുമായി ഇടകലർന്നാണ് ഈ കൂടുകൾ കാണപ്പെടുക.[3]

വസിക്കുന്ന ദേശങ്ങൾ[തിരുത്തുക]

ഗ്ലോസീ ഐബിസ്

ഗ്ലോസീ ഐബിസ് എന്ന ഇനമാണ് ഐബിസുകളിൽ ഏറ്റവും ചെറുത് ഇതിന്റെ കറുത്ത തൂവലുകളിൽ അവിടവിടെ തിളങ്ങുന്ന പച്ചയും നീലലോഹിതവുമായ പൊട്ടുകൾ കാണാം.[4] ദക്ഷിണ യൂറോപ്പ്, ഏഷ്യ, ഈസ്റ്റിൻഡീസ്, ആസ്ട്രേലിയ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, മഡഗാസ്കർ കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ഇനം സമൃദ്ധമാണ്. അപൂർ‌‌വമായി ഇവ ബ്രിട്ടീഷ് ദ്വീപുകളിലും കടന്നു ചെല്ലാറുണ്ട്.[5]

പുരാതന ഈജിപ്റ്റ്കാർ ആരാധിച്ചിരുന്ന സേക്രഡ് ഐബിസ് എന്നയിനം ഈജിപ്റ്റിൽ ഇന്ന് നാമാവശേഷം ആയിക്കഴിഞ്ഞെങ്കിലും സഹാറയ്ക്കു തെക്ക് സാധാരണമാകുന്നു. വെളുത്ത ശരീരമുള്ള ഇതിന്റെ തലയ്ക്കും കഴുത്തിനും കറുപ്പുനിറമാണ്. മഡഗാസ്കർ, അറേബ്യ എന്നിവിടങ്ങളിലും ഈ ഇനം സുലഭമാകുന്നു.[6]

സേക്രഡ് ഐബിസ്

വെനിസ്വേല മുതൽ ബ്രസീൽ വരെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനമാണ് സ്കാർലറ്റ് ഐബിസ്. തൂവലുകൾ ഇല്ലാതെ നഗ്നമായ ചുവന്ന കൊക്കുമൊഴികെ തൂവെള്ളയായ വൈറ്റ് ഐബിസ് ഇന്ത്യ, സിലോൺ, ബർമ, മലേഷ്യ ദക്ഷിണ ജപ്പാൻ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്നു. കഷണ്ടികൊക്ക് എന്നറിയപ്പെടുന്ന ഈ ഇനം തണുപ്പുകാലങ്ങളിൽ ശാസ്തംകോട്ടയിലെ നെൽപ്പാടങ്ങളിൽ ഇരതേടി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങലിൽ ശാസ്താംകൊട്ട കായലിന്റെ കരയിലുള്ള വൃക്ഷങ്ങളിലാണ് ഇവ ചേക്കേറിയിരുന്നത്.

ഹെർമിറ്റ് ഐബിസ് എന്നയിനം യൂറോപ്പിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായ് ഇത് അവിടെ നാമാവശേഷമായതായി കരുതപ്പെടുന്നു. ഒരു അപൂർ‌‌വ-ഇനമാണ് ജാപ്പനീസ് ക്രെസ്റ്റഡ് ഐബിസ്. 1966-ൽ ജപ്പാനിലാകെ ഈ ഇനത്തിൽപ്പെട്ട 9 എണ്ണത്തെക്കുറിച്ചുമാത്രമേ അറിവുണ്ടായിരുന്നുള്ളു. വുഡ് ഐബിസ് എന്നു പേരുള്ള ഇനം കൊക്കുകളുടെ കുടുംബത്തിൽ പെടുന്നവയാണെങ്കിലും ഇവയ്ക്കു നൽകപ്പെട്ടിരിക്കുന്ന പേര് ഐബിസ് ഐബിസ് എന്നു തന്നെ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐബിസ്&oldid=3809943" എന്ന താളിൽനിന്ന് ശേഖരിച്ചത്