ഏക് ലിംഗ്ജി
Eklingji, Harihara temple | |
---|---|
Meera temple | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Kailash Puri |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Shri Ekling Ji |
ആഘോഷങ്ങൾ | Eklingji Patotsav, Maha Shivaratri |
ജില്ല | Udaipur district |
സംസ്ഥാനം | Rajasthan |
രാജ്യം | India |
പൂർത്തിയാക്കിയ വർഷം | 8th Century[അവലംബം ആവശ്യമാണ്] |
ആകെ ക്ഷേത്രങ്ങൾ | 108 |
പടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലുള്ള ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമാണ് എക്ലിംഗ്ജി. മേവാറിന്റെ മുൻ തലസ്ഥാനമായ നഗ്ഡക്കടുത്തുള്ള (ഉദയ്പൂരിലെ ഗിർവ തഹസിൽ), കൈലാഷ്പുരി ഗ്രാമത്തിലാണ്. [1] മേവാർ പ്രിൻസ്ലി സ്റ്റേറ്റിന്റെ ഭരണാധിപൻ എക്ലിംഗ്ജി ആണെന്നും മഹാറാണ അദ്ദേഹത്തിന്റെ ദിവാനാണെന്നും വിശ്വസിക്കപ്പെടുന്നു.
ചരിത്രം
[തിരുത്തുക]15-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഏകലിംഗ മാഹാത്മ്യം അനുസരിച്ച്, എട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായ ബാപ്പ റാവലാണ് എക്ലിംഗ്ജിയിലെ ക്ഷേത്രം നിർമ്മിച്ചത് എന്ന് കാണുന്നു. [2] ഡൽഹി സുൽത്താനേറ്റ് ഭരണാധികാരികളുടെ ആക്രമണത്തിൽ ക്ഷേത്രവും വിഗ്രഹവും നശിപ്പിക്കപ്പെട്ടു. പ്രധാന ക്ഷേത്രത്തിൽ വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ഹമീർ സിംഗ് (14-ആം നൂറ്റാണ്ട്) ആണ് നിലവിലുള്ള ഏറ്റവും പഴയ വിഗ്രഹം സ്ഥാപിച്ചത്. 15-ആം നൂറ്റാണ്ടിലെ രാജാവായ റാണ കുംഭ. ക്ഷേത്രം പുനർനിർമ്മിക്കുന്നതോടൊപ്പം ഒരു വിഷ്ണു ക്ഷേത്രം കൂടി പണികഴിപ്പിച്ചു. 1460-ലെ ലിഖിതത്തിൽ അദ്ദേഹത്തെ "ഏകലിംഗത്തിന്റെ സ്വകാര്യ സേവകൻ" എന്ന് വിശേഷിപ്പിക്കുന്നു. [3]
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മാൾവ സുൽത്താനേറ്റിലെ ഗിയാത്ത് ഷാ മേവാർ ആക്രമിക്കുകയും എക്ലിംഗ്ജിയുടെ ക്ഷേത്രം നശിപ്പിക്കുകയും ചെയ്തു. റാണ കുംഭന്റെ മകൻ റാണാ റൈമൽ (ഭ. 1473-1509) അയാളെ പരാജയപ്പെടുത്തി പിടികൂടി. സുൽത്താനെ മോചിപ്പിക്കുന്നതിനായി ഒരു തുക മോചനദ്രവ്യം ആയി നേടി. ഈ മോചനദ്രവ്യം ഉപയോഗിച്ച്, ക്ഷേത്ര സമുച്ചയത്തിന്റെ അവസാനത്തെ പ്രധാന പുനർനിർമ്മാണത്തിന് റൈമൽ നേതൃത്വം നൽകുകയും പ്രധാന ക്ഷേത്രത്തിൽ നിലവിലുള്ള മൂർത്തി സ്ഥാപിക്കുകയും ചെയ്തു. [4] യഥാർത്ഥത്തിൽ, ക്ഷേത്രം പാശുപത വിഭാഗത്തിന്റേതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു, പിന്നീട് നാഥ് വിഭാഗം കൈകാര്യം ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ഇത് രാമാനന്ദികളുടെ നിയന്ത്രണത്തിലായി. [5]
അവലംബം
[തിരുത്തുക]- ↑ Bhattacharya, A. N. (2000). Human Geography of Mewar (in ഇംഗ്ലീഷ്). Himanshu Publications. ISBN 978-81-86231-90-6.
- ↑ David Gordon White|2012|p=120
- ↑ Melia Belli Bose|2015|p=261
- ↑ Melia Belli Bose|2015|p=261
- ↑ David Gordon White|2012|p=121
ഗ്രന്ഥസൂചിക
[തിരുത്തുക]