എൻജിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തരത്തിലുള്ള ഊർജ്ജത്തെ മറ്റൊരു തരത്തിലുള്ള ഊർജ്ജമാക്കുന്ന ഒരുപകരണമാണ് എഞ്ചിൻ അഥവാ യന്ത്രം[1]. സാധാരണ ഗതിയിൽ എല്ലാ എഞ്ചിനുകളും താപോർജ്ജത്തെ ഗതികോർജ്ജമാക്കുന്നു. ആയതിനാൽ ഇവയെ താപ എഞ്ചിനുകൾ (heat engines) എന്നും വിളിക്കാറുണ്ട്. രാസോർജ്ജത്തെ താപോർജ്ജമാക്കുകയും അങ്ങനെയുണ്ടാകുന്ന താപോർജ്ജത്തെ ഗതികോർജ്ജമാക്കുകയും ചെയ്യുന്ന ഒരുപകരണമാണ് താപ എഞ്ചിനുകൾ.[2]

വർഗ്ഗീകരണം[തിരുത്തുക]

താപയന്ത്രങ്ങളെ പൊതുവായിട്ട് രണ്ടായി വിഭജിച്ചിരിക്കുന്നു.

  1. ആന്തരിക ദഹന യന്ത്രം (Internal Combustion Engines)
  2. ബാഹ്യ ദഹന യന്ത്രം (External Combustion Engines)

ഇന്ധനത്തിന്റെ ദഹനം (കത്തൽ) എഞ്ചിനകത്തുവച്ച് നടക്കുന്ന തരം എഞ്ചിനുകളാണ്‌ ആന്തരിക ദഹന എഞ്ചിൻ. ഉദാഹരണത്തിന്‌ സ്പാർക്ക് ഇഗ്നിഷൻ എഞ്ചിനുകൾക്കകത്ത് ഇന്ധനം ദഹിക്കുമ്പോഴുണ്ടാകുന്ന മർദ്ദം നേരിട്ട് ഗതികോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു. എന്നാൽ ഒരു ബാഹ്യ ദഹന യന്ത്രത്തിൽ ഇന്ധനം എഞ്ചിനു പുറത്തുവച്ചാണ്‌ ദഹിക്കപ്പെടുന്നത്. ഇതിൽ നിന്നുള്ള ഊർജ്ജം മറ്റൊരു മാദ്ധ്യമം വഴി എഞ്ചിനകത്തേക്കെത്തിക്കുകയാണ്‌ ചെയ്യുന്നത്. ഉദാഹരണമായി ഒരു ആവിയന്ത്രത്തിലെ ഇന്ധനമായ കൽക്കരി കത്തിയുണ്ടാകുന്ന ചൂടു് കൊണ്ട് നീരാവിയുണ്ടാക്കുകയും ആ ചൂടു് നീരാവിയെ എഞ്ചിനകത്തേക്ക് പ്രവഹിപ്പിച്ച്, നീരാവിയിലുള്ള താപോർജ്ജത്തെ ഗതികോർജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. പെട്രോൾ എഞ്ചിൻ,ഡീസൽ എഞ്ചിൻ എന്നിവയാണ്

ആന്തരിക ദഹന എഞ്ചിനുകൾ[തിരുത്തുക]

ആന്തരിക ദഹന യന്ത്രങ്ങളെ വീണ്ടും റോട്ടറി എഞ്ചിനുകളെന്നും (Rotary Engine) റെസിപ്രോക്കേറ്റിങ്ങ് എഞ്ചിനുകളെന്നും (Reciprocating Engines) തരം തിരിക്കാം[3]. വാൻകെൽ എഞ്ചിൻ, ഓപ്പൺ സൈക്കിൾ ഗ്യാസ് ടർബൈൻ മുതലായവ റോട്ടറി ആന്തരിക ദഹന യന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഡീസൽ എഞ്ചിനും, പെട്രോൾ എഞ്ചിനും റെസിപ്രോക്കേറ്റിങ്ങ് ആന്തരിക ദഹന യന്ത്രങ്ങൾക്ക് ഉദാഹരണമാണ്. ‍

ബാഹ്യ ദഹന എഞ്ചിനുകൾ[തിരുത്തുക]

ബാഹ്യ ദഹന എഞ്ചിനുകളെയും മേൽപറഞ്ഞ പോലെ റോട്ടറി എഞ്ചിനുകളെന്നും, റെസിപ്രോക്കേറ്റിങ്ങ് എഞ്ചിനുകളെന്നും തരം തിരിച്ചിരിക്കുന്നു.[4]. ആവി യന്ത്രവും, സ്റ്റിർലിങ്ങ് എഞ്ചിനും റെസിപ്രോക്കേറ്റിങ്ങ് ബാഹ്യ ദഹന യന്ത്രങ്ങൾക്ക് ഉദാഹരണമാണ്. ആവി ടർബൈനും, ക്ലോസ്‌ഡ് സൈക്കിൾ ഗ്യാസ് ടർബൈനും റോട്ടറി ബാഹ്യ ദഹന യന്ത്രങ്ങൾക്ക് ഉദാഹരണമാണ്.

ഭാഗങ്ങൾ[തിരുത്തുക]

ഒരു പെട്രോൾ എഞ്ചിൽ അടിസ്ഥാനമാക്കി നാലു് സിസ്റ്റങ്ങളുണ്ട്.

  1. ഫ്യുവൽസിസ്റ്റം
  2. ഇഗ്നീഷൻ സിസ്റ്റം
  3. ലൂബ്രിക്കേറ്റിങ് സിസ്റ്റം
  4. കൂളിങ് സിസ്റ്റം

ഫ്യുവൽസിസ്റ്റം[തിരുത്തുക]

പെട്രോളും വായുവും ശരിയായ അനുപാതത്തിൽ കലർത്തുന്നത് ഫ്യുവൽ സിസ്റ്റമാണ്. ഇങ്ങനെ കലർത്തപ്പെടുന്ന മിശ്രം കത്തുമ്പോൾ മർദ്ദം ഉണ്ടാകുന്നു. ഈ ശക്തിയാണ് പിസ്റ്റണെ ചലിപ്പിക്കുന്നത്.

ഇഗ്നീഷൻ സിസ്റ്റം[തിരുത്തുക]

ലൂബ്രിക്കേറ്റിങ് സിസ്റ്റം[തിരുത്തുക]

കൂളിങ് സിസ്റ്[തിരുത്തുക]

എഞ്ചിനുകളുടെ പ്രവർത്തനം കാരണം ഉണ്ടാകുന്ന താപത്തെ കൃത്യമായ അളവിൽ നില നിർത്താൻ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നു

അവലംബം[തിരുത്തുക]

  1. Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
  2. Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
  3. Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
  4. Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
"https://ml.wikipedia.org/w/index.php?title=എൻജിൻ&oldid=2812369" എന്ന താളിൽനിന്ന് ശേഖരിച്ചത്