എം.പി. നാരായണ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു[1] ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്[2][3]

ജീവിതരേഖ[തിരുത്തുക]

1887 -ൽ പെരിന്തൽമണ്ണക്കടുത്ത് പുഴക്കാട്ടിരി മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ കുടുംബത്തിലാണ് നാരയണമേനോൻ ജനിച്ചത്. അമ്മ അമ്മാളു അമ്മ. അച്ഛൻ ആലിപ്പറമ്പിൽ പറമ്പോട്ട് "പോർത്ത്യാർ" കുഞ്ഞുണ്ണിമേനോൻ[4]. 1966-ൽ നാരായണമേനോൻ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922" Check |url= value (help). ശേഖരിച്ചത്: 2015-10-06.
  2. http://www.madhyamam.com/news/277669/140324
  3. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201408113214028977
  4. നമ്മുടെ തറവാട്, പി. കൊച്ചുണ്ണിപ്പണിക്കർ
"https://ml.wikipedia.org/w/index.php?title=എം.പി._നാരായണ_മേനോൻ&oldid=2861343" എന്ന താളിൽനിന്ന് ശേഖരിച്ചത്