എം.പി. നാരായണ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MP Narayanamenon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യവും[1] മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ[2][3]. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി[4] എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു[5] ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്[6][7] കുടിയാൻ നിവാരണ സംഘം രൂപീകരിച്ചത് മേനോനാണ്[8][9][10]. കേരളത്തിലെ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ചത് നാരായണമേനോനായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.[11]

ജീവിതരേഖ[തിരുത്തുക]

1887 -ൽ പെരിന്തൽമണ്ണക്കടുത്ത് പുഴക്കാട്ടിരി മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ കുടുംബത്തിലാണ് നാരയണമേനോൻ ജനിച്ചത്. അമ്മ അമ്മാളു അമ്മ. അച്ഛൻ ആലിപ്പറമ്പിൽ പറമ്പോട്ട് "പോർത്ത്യാർ" കുഞ്ഞുണ്ണിമേനോൻ[12]. 1966-ൽ നാരായണമേനോൻ അന്തരിച്ചു.

അവലംബം[തിരുത്തുക]

 1. . South Indian History Congress. p. 67 https://archive.org/details/SIHC1990PROVOLX/page/n71. Retrieved 17 ജൂലൈ 2019. {{cite book}}: Missing or empty |title= (help)
 2. കെ. മാധവൻ, നായർ. മലബാർ കലാപം. മാതൃഭൂമി ബുക്സ്. p. 186. Retrieved 29 ജൂൺ 2019.
 3. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
 4. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 190. Archived from the original (PDF) on 2020-07-26. Retrieved 10 നവംബർ 2019.
 5. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". Retrieved 2015-10-06. {{cite web}}: Check |url= value (help)
 6. http://www.madhyamam.com/news/277669/140324
 7. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201408113214028977[പ്രവർത്തിക്കാത്ത കണ്ണി]
 8. "Resurrecting a forgotten freedom fighter". 29 ഒക്ടോബർ 2016. Retrieved 29 ജൂൺ 2019.
 9. കെ. മാധവൻ നായർ. മലബാർ കലാപം. മാതൃഭൂമി. p. 92. Retrieved 6 ജനുവരി 2020.
 10. Mayankutty Ottappilakkool. Role of ulama in the anticolonial struggle of India a case study of malabar (PDF). p. 183. Retrieved 26 ഫെബ്രുവരി 2020. In 19 16, Malabar Kudiyan Sangham was formed with M P Narayana Menon and Kattilasseri Mohammed Maulawi, two leaders of the Indian National Congress as President and Secretary respectively. Its branches were set up all over Malabar within a short time. The leaders of the Association presented the tenants' problems on all Congress platforms
 11. എം.പി., സൂര്യദാസ്‌. "തെളിയാത്ത കേസിന് 13 വർഷം ജയിൽവാസം; ബ്രിട്ടീഷുകാർക്ക് മുന്നിൽ തല കുനിക്കാത്ത പോരാളി". www.mathrubhumi.com. മാതൃഭൂമി. Archived from the original on 2021-09-13. Retrieved 13 സെപ്റ്റംബർ 2021.
 12. നമ്മുടെ തറവാട്, പി. കൊച്ചുണ്ണിപ്പണിക്കർ
"https://ml.wikipedia.org/w/index.php?title=എം.പി._നാരായണ_മേനോൻ&oldid=3802021" എന്ന താളിൽനിന്ന് ശേഖരിച്ചത്