ഉപയോക്താവ്:Suraj/ന്യുമോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പണിഞ്ഞുകൊണ്ടിരിക്കുന്നു 
Suraj/ന്യുമോണിയ

ശ്വാസനേന്ദ്രിയത്തിലെ വായുകോശങ്ങളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാക്കുന്ന അവസ്ഥയാണു ന്യുമോണിയ[1]. ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയയ്ക്ക്[2]. ബാക്റ്റീരിയ, വൈറസുകൾ, പൂപ്പലുകൾ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രാഥമികമായും ന്യുമോണിയയുണ്ടാകുന്നതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്. ബാധിക്കുന്ന അണുക്കളുടെ അടിസ്ഥാനത്തിലും നിദാനശാസ്ത്രാടിസ്ഥാനത്തിലും ശ്വാസകോശത്തിന്റെ വിവിധഭാഗങ്ങളുടെ ശരീരഘടനാശാസ്ത്രപരമായും ന്യുമോണിയയെ വർഗ്ഗീകരിച്ചിരിക്കുന്നു.

ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു (പ്രതിജൈവികം) മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്. ഇതിനൊപ്പം ശ്വാസകോശത്തിലെ നീർക്കെട്ടോ ശ്വസനീ സങ്കോചങ്ങളോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിക്കപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്കിനെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്[3]

ഏറ്റവും വ്യാപകമായി ന്യുമോണിയയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയങ്ങളായ ന്യൂമോക്കോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവെൻസ എന്നിവയ്ക്കെതിരേ ഫലപ്രദമായ പ്രതിരോധകുത്തിവയ്പുകൾ ഇപ്പോൾ ലഭ്യമാണ്. വില്ലൻചുമ (Pertussis), മണ്ണൻ (Measles) തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകൾക്ക് എതിരേയും പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നത് ന്യുമോണിയയെ നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്[4].

അതേസമയം പലതരം പശ്ചാത്തല ശ്വാസകോശരോഗങ്ങൾ ഉള്ളവരിലും ആവർത്തിച്ച് ആന്റിബയോട്ടിക്കുകൾ എടുക്കേണ്ടിവരുന്നവരിലും ആശുപത്രികളുമായി ബന്ധപ്പെട്ടുമൊക്കെ മരുന്നുകൾക്കെതിരേ പ്രതിരോധമാർജ്ജിച്ച രോഗാണുക്കൾ സമൂഹത്തിൽ പരക്കുകയും ന്യുമോണിയ ഉണ്ടാക്കുകയും ചെയ്യുന്നത് ഈ രംഗത്തെ പ്രധാന ആശങ്കകളിലൊന്നാണ്[5][6].

രോഗനിദാനശാസ്ത്രം[തിരുത്തുക]

ശ്വാസനാളകവാടത്തിന്റെ സ്വാഭാവിക പ്രതിരോധം[തിരുത്തുക]

മൂക്കുമുതൽ വായു അറവരെ നീളുന്ന ശ്വസനേന്ദ്രിയത്തിൽ അണുബാധയോ അന്യവസ്തുക്കളോ കടക്കാതിരിക്കാൻ സഹായിക്കുന്ന പലവിധ പ്രതിരോധങ്ങൾ പ്രകൃത്യാതന്നെ ജന്തുശരീരത്തിലുണ്ട്. മൂക്കിലെ രോമങ്ങൾ ഒരു അരിപ്പപോലെ വർത്തിച്ച് ശ്വാസനാളത്തിലേക്ക് പൊടിയും അന്യ വസ്തുക്കളും പ്രവേശിക്കുന്നത് തടയുന്നു. ശ്വാസകോശത്തിലേക്കുള്ള നീളുന്ന വായുനാളത്തിന്റെ പ്രവേശനകവാടത്തെ അടച്ചുപിടിക്കുകയും വസ്തുക്കളൊന്നും ശ്വാസകോശത്തിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ ഒരു തടയണ പോലെ പ്രവർത്തിക്കുകയും ചെയ്യുന്ന അവയവമാണു ഉപജിഹ്വ (epiglottis). തൊണ്ടമുതൽ താഴോട്ട് ശ്വാസനാളത്തിന്റെയും ശ്വസനികളുടെയും ഭിത്തിയിലുടനീളമുള്ള എപ്പിത്തീലിയത്തിലെ മുടിനാരുപോലുള്ള സീലിയകൾ (cilia) മൂക്കിലെ രോമത്തെപ്പോലെ മറ്റൊരു അരിപ്പയായി പ്രവർത്തിക്കുകയും ശ്വസനവ്യൂഹത്തിന്റെ ഭിത്തികളിൽ പറ്റിപ്പിടിച്ച അന്യപദാർത്ഥങ്ങളെ ശ്ലേഷ്മപാടയിലെ കഫത്തോടൊപ്പം പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. തൊണ്ടയിലൂടെ ആഹാരമോ വായിലെ സ്രവങ്ങളോ (ഉദാ: തുപ്പൽ) കടന്ന് പോകുമ്പോൾ ഉപജിഹ്വ വന്ന് വായുനാളം അടയ്ക്കുകയും അതേ സമയം തൊണ്ടയിലെ പേശികൾ മുറുകി അന്നനാളത്തിൽ നിന്ന് വായുക്കുഴലിനെ അകത്തിപ്പിടിക്കുകയും ചെയ്യുന്നു. അറിയാതെ വായുനാളത്തിലേയ്ക്ക് എന്തെങ്കിലും കടന്നാലുടൻ ചുമ എന്ന പ്രതിവർത്തനത്തിലൂടെ (reflex) വിസ്ഫോടാത്മക ശക്തിയിൽ അതിനെ പുറത്തേയ്ക്ക് വായുവിനൊപ്പം തള്ളുന്നു[7].

രോഗാണുബാധയിലേക്ക് നയിക്കാവുന്ന കാരണങ്ങൾ[തിരുത്തുക]

സാധാരണനിലയ്ക്ക് ശരീരത്തിലെ വിവിധ പ്രതിരോധ സങ്കേതങ്ങൾ ചേർന്ന് ശ്വാസകോശത്തെ അണുവിമുക്തമായി നിലനിർത്തുകയാണു ചെയ്യാറ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ശ്വാസകോശത്തിനുള്ളിൽ രോഗാണുക്കൾ എത്താം. വായിലും തൊണ്ടയിലുമായി ജീവിക്കുന്ന അണുജീവികൾ ഉമിനീരടക്കമുള്ള വായിലെ സ്രവങ്ങൾ വഴി ശ്വാസകോശത്തിലേക്ക് ചെല്ലുകയാണു ഇതിൽ ഏറ്റവും പ്രധാനരീതി[8]. ഉറക്കത്തിൽ ശ്വാസകോശകവാടത്തെ സംരക്ഷിക്കുന്ന ഘടകങ്ങൾ മന്ദാവസ്ഥയിലായിരിക്കുമ്പോഴാണു അണുക്കളെ വഹിക്കുന്ന സ്രവങ്ങൾ ശ്വാസനാളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതകൂടുതൽ. വൃദ്ധരിലും കുട്ടികളിലും ശ്വാസനാളകവാടത്തെ സംരക്ഷിക്കുന്ന പ്രതിവർത്തനക്രിയകൾ (reflex action) ശരിക്ക് പ്രവർത്തിക്കാത്തതും ഇതിലേക്ക് നയിക്കാറുണ്ട്[9]. മദ്യപാനം മൂലമോ അനസ്തീസിയ മൂലമോ മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കുന്ന മറ്റു കാരണങ്ങൾ മൂലമോ (ഉദാ: മസ്തിഷ്കാഘാതം, തലച്ചോറിലെ രക്തസ്രാവം) ഒക്കെഈ പ്രതിവർത്തനക്രിയകൾ പ്രവർത്തിക്കാതാവാം[10]. ഈ അവസ്ഥകളിലും വായിലും മൂക്കിലുമുള്ള സ്രവങ്ങൾ, ഭക്ഷണം തുടങ്ങിയവ ശ്വാസകോശത്തിനുള്ളിൽ ചെന്നുപെടാം [11]. ഇതിനോളം തന്നെ പ്രധാനമാണു രോഗാണുക്കളെ ജലകണികകളുടെ രൂപത്തിൽ ഉച്ഛ്വാസവായുവിനൊപ്പം അകത്തേയ്ക്കെടുക്കുന്നതിലൂടെ ശ്വാസകോശത്തിൽ അവ അണുബാധയുണ്ടാക്കുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗാണുസംക്രമണം നടക്കുന്ന രീതികളിൽ മുഖ്യമാണ് തുമ്മലിലും നിശ്വാസവായുവിലും ഉള്ള ജലകണികകളിലൂടെയുള്ളത്. ഇൻഫ്ലുവെൻസ പോലുള്ള വൈറസുകൾ അണുബാധയുണ്ടാക്കുന്ന പ്രധാനരീതിയും ഇതാണ്[12]. മറ്റു രോഗങ്ങളുടെ ഭാഗമായി രക്തത്തിൽ അണുബാധയുള്ള ആളുകളിൽ അപൂർവ്വമായി അണുക്കൾ വായു അറകളിലും ശ്വാസകോശത്തിലെ മറ്റ് ഭാഗങ്ങളിലും രക്തം വഴി ചെന്നെത്താറുണ്ട്. ഹൃദയവാൽവുകൾ കേന്ദ്രീകരിച്ചുണ്ടാകുന്ന അണുബാധകളിലെ അണുക്കൾ, വിശേഷിച്ച് ബാക്റ്റീരിയങ്ങൾ പൾമണറിധമനിയിലെ രക്തം വഴി ശ്വാസകോശത്തിലെത്താറുണ്ട്[13]. സിരകളിലുണ്ടാകുന്ന അണുബാധകൾ (ഉദാ: കുത്തിവയ്പ്പെടുക്കുന്ന സിരകളിൽ) മഹാസിരയിലേക്ക് രക്തത്തോടൊപ്പം സഞ്ചരിച്ച് ഹൃദയംവഴി ശ്വസനേന്ദ്രീയത്തിൽ എത്തുന്നതു മറ്റൊരു സാധ്യതയാണ്[14]. ശ്വാസകോശാവരണമായ പാർശ്വകത്തിലോ (pleura) ഹൃദയവും അനുബന്ധ രക്തക്കുഴലുകളും അന്നനാളവുമൊക്കെ സ്ഥിതിചെയ്യുന്ന നെഞ്ചിൻകൂടിന്റെ മധ്യാവകാശത്തിലോ (mediastinum) ഉണ്ടാവുന്ന അണുബാധകൾ ശ്വാസകോശത്തിലേക്ക് സംക്രമിക്കുന്നതും അപൂർവ്വമെങ്കിലും സംഭാവ്യമാണ്[15].

അണുബാധയിൽ നിന്നും അന്യവസ്തുക്കളിൽ നിന്നും ശ്വസനവ്യൂഹത്തെ സംരക്ഷിക്കുന്ന ചില പ്രധാന ശാരീരിക പ്രതിരോധ സങ്കേതങ്ങളും അവയെ ക്ഷീണിപ്പിക്കാൻ സാധ്യതയുള്ള ചില ഘടകങ്ങളും താഴെ പട്ടികയായി കൊടുക്കുന്നു[16]:

പ്രതിരോധവിദ്യ പ്രതിരോധത്തെ ക്ഷയിപ്പിക്കാവുന്ന ഘടകങ്ങൾ
വായും മൂക്കും അടങ്ങുന്ന ഊർധ്വശ്വസനേന്ദ്രീയത്തിലെ സ്ഥിരവാസികളായ അണുക്കൾ ജന്തുശരീരവുമായി സന്തുലിതാവസ്ഥയിൽ ജീവിക്കുന്നു
 • ആന്റിബയോട്ടിക് പ്രയോഗം മൂലം സ്ഥിരവാസികളായ അണുക്കളുമായുള്ള സന്തുലിതാവസ്ഥ തെറ്റുന്നു.
 • ആശുപത്രിവാസം മൂലം പുതിയ, വീര്യം കൂടിയ അണുക്കൾ മൂക്കിലും വായിലും ആവാസം സ്ഥാപിക്കുന്നു.
ചുമ, തുമ്മൽ, ഓക്കാനം, ശ്വാസനാളീസങ്കോചം തുടങ്ങിയ പ്രതിവർത്തനങ്ങൾ (reflexes) ശ്വാസനാളത്തെ അന്യവസ്തുക്കളിൽ നിന്നും അണുക്കളിൽ നിന്നും സംരക്ഷിക്കുന്നു
 • മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കുന്ന മരുന്നുകൾ
 • മദ്യം മയക്കുമരുന്ന് എന്നിവ
 • നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ
 • തൊണ്ടയ്ക്ക് ചുറ്റുമുള്ള പേശികളുടെ ബലക്ഷയം
 • പൊതു അനാരോഗ്യം, പ്രായാധിക്യം.
മൂക്കിലൂടെയും തൊണ്ടയിലൂടെയും കടക്കുന്ന വായുവിലെ പൊടിയെയും വൈറസുകളെയും മറ്റ് അണുക്കളെയും പിടിച്ചെടുക്കുന്ന ശ്ലേഷ്മപാട വൈറസ് അണുബാധ (ഉദാ: ജലദോഷം), രാസമാലിന്യങ്ങൾ, പുകവലി, നിർജ്ജലീകരണം എന്നിവമൂലം ശ്ലേഷ്മപാടയുടെ സ്വഭാവം മാറുന്നു. ഇത് അണുക്കളെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവിനെ ക്ഷയിപ്പിക്കാം.
ശ്വസനേന്ദ്രീയത്തിന്റെ ഉൾഭിത്തിയിൽ ശ്ലേഷ്മപാടയെ സഹായിക്കുന്ന സീലിയകൾ. സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഇവ ശ്ലേഷ്മത്തെ മുകളിലേക്ക് ഒഴുക്കിക്കളയാനും കഫത്തോടൊപ്പം അണുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. പുകവലി, വൈറൽ അണുബാധകൾ, പ്രായാധിക്യം തുടങ്ങിയവ ശ്ലേഷ്മ-സീലിയാ സങ്കേതത്തിന്റെ പ്രവർത്തനത്തെ സ്ഥിരമായോ താൽക്കാലികമായോ തളർത്തുന്നു.
വായു അറകളിലെ പ്രധാന പ്രതിരോധകോശങ്ങളായ ബൃഹദ്ഭക്ഷകകോശങ്ങൾ വൈറൽ അണുബാധയും പുകവലിയും പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ബൃഹദ്ഭക്ഷകങ്ങളുടെ എണ്ണം കൂട്ടുന്നു, അതേസമയം അവയുടെ പ്രവർത്തനത്തെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു.
ശ്വാസകോശത്തെ സംരക്ഷിക്കുന്ന മറ്റ് പ്രതിരോധവ്യവസ്ഥാ സങ്കേതങ്ങൾ (ഉദാ: ബി-ലസികാണുക്കൾ, ഇമ്മ്യൂണോഗ്ലോബുലിൻ പ്രതിദ്രവ്യങ്ങൾ)
 • പ്രതിരോധാപക്ഷയ രോഗങ്ങൾ
 • പ്രതിരോധവ്യവസ്ഥയെ ക്ഷീണിപ്പിക്കുന്ന ചികിത്സാമുറകൾ (ഉദാ: അർബുദ ചികിത്സയിലെ കീമോതെറാപ്പി)

ന്യുമോണിയയ്ക്ക് നിദാനമാകുന്ന പ്രധാന അണുക്കൾ[തിരുത്തുക]

അണുസംവർഗ്ഗം രോഗാണുക്കളേതൊക്കെ[17]
ഗ്രാം (+) അഭിരഞ്ജക ഗോളാഭ ബാക്റ്റീരിയ(cocci) സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയിയേ, സ്ട്രെപ്റ്റോകോക്കസ് പയോജെനീസ് മറ്റ് സ്ട്രെപ്റ്റോകോക്കൽ ബാക്റ്റീരിയങ്ങൾ, സ്റ്റഫിലോകോക്കൽ ബാക്റ്റീരിയ
ഗ്രാം (+) അഭിരഞ്ജക ഭണ്ഡാകാര ബാക്റ്റീരിയ (bacilli) ആന്ത്രാക്സ് ബാസിലസ്
ഗ്രാം (-) അനഭിരഞ്ജക ഗോളാഭ ബാക്റ്റീരിയ നൈസീറിയ മെനിഞ്ജൈറ്റിഡിസ്, മോറാക്സെല്ല കാറ്ററാലിസ്
ഗ്രാം (-) അനഭിരഞ്ജക ഗോളഭണ്ഡാകാര ബാക്റ്റീരിയ (coccobacilli) ഹീമഫിലസ് ഇൻഫ്ലുവെൻസേ
ഗ്രാം (-) അനഭിരഞ്ജക ഭണ്ഡാകാര ബാക്റ്റീരിയ ക്ലെബ്സിയെല്ല ന്യുമോണിയേ, സ്യൂഡോമൊണാസ് ജാതികൾ, എസ്ചെറീഷ്യ കോളൈ, പ്രോടിയസ്, സെറാഷിയ ജാതികൾ, അസിനെറ്റോബാക്റ്റർ, യെർസീനിയ പെസ്റ്റിസ്, ഫ്രാൻസിയെല്ല ടൂളരെൻസിസ്, എന്റെറോബാക്റ്റർ ജാതികൾ, പ്രിവോട്ടെല്ല, ലീജ്യണെല്ല ജാതികൾ
മിശ്ര അണുജാലം വായിലും മൂക്കിലുമുള്ള സ്രവങ്ങൾ ശ്വാസകോശത്തിൽ ചെന്നുപെട്ടുണ്ടാകുന്ന ആസ്പിരേഷൻ ന്യുമോണിയയ്ക്ക് ഇവ കാരണമാകാം.
മൈക്കോബാക്റ്റീരിയ മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്, മൈക്കോബാക്റ്റീരിയം ഏവിയം സംഘാതം
പൂപ്പലുകൾ ഹിസ്റ്റോപ്ലാസ്മ, കോക്സിഡോയിഡീസ്, ബ്ലാസ്റ്റോമൈസീസ്, ക്രിപ്റ്റോകോക്കസ്, ക്യാൻഡിഡ, ആസ്പെർജിലസ്, മ്യൂക്കോറേസിയേ
പരാദജീവികൾ ന്യൂമോസിസ്റ്റിസ് കാരിനീ, ടോക്സോപ്ലാസ്മാ ഗോണ്ടീ
മൈക്കോപ്ലാസ്മകൾ മൈക്കോപ്ലാസ്മാ ന്യുമോണിയേ
ക്ലമീഡിയകൾ ക്ലമീഡിയ ന്യുമോണിയേ, ക്ലമീഡിയ സിറ്റാക്കി, ക്ലമീഡിയ ട്രക്കോമാറ്റിസ്
റിക്കെറ്റ്സിയാ സമാന അണുക്കൾ കോക്സിയെല്ല ബർനെറ്റീ
വൈറസുകൾ ഇൻഫ്ലുവെൻസ വൈറസ്, പാരാ ഇൻഫ്ലുവെൻസ വൈറസ്, അഡിനോവൈറസ്, ശ്വാസകോശ സിൻസീഷ്യൽ വൈറസ്, റൈനോവൈറസ്, മീസിൽ‌സ് വൈറസ്(മണ്ണൻ) , വാരിസെല്ലാ സോസ്റ്റർ വൈറസ് (വസൂരി), സൈറ്റോമെഗാലോവൈറസ്
 • ഗ്രാം (+) അഭിരഞ്ജക ഗോളാഭ ബാക്റ്റീരിയ : സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയിയേ, സ്ട്രെപ്റ്റോകോക്കസ് പയോജെനീസ് മറ്റ് സ്ട്രെപ്റ്റോകോക്കൽ ബാക്റ്റീരിയങ്ങൾ, സ്റ്റഫിലോകോക്കൽ ബാക്റ്റീരിയ
 • ഗ്രാം (+) അഭിരഞ്ജക ഭണ്ഡാകാര ബാക്റ്റീരിയ : ആന്ത്രാക്സ് ബാസിലസ്
 • ഗ്രാം (-) അനഭിരഞ്ജക ഗോളാഭ ബാക്റ്റീരിയ : നൈസീറിയ മെനിഞ്ജൈറ്റിഡിസ്, മോറാക്സെല്ല കാറ്ററാലിസ്
 • ഗ്രാം (-) അനഭിരഞ്ജക ഗോളഭണ്ഡാകാര ബാക്റ്റീരിയ : ഹീമഫിലസ് ഇൻഫ്ലുവെൻസേ
 • ഗ്രാം (-) അനഭിരഞ്ജക ഭണ്ഡാകാര ബാക്റ്റീരിയ : ക്ലെബ്സിയെല്ല ന്യുമോണിയേ, സ്യൂഡോമൊണാസ് ജാതികൾ, എസ്ചെറീഷ്യ കോളൈ, പ്രോടിയസ്, സെറാഷിയ ജാതികൾ, അസിനെറ്റോബാക്റ്റർ, യെർസീനിയ പെസ്റ്റിസ്, ഫ്രാൻസിയെല്ല ടൂലരെൻസിസ്, എന്റെറോബാക്റ്റർ ജാതികൾ, പ്രെവോട്ടെല്ല, ലീജ്യണെല്ല ജാതികൾ
 • മിശ്ര അണുജാലം : വായിലും മൂക്കിലുമുള്ള സ്രവങ്ങൾ ശ്വാസകോശത്തിൽ ചെന്നുപെട്ടുണ്ടാകുന്ന ആസ്പിരേഷൻ ന്യുമോണിയയ്ക്ക് ഇവ കാരണമാകാം.
 • മൈക്കോബാക്റ്റീയിയ : മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്, മൈക്കോബാക്റ്റീരിയം ഏവിയം സംഘാതം
 • പൂപ്പലുകൾ : ഹിസ്റ്റോപ്ലാസ്മ, കോക്സിഡോയിഡീസ്, ബ്ലാസ്റ്റോമൈസീസ്, ക്രിപ്റ്റോകോക്കസ്, ക്യാൻഡിഡ, ആസ്പെർജിലസ്, മ്യൂക്കോറേസിയേ
 • പരാദജീവികൾ : ന്യൂമോസിസ്റ്റിസ് കാരിനീ, ടോക്സോപ്ലാസ്മാ ഗോണ്ടീ
 • മൈക്കോപ്ലാസ്മകൾ : മൈക്കോപ്ലാസ്മാ ന്യുമോണിയേ
 • ക്ലമീഡിയകൾ : ക്ലമീഡിയ ന്യുമോണിയേ, ക്ലമീഡിയ സിറ്റാക്കി, ക്ലമീഡിയ ട്രക്കോമാറ്റിസ്
 • റിക്കെറ്റ്സിയാ സമാന അണുക്കൾ : കോക്സിയെല്ല ബർനെറ്റീ
 • വൈറസുകൾ : ഇൻഫ്ലുവെൻസ വൈറസ്, പാരാ ഇൻഫ്ലുവെൻസ വൈറസ്, അഡിനോവൈറസ്, ശ്വാസകോശ സിൻസീഷ്യൽ വൈറസ്, റൈനോവൈറസ്, മീസിൽ‌സ് (മണ്ണൻ) വൈറസ്, വാരിസെല്ലാ സോസ്റ്റർ (വസൂരി) വൈറസ്, സൈറ്റോമെഗാലോവൈറസ്.

സമൂഹാർജ്ജിത ന്യുമോണിയയിൽ സർവ്വസാധാരണമായ അണുക്കളും അവ ബാധിക്കുന്ന രോഗികളുടെ സാഹചര്യവും[3] :

ഏതുതരം സാഹചര്യത്തിലുള്ള രോഗി രോഗാണു
ഔട്ട് പേഷ്യന്റ് ആയി വരുന്ന രോഗികളിൽ
 • സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ (ന്യൂമോകോക്കസ്)
 • മൈക്കോപ്ലാസ്മ ന്യുമോണിയേ
 • ഹീമഫിലസ് ഇൻഫ്ലുവെൻസേ
 • ക്ലമിഡോഫൈല ന്യുമോണിയേ
 • ശ്വാസകോശരോഗ വൈറസുകൾ

(ഇൻഫ്ലുവെൻസ -ഏ, -ബി വൈറസുകൾ, അഡിനോവൈറസ്, ശ്വാസകോശ സിൻസീഷ്യൽ വൈറസ്, പാരാ‌ഇൻഫ്ലുവെൻസ വൈറസ് തുടങ്ങിയവ)

ആശുപത്രിയിൽ പ്രവേശിതരായ രോഗികൾ (തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരൊഴികെ)
 • സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ
 • മൈക്കോപ്ലാസ്മ ന്യുമോണിയേ
 • ഹീമഫിലസ് ഇൻഫ്ലുവെൻസേ
 • ലീജ്യണെല്ല ജാതികൾ
 • സ്രവങ്ങൾ ശ്വാസകോശത്തിലെത്തുന്നതുവഴി
 • ശ്വാസകോശരോഗ വൈറസുകൾ
തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിതരായ രോഗികൾ
 • സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ
 • സ്റ്റഫൈലോകോക്കസ് ഓറിയസ്
 • ലീജ്യണെല്ല ജാതികൾ
 • ഗ്രാം അനഭിരഞ്ജക (G-ve) ഭണ്ഡാകാര ബാക്റ്റീരിയ
 • ഹീമഫിലസ് ഇൻഫ്ലുവെൻസേ

രോഗാണുക്കളും രോഗിയിലെ പ്രതിരോധ പ്രതികരണവും[തിരുത്തുക]

ശ്വാസനാളത്തിന്റെ ഘടനാപരമായ പ്രതിരോധങ്ങളെയൊക്കെ ഭേദിച്ച് വായുകോശങ്ങളിലെത്തുന്ന രോഗാണു പലവിധത്തിലുള്ള പ്രതിരോധപ്രക്രിയകളെ നേരിടേണ്ടതായിട്ടുണ്ട്. ശക്തമായ കോശജ്വലനം (inflammation) വഴി രോഗിയുടെ ശരീരം നടത്തുന്ന ഈ ചെറുത്തുനില്പിന്റെ ഭാഗമായി കലകളുടെ നാശം, കഫക്കെട്ട്, പഴുപ്പുണ്ടാകൽ, നീർക്കെട്ട് എന്നിവ സംഭവിക്കാം. പല രോഗാണുക്കളാൽ ഉണ്ടാകുന്ന ന്യുമോണിയയിലെ പ്രതികരണങ്ങളിലെല്ലാം പൊതുവായ ചില രീതികൾ കാണാമെങ്കിലും ചില പ്രത്യേകതകൾ രോഗാണുക്കൾക്കനുസൃതമായും കാണപ്പെടാം. ഉദാഹരണത്തിനു വൈറസുകൾ പൊതുവേ ശ്വസനേന്ദ്രിയത്തിലെ വായു അറകൾക്കിടയ്ക്കുള്ള അന്തരാളകലകളിലാണു (interstitium ) കോശജ്വലനവും നീർക്കെട്ടുമുണ്ടാക്കുന്നത്. ഇൻഫ്ലുവെൻസ വൈറസ് ബാധയിലും മറ്റും ഈ നീർക്കെട്ട് വായു അറകളെ നശിപ്പിക്കുകയും രോഗമൂർച്ഛയിൽ തീവ്ര ശ്വസനനിരോധ സിൻഡ്രോമിനു (Acute Respiratory Distress Syndrome) വരെ കാരണമാകുകയും ചെയ്യാം[18].

ന്യൂമോകോക്കസ് ബാക്റ്റീരിയമൂലമുള്ള അണുബാധ ശ്വാസകോശത്തിന്റെ ഏതെങ്കിലും പാളിയിൽ മുഴുവനായി നീർക്കെട്ടുണ്ടാക്കുകയും തുടർന്ന് അവിടെ അണുബാധ “ഘനീഭവി”ക്കുകയുമാണു ചെയ്യുക[19]. ഇതിനെ സം‌പിണ്ഡനമെന്ന് വിളിക്കുന്നു. സ്റ്റഫൈലോകോക്കസ് ബാക്റ്റീരിയാ ബാധയാകട്ടെ കടുത്ത പഴുപ്പിലേക്കും ഊതക്ഷയത്തിലേക്കും, ശ്വാസകോശപ്പരുവിലേക്കും (abscess) നയിക്കാം[20][21]. പഴുപ്പുനിറഞ്ഞ ഒരു കോടരം (cavity) ശ്വാസകോശത്തിലുണ്ടാവുന്നതും ഇതിൽ അസാധാരണമല്ല. ക്ഷയരോഗ ബാക്റ്റീരിയയും ആപ്സർജിലസ് പോലുള്ള പൂപ്പലുകളുമൊക്കെ ശ്വാസകോശത്തിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സനാതന കോശജ്വലനപ്രക്രിയകളാണുണ്ടാക്കാറ്. ഇതുമൂലം പലപ്പോഴും അണുബാധയുള്ളിടത്ത് കട്ടിയേറിയ കണികാമയമുഴകൾ (granuloma) ഉണ്ടാകാം[22].

വൈറൽ ന്യുമോണിയ പട്ടിക[തിരുത്തുക]

പ്രധാന ന്യുമോണിയാകാരി വൈറസുകൾ
വർഗ്ഗം ഉദാഹരണം
സാധാരണ വൈറൽ ന്യുമോണിയാകാരികൾ
 • ഇൻഫ്ലുവെൻസ ഏ, ബി
 • ശ്വാസകോശ സിൻസീഷ്യൽ വൈറസ്
 • മനുഷ്യ പാരാ‌ഇൻഫ്ലുവെൻസ വൈറസുകൾ
അപൂർവ്വ വൈറൽ ന്യുമോണിയാകാരികൾ
 • അഡിനോവൈറസുകൾ (ചെറിയ കുട്ടികളിലും പട്ടാളക്കാർക്കിടയിലും)
 • അതിതീവ്ര ശ്വാസകോശസിൻഡ്രോം വൈറസ് (സാഴ്സ്, SARS)
മറ്റു രോഗങ്ങളിൽ പ്രധാനവും, എന്നാൽ സാന്ദർഭികമായി ന്യുമോണിയാകാരിയാകാവുന്നതുമായവ
 • ഹെർപീസ് സിംപ്ലെക്സ് വൈറസ് (നവജാതശിശുക്കളിൽ)
 • വാരിസെല്ല സോസ്റ്റർ വൈറസ് (ചിക്കൻ പോക്സ് ഉണ്ടാക്കുന്നത്)
 • സൈറ്റോമെഗാലോ വൈറസ് (രോഗപ്രതിരോധശേഷി ക്ഷയിച്ചവരിൽ)

വർഗ്ഗീകരണം[തിരുത്തുക]

ശരീരഘടനാശാസ്ത്രപരമായ വർഗ്ഗീകരണം (Anatomical)[തിരുത്തുക]

ലോബാർ ന്യുമോണിയ[തിരുത്തുക]

ബ്രോങ്കിയൽ ന്യുമോണിയ[തിരുത്തുക]

ഇന്റർസ്റ്റീഷ്യൽ ന്യുമോണിയ[തിരുത്തുക]

നിദാനശാസ്ത്രപ്രകാരമുള്ള വർഗ്ഗീകരണം[തിരുത്തുക]

(നിർണയത്തിനും ചികിത്സയ്ക്കും കൂടുതൽ സൌകര്യം)ന്യുമോണിയകളുടെ സാഹചര്യാധിഷ്ഠിത വർഗ്ഗീകരണം
സമൂഹാർജ്ജിത ന്യുമോണിയ ആശുപത്രിജന്യ ന്യുമോണിയ വെന്റിലേറ്റർ സംബന്ധ ന്യുമോണിയ ആരോഗ്യപരിപാലന സംബന്ധ ന്യുമോണിയ
ആശുപത്രിയിൽ നിന്നോ, ആരോഗ്യപരിപാലന കേന്ദ്രത്തിലെ വാസത്തിൽ നിന്നോ, ചികിത്സോപാധികളുടെ പ്രയോഗത്തിൽ നിന്നോ പിടിപെടാത്ത ന്യുമോണിയ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു 48 മണിക്കൂറെങ്കിലും മുൻപ് അണുബാധ സംഭവിച്ചിരിക്കണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപേ രോഗാണുബാധയുണ്ടാവുകയും, പ്രവേശനത്തിനു 48 മണിക്കൂറോ അതിൽ‌പ്പിന്നെയോ പ്രകടമാകുന്നതുമായ ന്യുമോണിയ. രോഗിയുടെ ചികിത്സാർത്ഥം ശ്വാസനാളത്തിലൂടെ കൃത്രിമശ്വാസോച്ഛ്വാസ സഹായിക്കുഴൽ കടത്തി 48-72 മണിക്കൂറിനു ശേഷം പിടിപെടുന്ന ന്യുമോണിയ. കഴിഞ്ഞ 3 മാസങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 2 ദിവസമെങ്കിലും ആശുപത്രിയിൽ കിടക്കേണ്ടിവന്നവർ; ഒരു നേഴ്സിംഗ് ഹോമിലോ ദീർഘകാല ആരോഗ്യപരിപാലനകേന്ദ്രത്തിലോ ജീവിക്കുന്നവർ; കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ ആന്റിബയോട്ടിക് കുത്തിവയ്പ്പോ കീമോതെറാപ്പിചികിത്സയോ വ്രണചികിത്സയോ എടുത്തവർ; വൃക്കത്തകരാറിനെത്തുടർന്ന് രക്തം ഡയാലിസിസ് ചെയ്യേണ്ടിവന്നവർ എന്നിവരിൽ പ്രകടമാകുന്ന ന്യുമോണിയ


സമൂഹാർജ്ജിത ന്യുമോണിയ[തിരുത്തുക]

ആശുപത്രിജന്യ ന്യുമോണിയ[തിരുത്തുക]

പ്രതിരോധശോഷണള്ളവരിലെ ന്യുമോണിയ[തിരുത്തുക]

രോഗസ്ഥിതിവിവരം[തിരുത്തുക]

രോഗനിർണയം[തിരുത്തുക]

സമൂഹാർജിത ന്യുമോണിയയുടെ തീവ്രത നിർണയിക്കുന്നതിനുള്ള CURB-65 സ്കോർ ഇടൽ രീതി [23] [24]
നിർണയ ഘടകം പോയിന്റ്
മതിഭ്രമം 1
രക്ത യൂറിയ നൈട്രജൻ നില 19 മി.ഗ്രാം/ഡെസി ലീറ്ററിൽ കൂടുതൽ 1
ശ്വാസോച്ഛ്വാസ തോത് 30 ശ്വാസം/മിനിറ്റ് എന്നനിരക്കോ അതിലേറെയോ 1
സിസ്റ്റോളിക് രക്തമർദ്ദം 90 മി.മി മെർക്കുറിയിൽ താഴെ അല്ലെങ്കിൽ, ഡയസ്റ്റോളിക് രക്തമർദ്ദം 60 മി.മി മെർക്കുറിയോ അതിൽ താഴെയോ 1
രോഗിയുടെ പ്രായം 65-ഓ അതിൽകൂടുതലോ 1


പരിശോധനകൾ[തിരുത്തുക]

സമാന രോഗങ്ങൾ (രോഗാവകലനം ? / differential diagnosis)[തിരുത്തുക]

പ്രത്യേക ന്യുമോണിയ അവസ്ഥകൾ[തിരുത്തുക]

പ്രാദുർഭാവ ന്യുമോണിയ(recurrent)[തിരുത്തുക]

സനാതന ന്യുമോണിയ[തിരുത്തുക]

ആസ്പിരേഷൻ ന്യുമോണിയ[തിരുത്തുക]

മറ്റുതരം ന്യുമോണിയകൾ[തിരുത്തുക]

ബ്രോങ്കിയൊളൈറ്റിസ് ഒബ്ലിറ്ററൻസ് ഓർഗനൈസിംഗ് ന്യുമോണിയ ?!!![തിരുത്തുക]

ഇയോസിനോഫിലിക് ന്യുമോണിയ[തിരുത്തുക]

കെമിക്കൽ ന്യുമോണിയ[തിരുത്തുക]

ചികിത്സ[തിരുത്തുക]

ആന്റിബയോട്ടിക്കുകൾ (വേറിട്ട താൾ വേണം)[തിരുത്തുക]

ആസ്മയിലേതു പോലെ പട്ടികയാണു സൌകര്യം.

രോഗപൂർവ്വ നിരൂപണം[തിരുത്തുക]

ശ്വാസകോശപ്പഴുപ്പ് (abscess)[തിരുത്തുക]

ബ്രോങ്കിയെക്ടേയ്സിസ്[തിരുത്തുക]

ബ്രോങ്കൈറ്റിസ്[തിരുത്തുക]

ഗവേഷണം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ലോകാരോഗ്യസംഘടനയുടെ വിവരസംഗ്രഹതാൾ. അവസാനമായി സംശോധനം ചെയ്തത്:17 സെപ്തംബർ,2010
 2. ലോകാരോഗ്യസംഘടന.2009. World health statistics 2009.ISBN: 97892-4-156381-9
 3. 3.0 3.1 Mandell LA, Wunderink RG, Anzueto A,et al.Infectious Diseases Society of America/American Thoracic Society consensus guidelines on the management of community-acquired pneumonia in adults.Clin Infect Dis. 2007 Mar 1;44 Suppl 2:S27-72.doi: 10.1086/511159. PMID: 17278083
 4. ലോകാരോഗ്യസംഘടന.2009.Global Action Plan for Prevention and Control of Pneumonia.World Health Organization/The United Nations Children’s Fund (UNICEF)
 5. American Thoracic Society; Infectious Diseases Society of America.2005.Guidelines for the management of adults with hospital-acquired, ventilator-associated, and healthcare-associated pneumonia.Am J Respir Crit Care Med.2005 Feb 15;171(4):388-416.doi: 10.1164/rccm.200405-644ST. PMID:15699079
 6. Zilberberg MD,Shorr AF.Epidemiology of healthcare-associated pneumonia (HCAP).Semin Respir Crit Care Med. 2009 Feb;30(1):10-5.doi:10.1055/s-0028-1119804.PMID:19199182
 7. Hall JE.2006. Pulmonary Ventilation in Hall JE, Guyton AC, 2006.Textbook of Medical Physiology. Unit VII: Respiration. Elsevier Saunders, Philadelphia. ISBN 0-7216-0240-1.11th ed.p.480
 8. Knowles MR, Boucher RC.2002. Mucus clearance as a primary innate defense mechanism for mammalian airways. J Clin Invest. 2002 March 1;109(5): 571–577.doi: 10.1172/JCI0215217. PMID: 11877463
 9. Yamanda S, Ebihara S, Ebihara T,et al.2008.Impaired urge-to-cough in elderly patients with aspiration pneumonia.Cough. 2008 Nov 19;4:11. doi: 10.1186/1745-9974-4-11.PMID: 19019213
 10. Garon BR, Sierzant T, Ormiston C, et al.2009.Silent aspiration: results of 2,000 video fluoroscopic evaluations.J Neurosci Nurs. 2009 Aug;41(4):178-85.PMID: 19678503
 11. Marik PE.2001.Aspiration pneumonitis and aspiration pneumonia.N Engl J Med. 2001 Mar 1;344(9):665-71.PMID: 11228282
 12. Musher DM.2003.How contagious are common respiratory tract infections?N Engl J Med. 2003 Mar 27;348(13):1256-66.PMID:12660390
 13. Alcón A,Fàbregas N,Torres A.2005.Pathophysiology of pneumonia.Clin Chest Med. 2005 Mar;26(1):39-46.doi:10.1016/j.ccm.2004.10.013.PMID:15802164
 14. Griffith GL, Maull KI, Sachatello CR.1977.Septic pulmonary embolization.Surg Gynecol Obstet.1977 Jan;144(1):105-8.PMID: 318771
 15. Moncada R,Warpeha R,Pickleman J,et al.Mediastinitis from odontogenic and deep cervical infection. Anatomic pathways of propagation.Chest 1978 Apr;73(4):497-500.doi: 10.1378/chest.73.4.497.PMID: 630967
 16. Simon HB (2005).Infectious Disease:XX:Pneumonia and Other Pulmonary Infections.in David C. Dale, Daniel D. Federman, Ed.ACP Medicine 2006 (American College of Physicians).WebMD Professional Publishing. pp.1-10. ISBN 978-0974832760.
 17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ACP pneum എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 18. Low DE, Mazzulli T, Marrie T.Progressive and nonresolving pneumonia.Curr Opin Pulm Med. 2005 May;11(3):247-52.PMID: 15818188
 19. Greenwood, David (1997). Medical Microbiology: A Guide to Microbial Infections: Pathogenesis, Immunity, Laboratory Diagnosis and Control. Edinburgh, UK: Churchill Livingstone and ELST. p. 187. ISBN 0 443 055602. Unknown parameter |coauthors= ignored (|author= suggested) (help)
 20. Lina G, Piémont Y, Godail-Gamot F, et al.Involvement of Panton-Valentine leukocidin-producing Staphylococcus aureus in primary skin infections and pneumonia.Clin Infect Dis. 1999 Nov;29(5):1128-32.doi: 10.1086/313461.PMID: 10524952
 21. Park DR.The microbiology of ventilator-associated pneumonia.Respir Care. 2005 Jun;50(6):742-63; discussion 763-5.PMID: 15913466
 22. McElvania Tekippe E, Allen IC, Hulseberg PD,et al.Granuloma formation and host defense in chronic Mycobacterium tuberculosis infection requires PYCARD/ASC but not NLRP3 or caspase-1. PLoS One. 2010 Aug 20;5(8). pii: e12320.doi: 10.1371/journal.pone.0012320. PMID: 20808838
 23. Lim WS, Van der Eerden MM, Laing R, et al. Defining community acquired pneumonia severity on presentation to hospital: an international derivation and validation study. Thorax 2003;58:377-82.
 24. Ewig S, Torres A, Woodhead M. Assessment of pneumonia severity: a European perspective. Eur Respir J 2006;27:6-8.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Suraj/ന്യുമോണിയ&oldid=972002" എന്ന താളിൽനിന്ന് ശേഖരിച്ചത്