സീലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിച്ചാർഡ് ജോൺസന്റെ പ്രണയകഥയായ ടോം എ ലിങ്കണിലെ ഒരു ഫെയറി ക്വീൻ കഥാപാത്രം ആണ് സീലിയ . യോദ്ധാക്കളായ പുരുഷന്മാരെ കൊന്ന സ്ത്രീകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഫെയറി ലാൻഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ദ്വീപിന്റെ ഭരണാധികാരിയാണ് സീലിയ. ദ്വീപിൽ ജനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവൾ ടോമിനോടും കൂട്ടാളികളോടും ദ്വീപിൽ തങ്ങാൻ അഭ്യർത്ഥിക്കുന്നു. ഒടുവിൽ ടോമിനും സീലിയയ്ക്കും ഫെയറി നൈറ്റ് എന്ന മകൻ ജനിക്കുന്നു. പിന്നീട് ടോം തന്നെ ഉപേക്ഷിച്ചുവെന്ന് കരുതി അവൾ വെള്ളത്തിൽ മുങ്ങി ആത്മഹത്യ ചെയ്യുന്നു.

എഡ്മണ്ട് സ്പെൻസറുടെ ഒരു ഇംഗ്ലീഷ് ഇതിഹാസ കാവ്യമായ ദ ഫെയറി ക്വീനിൽ ഹോളിനസ് ഹൗസിന്റെ ഭരണാധികാരിയായി അവർ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അവിടെ തന്റെ മൂന്ന് പെൺമക്കളുടെ സഹായത്തോടെ റെഡ്ക്രോസ് നൈറ്റിറ്റ് എന്ന ഐതിഹാസിക നായകനെ തന്റെ അധികാരവും ശക്തിയും വിശുദ്ധിയും വീണ്ടെടുക്കാൻ അവർ സഹായിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സീലിയ&oldid=3939758" എന്ന താളിൽനിന്ന് ശേഖരിച്ചത്