ഉപയോക്താവിന്റെ സംവാദം:MVonthefloor

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം MVonthefloor !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:04, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

താങ്കൾ തുടങ്ങിയ Melvin Varghese എന്ന താളിലെ ഉള്ളടക്കം താങ്കളുടെ ഉപയോക്തൃതാളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. താങ്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാവുന്നയിടം ഉപയോക്തൃ താളാണ്. നല്ല തിരുത്തുകൾ ആശംസിക്കുന്നു. മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ സഹായതാൾ കാണുക. --അജയ് ബാലചന്ദ്രൻ സംവാദം 14:58, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

താങ്കൾ വീണ്ടും ആ താൾ സൃഷ്ടിച്ചതായി കണ്ടു. ആ വിവരങ്ങൾ താങ്കളുടെ ഉപയോക്തൃ താളിലാണ് ചേർക്കേണ്ടത്. താൾ ഒന്നുകൂടി നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:41, 27 ഫെബ്രുവരി 2013 (UTC)[മറുപടി]

താങ്കൾ ഇവിടെയും ഇവിടെയും ജന്മദിനം ചേർത്തതായി കാണുന്നു. ഈ വിവരങ്ങൾ താങ്കളുടെ താങ്കളുടെ ഉപയോക്തൃ താളിൽ ചേർക്കാവുന്നതാണ്. നല്ല തിരുത്തൽ ആശംസിക്കുന്നു. -- Raghith 10:59, 11 മാർച്ച് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! MVonthefloor

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:10, 16 നവംബർ 2013 (UTC)[മറുപടി]

എർവിൻ ഷ്രോഡിങർ[തിരുത്തുക]

ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയാണ്‌ നോബൽ സമ്മാന ജേതാവു കൂടിയായ എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിങർ.ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം ദ്രവ്യതരംഗത്തിന്റെ(Mechanical waves) ചലനത്തെ അവകലന സമവാക്യമായി(Differential equation) അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.പ്രസ്തുത സമവാക്യം ഭൗതികശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ചലനം സൃഷ്ടിച്ചു. ജീവിതരേഖ കുട്ടിക്കാലം

ഇന്നത്തെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ 1887 ഓഗസ്റ്റ് 12നായിരുന്നു ഷ്റോഡിങറുടെ ജനനം.പിതാവ് റുഡോൾഫ് ഷ്റോഡിങർ ഒരു ഓയിൽ ക്ലോത്ത് നിർമ്മാണശാലയുടെ ഉടമയായിരുന്നു.അമ്മ ജോർജൈൻ,അക്കാലത്തെ പ്രമുഖ ഗവെഷകരിൽ ഒരാളായിരുന്ന അലക്സാണ്ടർ ബോയറുടെ മകളായിരുന്നു.വിദ്യാസമ്പന്നരായ മാതാപിതാക്കളും,കുടും‌ബപാരമ്പര്യവും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാൻ ഷ്രോഡിങറെ സഹായിച്ചു.

10 വയസ്സുവരെ അച്ഛൻ റുഡോൾഫ് ഷ്റോഡിങറുറ്റെ കീഴിലായിരുന്നു എർവിന്റെ വിദ്യാഭ്യാസം.1898-ൽ തുടർപഠനത്തിനായി വിയന്നയിലെ പ്രശസ്തമായ "അക്കാഡമീഷ്യസ് ജിംനേസിയ"ത്തിൽ ചേർന്നു.ജിംനേസിയത്തിലെ പഠനകാലത്ത് ശാസ്ത്രത്തിനു പുറമേ,സാഹിത്യത്തിലും,തത്വചിന്തയിലും അദ്ദേഹം മികവു പുലർത്തി.ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങൾ അദ്ദേഹത്തെ വളരെയെറെ ആകർഷിച്ചു.1906-ൽ എർവിൻ പ്രാഥമിക ബിരുദം നേടി. സർവകലാശാലയിൽ

വിയന്നാ സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം.നാലു വർഷത്തെ പഠനത്തിനു ശേഷം ഭൗതികശാസ്ത്രത്തിൽ ഡോ.ഫിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈർപ്പമുള്ള കുചാലകങ്ങളുടെ പ്രതലത്തിലൂടെയുള്ള വൈദ്യുതപ്രവാഹത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്ത് ശ്രദ്ധ നേടി.

ഓസ്ട്രിയ-ഹംഗറി യുദ്ധകാലത്ത് സൈനികസേവനം നടത്താൻ നിർബന്ധിതനായ അദ്ദേഹം സർവകലാശാലാപഠനമുപേക്ഷിച്ച് യുദ്ധരംഗത്തേയ്ക്കു പോയി.ഒരു വർഷത്തെ പരിശീലനത്തിനു ശേഷം സൈനികഓഫീസറായി .

1911-ൽ എർവിൻ സർവകലാശാലയിൽ തിരിച്ചെത്തി.ഫ്രാൻസ് സെറാഫിൻ എക്സറുടെ കീഴിൽ ഗവേഷണം ആരംഭിച്ചു.അന്തരീക്ഷ വൈദ്യുതി(atmospheric electricity)യായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണമേഖല.പ്രകൃതിതത്ത റേഡിയോ ആക്ടിവിറ്റി മൂലമുണ്ടാകുന്ന വായുവിന്റെ അയോണീകരണവും അത് അന്തരീക്ഷകണങ്ങളുടെ ചാലകതയിൽ വരുത്തുന്ന വ്യതിയാനങ്ങളും അദ്ദേഹം പഠനവിഷയമാക്കി.എക്സ്-റേകളുടെ പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിന്‌ 1914-ൽ വിയന്ന സർവകലാശാല എർവിന്‌ ഡോക്ടറേറ്റ് നൽകി ആദരിച്ചു.അക്കാലത്ത് വിയന്നയിൽ നടന്ന ഒരു ശാസ്ത്രകോൺഗ്രസ്സിൽ വച്ച് ആൽബർട്ട് ഐൻസ്റ്റീനെ പരിചയപ്പെട്ടത് തന്റെ ഗവേഷണമേഖല ക്വാണ്ടം ഭൗതികത്തിലേയ്ക്ക് വ്യാപിപ്പിക്കുവാൻ അദ്ദേഹത്തിന്‌ പ്രചോദനമേകി.പഠനത്തിനിടെ അദ്ദേഹം സാൽസ്ബർഗ്ഗിലെ അന്ന മേരി ബെൽട്ടണെ വിവാഹം കഴിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത്

1914-ൽ ഓസ്ട്രിയൻ ഭരണാധികഅരി ഫെർഡിനാന്റ് വധിയ്ക്കപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.അതോടെ എര്‌വിൻ വീണ്ടും യുദ്ധരംഗത്തേയ്ക്കു പോകാൻ നിർബന്ധിതനായി.ഇറ്റലി-ഓസ്ട്രിയ യുദ്ധം രൂക്ഷമായതോടെ അദ്ദേഹം പൂർണമായും യുദ്ധതന്ത്രങ്ങളിൽ വ്യാപൃതനായി.1917-ൽ അദ്ദേഹം പട്ടാളക്കാർക്ക് ക്ലാസെടുക്കാൻ നിയമിതനായി. യുദ്ധാനന്തരം ഓസ്ട്രിയയിലെയും ഹംഗറിയിലെയും സമ്പദ്‌വ്യവസ്ഥ താറുമാറായി.റൂഡോൾഫ് ഷ്രോഡിങറുടെ ബിസിനസ് തകർന്നു.ജർമ്മനിയുടെ ജൂതവിരോധം രൂക്ഷമായതോടെ രാഷ്ട്രീയരംഗത്തും അസന്തുലിതാവസ്ഥ രൂക്ഷമായി.പട്ടിണികൊണ്ടുവലഞ്ഞ എർവിൻ നിത്യവൃത്തിയ്ക്കു വേണ്ടി തന്റെ പരീക്ഷണ സാമഗ്രികളും പുസ്തകങ്ങളും വിറ്റു.1919-ൽ റൂഡോൾഫ് ഷ്രോഡിങർ അന്തരിച്ചു.

സൂറിച്ചിലെയും ബ്രെസ്‌ലായിലെയും സർവകലാശാലകളിൽ അദ്ധ്യാപകവൃത്തിയീലേർപ്പെട്ട അദ്ദേഹം തത്ത്വജ്ഞാനത്തിലും അറിവുനേടി.അതിനിടെ ക്വാണ്ടം ബലതന്ത്രത്തിൽ ഷ്രോഡിങർ സമവാക്യത്തിലൂടെ തന്റെതായ സ്ഥാനം ഉറപ്പിച്ചു.നാസികളുടെ ആക്രമണത്താൽ പൊറുതിമുട്ടിയ അദ്ദേഹം ഓക്സ്ഫോർഡിലേയ്ക്കു പോയി.1933-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം അദ്ദേഹത്തിനായിരുന്നു. അന്ത്യദിനങ്ങൾ

പ്രായമേറുന്തോറും ഷ്രോഡിങർക്ക് തത്ത്വചിന്തയിലുള്ള താത്പര്യം വർദ്ധിച്ചു.അയർലന്റിലെ ഡബ്ലിനിൽ സർവകലാശാല സ്ഥാപിയ്ക്കുന്നതിൽ പങ്കാളിയായി.രണ്ടാം ലോകമഹായുദ്ധകാലത്ത് രാഷ്ട്രീയകാര്യങ്ങളിലും വ്യാപൃതനായി.1955-ൽ ഓസ്ട്രിയ സ്വതന്ത്രമായപ്പോൾ സ്വരാജ്യത്തേയ്ക്കു തിരിച്ചു പോയ അദ്ദേഹം 1961 ജനുവരി-3ന്‌ അന്തരിച്ചു. സംഭാവനകൾ ക്വാണ്ടം ബലതന്ത്രത്തിൽ

1900-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തമാണ്‌ ഈ ശാസ്ത്രശാഖയുടെ അടിസ്ഥാനം.1905-ൽ ഐൻസ്റ്റീന്റെ വിശദീകരണത്തോടെ ഈ സിദ്ധാന്തം പ്രസിദ്ധമായി.1924-ലെ ലൂയിസ് ഡിബ്രോളിയുടെ തരംഗ സിദ്ധാന്തമാണ്‌ എർവിൻ ഷ്രോഡിങറെ ഈ ശാസ്ത്രശാഖയോട് അടുപ്പിച്ചത്.അക്കാലത്തു രൂപം കൊണ്ട അനിശ്ചിതത്വതത്വം അദ്ദേഹത്തെ സ്വാധീനിച്ചു.അനിശ്ചിതത്വ സിദ്ധാന്തത്തിന്‌ ഒരു ബീജഗണിതസമവാക്യം കണ്ടെത്താനുള്ള ഷ്രോഡിങറുടെ ശ്രമങ്ങളാണ്‌ ഷ്രോഡിങർ സമവാക്യത്തിന്റെ രൂപവത്കരണത്തിന്‌ വഴിതെളിച്ചത്. ഷ്രോഡിങർ സമവാക്യം

       i\hbar {d\Psi \over dt} = \hat H \Psiഇതാണ്‌ ഷ്രോഡിങർ സമവാക്യത്തിന്റെ സാമാന്യരൂപം.

ഇതിൽ;

   ψ ആറ്റത്തിൽ ഇലക്ട്രോൺ കാണപ്പെടുവാൻ സാധ്യതയുള്ള സ്ഥലത്തെ പ്രതിനിധീകരിയ്ക്കുന്ന wave function
   \scriptstyle \hbar പ്ലാങ്ക് സ്ഥിരാങ്കം
   \scriptstyle \hat H ഹാമിൽട്ടോണിയൻ ഓപ്പറെറ്റർ