ഉപയോക്താവിന്റെ സംവാദം:Dranupsai

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Dranupsai !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 04:59, 5 ഡിസംബർ 2017 (UTC)[മറുപടി]

ഒറ്റമൂലികൾ[തിരുത്തുക]

ഒറ്റമൂലികൾ

  • * * * * * * * *

മലയാളികൾ ഇന്ന് ഒരു ഫാഷൻ പോലെ പറഞ്ഞു പരത്തുകയും, ഗുരുതരമായ രോഗാവസ്ഥകളിലേക്ക് അവനെ എത്തിക്കുകയും ചെയ്യുന്ന ഒരു കലാപരിപാടിയാണ് ഒറ്റമൂലി പ്രയോഗം .... വാളെടുത്തവരെല്ലാം വെളിച്ചപാടല്ല എന്നു നാം മനസ്സിലാക്കണം.... സമയമുണ്ടെങ്കിൽ നമുക്കൊന്നു സംസാരിക്കാം .. ഒറ്റമൂലികൾ രോഗങ്ങൾക്കുള്ളവയല്ല, രോഗലക്ഷണങ്ങൾക്കുള്ളതാണ്. ആയതു കൊണ്ടു തന്നെ അവ ദീർഘകാല ഉപയോഗത്തിനുള്ളതല്ല, ഒരു രോഗലക്ഷണത്തെ താത്കാലികമായി ഒന്നു ശമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രയോഗിക്കേണ്ടത് ആണത്.രോഗലക്ഷണത്തിന് ശമനമുണ്ടായാൽ പോലും രോഗമെന്താണെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ് (Diagnosis of the Disease). ഉദാഹരണത്തിന് കണ്ണിന് ചുറ്റുമുള്ള കറുപ്പിന് വെള്ളരിക്കാനീര് പുരട്ടി കഴുകി കളയുക എന്നതൊരു ഒറ്റമൂലിയാണ് ,സംഗതി നല്ലതുമാണ് .എന്നാൽ കണ്ണിനുചുറ്റുമുള്ള കറുപ്പ് ഒരു രോഗലക്ഷണമാണ് .തൈറോയിഡ്, PCOD, ഉറക്കക്കുറവ്, കരൾ / വൃക്കാ രോഗങ്ങൾ, അർബുദം തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനടിയിൽ കറുപ്പ് പ്രത്യക്ഷപെടാം. ഒരു ചികിത്സക്കന്റെ വിശദവും അനുഭവസമ്പൂർണവുമായ പരിശോധയിലൂടെ മാത്രമേ രോഗത്തെ നിർണ്ണയിക്കുകയും അതിന് തക്കതായ ചികിത്സ നിർദ്ദേശിക്കാനും സാധിക്കുകയുള്ളൂ .ഇതു പോലെ നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും.ഇതിന്റെ ഭീകരത മിക്കവാറും Opയിൽ വരുന്ന രോഗികളിൽ കാണാൻ സാധിക്കും .ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചതും അത്തരമൊരു സംഭവമാണ്, അതിശക്തമായ നെഞ്ചെരിച്ചിലും, പുളിച്ചു തികട്ടലും, ഉറക്കകുറവുമായി എത്തിയ രോഗിയോട് വിശദമായി ചോദിച്ചപ്പോഴാണ് കാരണത്തിന്റെ ചുരുളഴിയുന്നത്, കഴിഞ്ഞ ഒരു മാസമായി കക്ഷി കൊളസ്ട്രോളിനുള്ള ഒറ്റമൂലിയെന്ന നിലയിൽ ആരോ പറഞ്ഞിട്ട് കാന്താരിയും വെളുത്തുള്ളിയും അരച്ചുരുട്ടി വെറുംവയറ്റിൽ തട്ടിക്കൊണ്ടിരിക്കുകയാണ്. അൾസറും അസിഡിറ്റിയുമാണ് ഉണ്ടായിരിക്കുന്നത് ...ഗൃഹവൈദ്യമെന്ന നിലയിൽ, ഒരു firstaid എന്ന നിലയിൽ ഒറ്റമൂലി ചികിത്സയ്ക്ക് കേരളത്തിൽ സവിശേഷമായ ഒരു സ്ഥാനമാണുള്ളത് ..അത് വളരെ പ്രയോജനകരവുമാണ്.. എന്നാൽ മുറി / വ്യാജ വൈദ്യന്മാരുടേയും പരസ്യങ്ങളുടേയും ഈ രംഗത്തുള്ള തട്ടിപ്പ് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .. ഓരോ രോഗിയും വ്യത്യസ്തരാണ്, ഓരോ രോഗവും അതുപോലെ തന്നെ .ഒരു ഔഷധം കൊണ്ട് വ്യത്യസ്ത രോഗികളിലെ ഒരേ രോഗം തന്നെ മാറ്റാൻ സാധിക്കില്ല .അതിന് രോഗിയുടെ പ്രായവും, കാലവും, ദേശവും, ആൺ/പെൺ വ്യത്യാസവും മനസ്സിലാക്കേണ്ടതുണ്ട്, ഒപ്പം രോഗത്തിന്റെ അവസ്ഥകളും ( Chronic/acute) .. ചികിത്സ നിർണയിക്കുന്നത് വിശദമായ രോഗീ പരീക്ഷകളിലൂടെയാണ് "ദർശന സ്പർശന പ്രശ്നൈഹി പരീക്ഷീതിന: രോഗിണാം " ദർശനത്തിലൂടെയും, സ്പർശനത്തിലൂടെയും, ചോദ്യങ്ങളിലൂടെയുമാണ് രോഗിയെ പരിശോധിക്കുന്നത്. ചികിത്സയ്ക്ക് 4 പാദങ്ങളാണ് (Pouds /Pillers of treatment) ഉള്ളത്.

'ഭിഷഗ്ദ്രവ്യാണുപസ്ഥാതാ രോഗീപാദചതുഷ്ടയം' 1) ചികിത്സകൻ / ഡോക്ടർ:

  ' ദക്ഷസ്തീർത്ഥാർത്ഥശാസ്ത്രാർത്ര      ദൃഷ്ടകർമ ശുചിർ ഭിഷക് '

well worsed in theory, Alert, Good practical experience in diagnosis, Pharmacology and treatment, cleanliness and with medical ethics ശാസ്ത്രത്തിൽ നൈപുണ്യമുള്ള, എല്ലാം കണ്ടും കേട്ടും പഠിച്ചിട്ടുള്ള ധാർമ്മികതയുള്ള ചികിത്സകൻ. 2) ഔഷധം /Medicine:

   'ബഹുകല്പം ബഹുഗുണം സമ്പന്നം        യോഗ്യമൗഷധം'
 Abundant, available, utilised in different forms, യോഗ്യം, potent without side effects.. പാർശ്വഫലങ്ങൾ ഉണ്ടാക്കാത്ത, ലഭ്യതയുള്ള വീര്യമുള്ള ഔഷധം .

3) പരിചാരകൻ/attender/nurse:

'അനുരക്തശുചിർ ദക്ഷ ബുദ്ധിമാൻ പരിചാരക' lovable, compassionate, clean, skillfull, well trained.കാരുണ്യവും, നൈപുണ്യവും ശുചിത്വവുമുള്ള പരിചാരകൻ

4) രോഗി / patient: 'ആഢ്യോരോഗി ഭിഷക് വശ്യജ്ഞാപക സത്വവാനപി'

can afford treatment, Obidient, Knowledge about disease and treatment, with good relationship with doctor .

ഇതൊക്കെ ശ്രദ്ധിച്ച് വൈദ്യൻ രോഗിയെ പരിശോധിച്ച് നിർണ്ണയയ്ക്കേണ്ടതാണ് ചികിത്സ ... അതുകൊണ്ടാണ് പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾ വൈദ്യനിർദ്ദേശമനുസരിക്കാതെ കഴിക്കെരുതെന്ന് ആവർത്തിച്ചവർത്തിച്ചു പറയുന്നത്... അഭ്യസ്ഥവിദ്യരുടെ, ഉയർന്ന സാമൂഹിക ബോധമുള്ളവരുടെ ,വിപ്ലവകരമായ ചിന്തകളുള്ളവരുടെ സമൂഹമാണ് കേരളം, അതുകൊണ്ടുതന്നെ നാം ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകരുത് ... Please ...

  • ✍DR:ANUP KOODAL*

sreebharath health concerns 9946661101 Dranupsai (സംവാദം) 01:51, 19 ഏപ്രിൽ 2020 (UTC)[മറുപടി]

പുതിയ ലക്കം കലാകൗമുദിയിൽ വന്ന ലേഖനം

ഏറ്റവും അനിവാര്യമായ ലോക്ക് ഡൗൺ (Lock Down ) പ്രഖ്യാപിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ ഒരു സുപ്രധാന വിഷയത്തിലേക്ക് ചിന്തകൾ ഓടിക്കയറിയതാണ് !

Epidemiology അഥവാ സാംക്രമികരോഗ ശാസ്ത്രമനുസരിച്ച് ഒരു രോഗ പ്രക്രിയയ്ക്ക് മൂന്ന് ഘടകങ്ങളാണ് ഉള്ളത് ,ഇതിനെ Epidemiology Triad എന്നാണ് പറയുക. 1) Agent- രോഗം ഉണ്ടാക്കുന്ന വസ്തു അഥവാ രോഗ ഹേതു / രോഗാണു 2) Host - ആതിഥേയൻ അഥവാ രോഗി 3) Enviornment - പരിസ്ഥിതിയും പരിതസ്ഥിതിയും ... മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ, Agent നെ വിത്തെന്നും, Host നെ മണ്ണെന്നും, Enviornment നെ വെള്ളവും / ഋതുവെന്നും കരുതാം.

നമ്മളെ സംബന്ധിച്ച് ഇവിടെ Agent ,Nova Corona virus ആണ്, Host (Intrensic factor) നമ്മളും... ഇതിലെ ഒരു ഭാഗം മാത്രമാണ് Agent, അതായത് 1/3 മാത്രം ( സമൂഹ വ്യാപനം തടയേണ്ടത് അത്യാവശ്യം തന്നെയാണ് ) ... എന്നാൽ, എത്ര ദിവസം ജനങ്ങളെ അടച്ചു പൂട്ടിയിടാൻ സാധിക്കും (Health is a Fundamental Human Right and in a dynamic concept it help People to Live well ,work well and enjoy themselves) .. പരമമായ ഒരു ഘടകത്തേയാണ് നാം വിട്ടു കളയുന്നത്,Host നെ, ഒരു പക്ഷേ ഏറ്റവും ശ്രദ്ധകൊടുക്കേണ്ട ഒരു വസ്തുതയും. ഒരു വ്യക്തി രോഗി ആകാതിരിക്കണമെങ്കിൽ, അയാളുടെ രോഗപ്രതിരോധ ക ശക്തി വർദ്ധിപ്പിക്കുകയും, ആരോഗ്യം സംരക്ഷിക്കുകയും വേണം .. അതിനാൽ ഒരു രോഗാണുവിന്റെ വ്യാപകമായ വ്യാപനം തടയാൻ വ്യക്തിഗത / സമൂഹ ആരോഗ്യം പരിപാലനം അത്യന്താപേക്ഷിതമാണ്. അതിനുവേണ്ട മരുന്നുകൾ കൊടുക്കുക, രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. Modern Medicine നിൽ vaccine കളാണ് ഈ കർമ്മം നിർവഹിക്കുന്നത്.COVID - 19 നെ സംബന്ധിച്ച് ഇതുവരെ ഒരു വാക്സിനുകളും വികസിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. Modes of Intervention ............................... -> Health Promotion -> specific Protection -> Early diagnosis and Treatment -> Disability Limitation -> Rehabilitation

ഇവിടെയാണ് ആയൂർവേദത്തിന്റെ പ്രസക്തി, കാരണം ഈ മേഖലകളിലെല്ലാം ആയൂർവേദത്തിന് ചെയ്യാനേറെയുണ്ട്....

" സ്വസ്ഥസ്യ സ്വാസ്ഥ്യ രക്ഷണം ആതുരസ്യ വികാര പ്രശമനം ച"

Ayurveda gives its Prime importance in Maintaining Health of a Healthy person . (Preventive and Curative aspects) ദിനചര്യ, ഋതുചര്യ സത് വൃത്തങ്ങൾ ഔഷധങ്ങൾ എന്നിവയാണ് ആയുർവേദത്തിൽ പ്രതിരോധമെന്ന നിലയിൽ പറഞ്ഞിരിക്കുന്നത് ഒപ്പം Environmental ഫാക്റുകളായ വായു,ജലം എന്നിവയെ ശുദ്ധീകരിക്കാനായി വിവിധ തരത്തിലുള്ള ധൂപനങ്ങളും(പുകയ്ക്കൽ) ജല സംസ്കരണങ്ങളും(ഔഷധയുക്തമായ കുടിവെള്ളം) കൂടെ ഭീതി അകറ്റിയുള്ള ചികിത്സാ സമീപനങ്ങളും. അലോപ്പതി വിഭാഗത്തിൽ ഒരോ മരുന്നുകളും എത്രയോ മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തിയാണ് കണ്ടുപിടിക്കുന്നത്. ഇപ്പോഴത്തെ വാക്സിൻ പരീക്ഷണം പോലും..... അതുമായി താരതമ്യം ചെയ്യുമ്പോൾ ,പ്രായേണ കുറഞ്ഞ വിപരീത പ്രവർത്തനങ്ങളുള്ള ആയുർവേദ മരുന്നുകൾ 'Preventive trial' എന്ന നിലയിൽ ഐസൊലേഷനിലും, Quarantine ലും ഉള്ളവർക്ക് കൊടുക്കാവുന്നതാണ്.

ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ് വ്യാധിക്ഷമത്വം അഥവാ രോഗപ്രതിരോധശക്തി അഥവാ Immunity.

Immunity is of two types- >Innate Immunity (സഹജം -ജന്മനാ ഉള്ളത്) >Acquired /Adaptive Immunity (ആർജിതം - കാലക്രമത്തിൽ ആർജിക്കുന്നത്). വിദേശ രാഷ്ട്രങ്ങളിലെ ആളുകൾ കൂടുതലുo A/C പോലുള്ള കൃത്രിമ ശീതീകരിണികളിലും അടച്ച കൂടുകളിലുമാണ് ജീവിക്കുന്നത്. എന്നാൽ നാം ( 30 വയസ്സിനു മുകളിലുള്ള തലമുറ) മഴ നനഞ്ഞും, മണ്ണിൽ കളിച്ചും, ചെളി വാരിയെറിഞ്ഞും, പുഴയിൽ കുളിച്ചും, മൈതാനത്ത് വെയിലിൽ കളിച്ചുമാണ് വളർന്നത്. അതുകൊണ്ട് തന്നെ നമ്മുടെ Acquired Immunity കൂടുതലാണ്... ആയുർവേദ ശാസ്ത്രത്തിൽ ഇതുപോലയുള്ള Infective Disease കളെ ജനപഥോധ്വംസ വ്യാധികൾ അല്ലെങ്കിൽ ഔപസർഗിക രോഗങ്ങൾ എന്ന് വർഗ്ഗീകരിക്കാം .

" പ്രസംഗാത് ഗാത്രസംസ്പർശാത് നിശ്വാസാത് സഹഭോജനാത് സഹശയ്യാത് സഹശ്ചാപി വസ്ത്ര മാല്യാനുലേപനാത്. "

പ്രസoഗാത് = സംസാരത്തിലൂടെ (Droplet Infection) ഗാത്രസംസ്പർശാത് =ശരീര സ്പർശത്തിലൂടെ ( Contagineous) നിശ്വാസാത് =വായുവിലൂടെ ( Air - borne disease) സഹഭോജനാത് = ജല/ആഹാരം (Water borne) സഹശയ്യാത് - ലൈംഗിക ബന്ധത്തിലൂടെ(Sexually transmitted) വസ്ത്രമല്യാനുലേപനാത് - മറ്റൊരാളുടെ വസ്ത്രാഭരണങ്ങളിലൂടെ. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ആയുർവേദ ഗ്രന്ഥങ്ങളിലെ വരികളാണിവ.. Public Medicine 1840 ലും Preventive medicine അകിനു ശേഷവും മാത്രം തുടങ്ങിയ ആധുനിക ചികിത്സാ വിഭാഗമാണ് ,ആയുർവേദത്തിന് പ്രസക്തിയില്ല എന്ന് പറയുന്നത്. മനുഷ്യശരീരത്തിൽ തന്നെ ലക്ഷക്കണക്കിന് ബാക്ടീരികളാണ് വസിക്കുന്നത് .നാം കടന്നു പോകുന്ന വഴികളിലും ,സമ്പർക്കം പുലർത്തുന്ന വസ്തുക്കളിലുമൊക്കെ എത്രയോ വൈറസുകളും സൂക്ഷ്മജീവികളുമാണ് സഹവസിക്കുന്നതെന്ന് അറിയമോ. അവയൊന്നും നമ്മളിൽ രോഗത്തെ ഉത്പാദിപ്പിക്കുന്നില്ല ,കാരണം മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള സഹവർത്തിത്വമാണത്.

പറഞ്ഞു വന്നത് ഇത്രയേയുള്ളൂ ,ഭൂമിയിലുള്ള സകല മനുഷ്യരുo പൂർണ്ണ ആരോഗ്യത്തോടെ ഇവിടെ ജീവിക്കാൻ സാധിക്കണം.അതിനു വേണ്ടി എല്ലാ വൈരുധ്യാത്മക, വിദ്വേഷാത്മക ചിന്തകളും മാറ്റിവെച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാം .എല്ലാ ചികിത്സാ പദ്ധതികളേയും ഏകോപിപ്പിച്ചു കൊണ്ട് ഈ മഹാമാരിയെ നമുക്ക് ഉന്മൂലനം ചെയ്യാം, മാനവരാശിയെ സംരക്ഷിക്കാം ...

"ആലോച്യമാനാൻ തു വിമല വിപുല ബുദ്ധിമത് ചികിത്സകം | "യാനി അനാലോചിതാനി നിഹന്യുരാതു രാം |"

- വിമലവും വിപുലവുമായ ബുദ്ധികൊണ്ട് ആലോചിച്ച ശേഷമേ ചികിത്സിക്കാവു. ലക്ഷ്യം തെറ്റിയുള്ള ചികിത്സാ ക്രമങ്ങൾ രോഗിയെ അപായപെടുത്തും. വ്യക്തമായ ചികിത്സയോ പ്രതിരോധ മരുന്നുകളോ ഇല്ലെന്ന് അടിവരയിട്ട് പറയുമ്പോഴും, അധികാരി ചമഞ്ഞ് മറ്റ് ചികിത്സാ വിഭാഗങ്ങളെ നഷ്കരുണം പാർശ്വവത്കരിക്കുന്ന ചില സംഘടനകൾ ,ഈ കാലയളവില്ലെങ്കിലും ഒന്നു തിരിഞ്ഞ് ചിന്തിക്കണം, കാരണം പൊതുജന ആരോഗ്യമാണ്, പൊതു സമൂഹത്തിന്റെ സൗഖ്യമാണ്, ജനങ്ങളുടെ സ്വതന്ത്ര്യ സ്വൈര്യ ജീവതമാണ് നമ്മുടെ ലക്ഷ്യം... "Health for all by 2000" എന്ന് ആഹ്വാനം ചെയ്ത WHO പോലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആരോഗ്യ രംഗത്ത് നാം എന്ത് നേടി എന്നു ഇരുന്ന് ചിന്തിക്കേണ്ടതാണ്. കഴിഞ്ഞ 3 മാസങ്ങളായി ഒരു കുഞ്ഞു വൈറസ് ലോകത്തിൽ നടത്തിയ മരണക്കളികളിലൂടെ, ലോകജനത മുറിക്കുള്ളിലാണ്.വെട്ടിപ്പിടിച്ച് നേടിയതൊക്കെ നോക്കു കുത്തികളായി നിൽക്കുന്നു. ആധുനിക വൈദ്യത്തിന്റെ ഈറ്റില്ലങ്ങളിലെല്ലാം മനുഷ്യൻ പ്രാണനു വേണ്ടി പിടയുകയാണ്... നമ്മൾ എത്ര നിസ്സാരരും നിസ്സഹായരുമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

📢"Lock Down" നല്ലതാണ്, നല്ലതിനാണ് 📢 നമുക്കേവർക്കും അതിന്റെ നല്ല നടത്തിപ്പിനായി സഹകരിക്കാം !!🙏

✍ഡോ: അനൂപ് മുരളീധരൻ കൂടൽ.

ഓം ദ്യൌ ശാന്തിഃ അന്തരീക്ഷം ശാന്തിഃ പൃഥ്വീ ശാന്തിഃ ആപഃ ശാന്തിഃ ഓഷധയഃ ശാന്തിഃ വനസ്പതയേ ശാന്തിഃ വിശ്വേദേവാ ശാന്തിഃ ബ്രഹ്മഃ ശാന്തിഃ സർവം ശാന്തിഃ ശാന്തിരേവ ശാന്തിഃ||

വീടുകളിൽ ഒതുങ്ങികഴിയുക. പ്രകൃതിയേയും പഞ്ചഭൂതങ്ങളേയും മലിനമാക്കാതിരിക്കുക.(ഭൂമി,ജലം, വായു, അന്തരീക്ഷം,ആകാശം ഇവയെല്ലാം മാനവരാശിക്കുമാത്രമല്ല പ്രപഞ്ചത്തിലെ സർവചരാചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നു മറക്കാതിരിക്കുക). അവയൊക്കെ ശാന്തി അനുഭവിക്കട്ടെ.അതിലൂടെ മനുഷ്യനും ശാന്തി ലഭിക്കട്ടെ. ഭരണാധികാരികളുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുക.ഈശ്വരനും രക്ഷകനും അവനവന്റെ ഉള്ളിലുണ്ടെന്നു തിരിച്ചറിയുക.തിരക്കുകളിൽനിന്നും ബഹളങ്ങളിൽനിന്നും വിട്ടുനിൽക്കുക,ആന്തരികമായ ശാന്തി അനുഭവിച്ചറിയുക. ഓം ശാന്തിഃ ശാന്തിഃശാന്തിഃ🩺. Dranupsai (സംവാദം) 01:56, 19 ഏപ്രിൽ 2020 (UTC)[മറുപടി]

വൈറസിന്റെ ചിരി[തിരുത്തുക]

എത്ര പെട്ടന്നാണ് നാം ശുചിത്വത്തിലേക്ക് തിരികെ നടന്നത്, എത്ര പെട്ടന്നാണ് നാം കുടുംബത്തിലേക്ക് ഇഴചേർന്നത്, എത്ര പെട്ടന്നാണ് നാം ഉള്ളതുകൊണ്ട് ഓണം ഉണ്ടത്, എത്ര പെട്ടന്നാണ് നാം യാത്രകളെ കൊതിയുള്ള ഗൃഹാതുരത്വമായി സ്വപ്നം കാണാൻ തുടങ്ങിയത്, എത്ര പെട്ടന്നാണ് നാം ഇടവഴികളിൽ / പൊതുവഴികളിൽ സ്വറ പറഞ്ഞിരിക്കാൻ വെമ്പൽ കൊണ്ടത് ,യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ വിലയും അർത്ഥവും മനസ്സിലായത്, എത്ര പെട്ടന്നാണ് നാം നമ്മുടെ നിസ്സാരത തിരിച്ചറിഞ്ഞത്, തിരക്കിന്റെ പൊള്ളത്തരങ്ങൾ ഊർന്നു വീണത് .... ലോകം മുഴുവൻ കാൽകീഴിലാക്കിയവനെ ഒരു നുള്ള് പ്രോട്ടീൻ വീട്ടിലിരുത്തി പാഠം പഠിപ്പിച്ചത്!

' തത്വമസി ശ്വേതകേതോ: ' ആൽവിത്തിനുള്ളിൽ വന്മരമാകാനുള്ള സാധ്യത അണുരൂപമാർന്ന് അടയിരിപ്പുണ്ടെങ്കിൽ, അണുരൂപിയിൽ ആൽമരത്തെ ഉണക്കാനുള്ള ശേഷിയും അന്തർലീനമായിരിക്കും ... അതിനെ നമുക്ക് വൈറസെന്നു വിളിക്കാം! മനുഷ്യ ശരീരം 120 ട്രില്യൺ കോശങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ബൃഹത്തായ സംവിധാനമാണ് 'കോശങ്ങളുടെ ഇരട്ടി സൂക്ഷ്മ ജീവികളാണ് നമുക്ക് വേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് (അതിഥി തൊഴിലാളികൾ ). അവയെ കൊല്ലുന്ന മരുന്ന് ശരീരത്തെ ഇല്ലാതാക്കും. ശാസ്ത്രം ധനകേന്ദ്രീകൃതമായപ്പോഴാണ് നമ്മുടെ ഉള്ളറിവുകൾ / ഉയിരറിവുകൾ അപ്രസക്തമായത്. സയൻസ് ടെക്നോളജിയായി, ടെക്നോളജി പണാധിഷ്ഠിതവും. Dr. BM Hegde പറയും പോലെ, നമ്മുടേത് Medical care system അല്ല, Medical scare System ആണെന്ന്. അണുക്കളെ കൊന്ന് രോഗം മാറ്റാമെന്ന വിശ്വാസം തിരുത്താതെ ആരോഗ്യമേഖലയിൽ മുന്നോട്ട് പോകാനാവില്ല.

"യസ്യ ദേശസ്യ യോജ്യം തു തജ്ജ തസ്യ ഔഷധം ഹിതം !" ( അഥർവം )

അതാതു ദേശത്തു വളരുന്ന ഔഷധസസ്യങ്ങൾ, അതാതു സ്ഥലത്തെ ജനപഥത്തിന് ഉണ്ടാകുന്ന രോഗങ്ങൾക്ക് ഔഷധമായിരിക്കും, കാരണം ഔഷധങ്ങളിൽ ഏൽക്കുന്ന ഋതുപ്രഭാവം (കാലാവസ്ഥാ ഗുണം) ദേശഭേദം കൊണ്ട് വ്യത്യസ്തമായിരിക്കും. എല്ലാ ദേശങ്ങൾക്കും സംസ്കാരങ്ങൾക്കും പൂർവാർജിതമായ ഒരു പരിസ്ഥിതി ദർശനമുണ്ട്, അതിനോട് ഇഴുകി ചേർന്നു കൊണ്ടുള്ള ഒരു ആരോഗ്യ- ചികിത്സാ ദർശനവും. അത് ആ പ്രദേശത്തിന്റെ ജൈവ ലഭ്യതയും (Bio availability) ജൈവ വൈവിധ്യവുമായി (Bio diversity) ബന്ധപ്പെട്ടതാണ്. ഒപ്പം ആ ദേശത്തെ ജനങ്ങളുടെ പൊതുവിലുള്ള ആരോഗ്യപ്രശ്നങ്ങളും അവയുടെ പ്രതിവിധികളും അതിൽ പ്രതിപാദിച്ചിട്ടുണ്ടാവും.വൈദേശികമായ അറിവുകൾ ഈ ദേശ ജൈവികതയെ മനസ്സിലാക്കിയിട്ടുള്ളതാവണമെന്നില്ല. ആയൂർവേദം ഈ ദേശത്തിന്റെ ചികിത്സാശാസത്രമാണ്, ജീവിതചര്യയാണ്. Going away from Ayurveda is going back, it is not going to future. Modern science/ Medicine consider everything as technic, But Ayurveda is an Episetamology (Theory of l Knowledge, especially with regard to its Method, Validity and scope and a distinction by Justified belief and opinion .Nothing but a Philosophy. ആയൂർവേദം ഒരു ജ്ഞാനശാസ്ത്രമാണ് .. സഹസ്രാബ്ദങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ദർശനം. യാഥാർത്ഥ്യത്തിലേക്കുള്ള കാഴ്ച്ച, ജീവിതത്തിലേക്കുള്ള കാഴ്ച്ച, ജീവിതരീതി, ഉൾക്കാഴ്ച്ച ,സഹജീവിസ്നേഹം ഇതൊക്കെയാണ് അത് നമുക്ക് തരുന്നത്. ഇംഗ്ലീഷ് വാക്ക് മലയാള നിഘണ്ടുവിൽ തിരയുന്നതു പോലെയാണ്, അതിന്റെ ശാസ്ത്രീയത തിരയുന്നത് ...

"യുക്താഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കർമസു യുക്ത സ്വപ്നാവബോധസ്യ യോഗോ ഭവതി ദു:ഖഹാ | " യുക്തമായ ആഹാരങ്ങളും, ജീവിതരീതികളും, നല്ല രീതിയിലുള്ള ഉറക്കവും ( 9 PM - 5 AM) ,നല്ല അവബോധവും (പരിസ്ഥിതിയും പരിതസ്ഥിതിയും) ഉണ്ടെങ്കിൽ ദുഃഖം അഥവാ രോഗം വരികയില്ല. കാരണം സു:ഖവും ദുഃഖവും വേദനകളാണ്/ സംവേദനങ്ങളാണ്.

" അനുകൂലവേദനീയും സുഖം, പ്രതികൂല വേദനീയം ദുഃഖം ". നമുക്കനുകൂലമായത് സുഖവും പ്രതികൂലമായത് ദു:ഖവും.

അതുകൊണ്ട് നമുക്കിനി വേണ്ടത് സമഗ്രമായ പരിസ്ഥിതി പഠനമാണ്, അതിൽ നിന്നു ലഭിക്കുന്ന സമഷ്ടിയവബോധമാണ്. സഹജീവി സ്നേഹശാസ്ത്രമാണ് ബിരുദമാക്കേണ്ടത്. "നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാനുള്ള അറിവ് " " ശാന്തിയും സമാധാനവുമാണ് പരമകാരുണ്യവാനെന്ന പ്രവാചക വചനയറിവ് " "ലോകാ: സമസ്തോ: സുഖിനോ ഭവന്തു: എന്ന് ഹൃദയംഗമായി പറയാനുള്ള അറിവ്...

" മിത്രസ്യഹം ചക്ഷുക്ഷാ സർവാണി ഭൂതാനി സമീക്ഷ: മിത്രസ്യ ചക്ഷുക്ഷാ സർവാണി ഭൂതാനി സമീക്ഷന്തം | " ( യജുർവേദം) ഞാനെല്ലാ ജീവജാലങ്ങളേയും മിത്രദൃഷ്ടിയോടെ കാണട്ടെ. അതുപോലെ എല്ലാ ജീവജാലങ്ങളും എന്നെയും മൈത്രിയോടെ കാണട്ടെ!

Medicine is for sick only, But Prevention is for Society So, Stay at Home.....

"സർവേ ജനാ: സുഖിന: സർവേ സന്തു നിരാമയ: "

✍ ഡോ: അനൂപ് മുരളീധരൻ കൂടൽ . Dranupsai (സംവാദം) 01:57, 19 ഏപ്രിൽ 2020 (UTC)[മറുപടി]

കോവിഡ് കാലത്ത് അധിക പുണ്യവുമായി റമദാൻ /"ആരോഗ്യത്തിന്റെ സൂര്യപ്രകാശം - കോവിഡിന്റെ കാലത്ത് ."[തിരുത്തുക]

താങ്കൾ എഴുതിയ "കോവിഡ് കാലത്ത് അധിക പുണ്യവുമായി റമദാൻ", "ആരോഗ്യത്തിന്റെ സൂര്യപ്രകാശം - കോവിഡിന്റെ കാലത്ത് ." ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ സംവാദ താൾ മറ്റു വിക്കിപീഡിയരുമായി സംവദിക്കാൻ ഉള്ളതാണ് , മുകളിൽ ചെയ്തപോലെ താങ്കളുടെ ലേഖനങ്ങൾ ചേർത്തുവെക്കാൻ ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കട്ടെ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:18, 14 മേയ് 2020 (UTC)[മറുപടി]