ഉപയോക്താവിന്റെ സംവാദം:ലിൻസ് കട്ടപ്പന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ലിൻസ് കട്ടപ്പന !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:19, 20 ഏപ്രിൽ 2020 (UTC)[മറുപടി]

ക്ലെമന്റ് പിയാനിയസ് (Clemente Peani 1731–1782)[തിരുത്തുക]

കേരള ക്രൈസ്തവർക്കും സാഹിത്യലോകത്തിനും മറക്കാൻ കഴിയാത്ത നാമമാണ് ക്ലെമന്റ് പിയാനിയുസ്. ഇറ്റലിയിലെ പീദ്മോണ്ട് ദേശത്തു 1731ഏപ്രിൽ 7ന് ജനിച്ച ക്ലെമന്റ് പിയാനിയാസിന്റെ ജ്ഞാനസ്നാന നാമം ജോൺ ജേക്കബ് പിയാനോ എന്നായിരുന്നു. 1749 നവംബർ 27-ന് കർമലീത്ത സഭയിൽ അംഗമായി. 1755-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കൂടുതൽ പഠനത്തിനായി റോമിലേക്ക് പോയി. ഗ്രീക്കും അറബിയും ഇവിടെവച്ച് പഠിച്ച് അദ്ദേഹം 1756 ഡിസംബർ ആറിന് ഇന്ത്യയിലേക്ക് യാത്രതിരിച്ചു. നാലുമാസത്തെ കടൽയാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയ അദ്ദേഹം പോളണ്ടുകാരനായ മോൺസിഞ്ഞോർ ഫ്ലോറൻസ് സെസ്താക് വികാരി അപ്പോസ്തലിക്കായിരുന്ന വരാപ്പുഴയിലെ മലബാർ മിഷനിൽ ചേർന്നു.

   മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി വരാപ്പുഴയിൽ ഒരു വൈദിക പഠനകേന്ദ്രം സ്ഥാപിക്കാൻ ക്ലമന്റ് പിയാനിയോസ് മുൻകൈയെടുത്തു. ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയായി വളർന്നു പിന്നീട് ഈ സ്ഥാപനം. വികാരി അപ്പോസ്തലിക്കായിരുന്ന ഇന്നസെന്റ് വരാപ്പുഴയ്ക്കടുത്ത് ആലങ്ങാട്ട് മൈനർ സെമിനാരി തുടങ്ങിയപ്പോൾ, ഇവിടെയും ക്ലമന്റ് പിയാനിയോസ് ഭാഷാധ്യാപനം നടത്തി. മലയാളഭാഷാ പഠനത്തിലേക്ക് ആഴത്തിൽ അദ്ദേഹമിറങ്ങിച്ചെന്നത് ഇവിടത്തെ പ്രവർത്തനകാലത്തായിരുന്നു. സുറിയാനി ഭാഷാധ്യാപകനായിരുന്ന ഡോ. കരിയാറ്റിൽ ഔസേഫ് മൽപ്പാൻ ഇക്കാര്യത്തിൽ അദ്ദേഹത്തിന് സഹായിയായി വർത്തിച്ചു.
    പ്രേഷിതവേലയ്ക്ക് പോകാതെ മലയാള അക്ഷരമാല, വ്യാകരണം, നിഘണ്ടു എന്നിവയുടെ രചനയിൽ മാത്രം വ്യാപൃതനായ ക്ലമന്റ് പിയാനിയോസ് ഇവിടെ പതിനൊന്ന് വർഷം ഇതിൽ മാത്രം വ്യാപൃതനായി ജീവിച്ചുവെന്ന് ഭാഷാ ഗവേഷകനായ ചുമ്മാർ ചൂണ്ടൽ പറയുന്നു. റോമിൽ 'പ്രൊപ്പഗാന്ത കോൺഗ്രിഗേഷനി'ൽ പ്രവർത്തിക്കുന്ന മിഷനറിമാരുടെ പലഭാഷകളിലുള്ള ഗ്രന്ഥങ്ങൾ അച്ചടിക്കാൻ ഇക്കാലത്ത് മുദ്രണാലയങ്ങൾ സ്ഥാപിച്ചു. മലയാള പുസ്തകങ്ങളുടെ അച്ചടിക്കായി ക്ലമന്റ് പിയാനിയസിന്റെ സഹായമാണ് റോമിൽനിന്ന് തേടിയത്. 1768 ഏപ്രിൽ രണ്ടിന് അദ്ദേഹത്തിന് റോമിൽനിന്നുള്ള ക്ഷണക്കത്ത് ലഭിച്ചു.
   അടുത്തവർഷം ഒട്ടേറെ കൈയെഴുത്തു പ്രതികളുമായി ആ പാതിരി റോമിലേക്ക് കപ്പൽകയറി. മൂന്നുവർഷംകൊണ്ട് മലയാളം അച്ചുകൾ അദ്ദേഹം മരത്തടിയിൽ കൊത്തിയുണ്ടാക്കി. 1772-ൽ 'സംക്ഷേപ വേദാർത്ഥം', 'ആൽഫറ്റം ഗ്രന്ഥോനിക്കോ മലബാറിക്കം' (ലാറ്റിൻ) എന്നീ കൃതികളുടെ അച്ചടി ആരംഭിച്ചു. 1774-ൽ അദ്ദേഹമെഴുതിയ അച്ചടി പൂർത്തിയാക്കി. ആ വർഷംതന്നെ ഈ പുസ്തകങ്ങളുടെ പ്രതികളുമായി അദ്ദേഹം കേരളത്തിലേക്ക് യാത്രതിരിച്ചു.
     നാട്ടിലെത്തിയ ശേഷവും മലയാളഭാഷാ ഗവേഷണം തുടർന്ന ക്ലമന്റ് പിയാനിയസിനെ വികാരി ജനറലായി നിയമിച്ചു. മലയാളഭാഷയ്ക്കായി ജീവിക്കുമ്പോഴും അദ്ദേഹം പാവപ്പെട്ടവർക്കിടയിൽ വിജ്ഞാനം വിളമ്പി പ്രവർത്തിച്ചിരുന്നു. സംസ്കൃതത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ക്ലമന്റ് പിയാനിയോസ്, മറ്റൊരു മലയാളഗ്രന്ഥം രചിച്ച് തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചതായി ചില ഭാഷാ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്, മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇ വിവരം   അവിശ്വസനീയമായി തുടരുന്നു. അദ്ദേഹത്തിന്റെ അപ്രകാശിത കൃതികൾ റോമിലെ 'ആർക്കൈവ്സ് ഓഫ് പ്രൊപ്പഗന്ത'യിലാണ് സൂക്ഷിച്ചിട്ടുള്ളത്.
    കേരളത്തിന്റെ, ഭൂപ്രകൃതിയെക്കുറിച്ചുള്ള വിവരണങ്ങളാണ് ഈ ഗ്രന്ഥങ്ങളിലധികവും. മലയാളത്തിന് പുറമേ, സംസ്കൃതം, ലത്തീൻ, ഇറ്റാലിയൻ ഭാഷകളിലായാണ് ഇവ രചിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ളത് സംസ്കൃത വ്യാകരണ ഗ്രന്ഥമാണ്. റോമിലെ ആർക്കൈവ്സിലുള്ള ഈ ഗ്രന്ഥം വാരാപ്പുഴയിൽ വച്ചാണ് അദ്ദേഹം രചിച്ചത്.
   മട്ടാഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. ഡച്ച് ഗവർണറായിരുന്ന ആഡ്രിയൻ മോൺസുമായുള്ള അടുപ്പമാണ് മട്ടാഞ്ചേരിയിലേക്ക് പ്രവർത്തനം മാറ്റാനുള്ള കാരണം. 1782 ഒക്ടോബർ 19 -ന് 51-ാം വയസ്സിൽ ആ ഭാഷാസ്നേഹി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. വരാപ്പുഴ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹമടക്കിയത്.

കൃതികൾ: 1)ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം

2) സംക്ഷേപവേദാർത്ഥം 

3)ഇറ്റാലിയൻ ഭാഷയിൽ മലബാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ സമാഹരണം (അപ്രകാശിതം) 4)മലയാള ലത്തീൻ നിഘണ്ടു (അപ്രകാശിതം) 5)ഗ്രമാറ്റിക്ക ലാറ്റിനോ മലബാറിക്കോ (അപ്രകാശിതം) 6) തിരുവിതാംകൂർ രാജാവിന് സമർപ്പിച്ച ഗ്രന്ഥം- ഇതുവരെ കണ്ടെത്തിയിട്ടില്ല


1) ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം

===[തിരുത്തുക]

ആദ്യമായി മലയാളലിപി അച്ചടിച്ച പുസ്തകം എന്നാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം (Albhabetum grandonico malabaricum) എന്ന കൃതിയെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലുംഎന്ന പുസ്തകത്തിൽ കെ.എം. ഗോവി വിശെഷിപ്പിക്കുന്നത്.

       ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടിപുസ്തകമായ സംക്ഷേപവേദാർത്ഥംഅച്ചടിക്കുന്നതിനു തൊട്ട് മുൻപ് 1772-ൽ തന്നെ മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അതിനെ വ്യാകരണത്തെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചു കൊണ്ട് ലാറ്റിൻ ഭാഷയിൽ എഴുതിയ പുസ്തകം ആണിത്. അതിനാൽ തന്നെ ആദ്യമായി അച്ചടിച്ച മലയാളവ്യാകരണഗ്രന്ഥവും ഈ ലാറ്റിൻ കൃതി ആണെന്ന്   പറയാം. മലയാളംവിക്കിപീഡിയയിലെ ആൽഫബെത്തും എന്ന ലേഖനത്തിൻ നിന്ന്
           "മലയാള ലിപികളുടെ വ്യത്യസ്തമായ മാതൃകകളെക്കുറിച്ച് ചർച്ചചെയ്തു് അവതരിപ്പിക്കുന്ന ആദ്യത്തെ കൃതിയാണു് ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം സൈവ് സംസ്കൃതോണിക്കം. (Alphabetum grandonico-malabaricum sive samscrudonicum). ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ ‘കല്ലച്ചുകൾ'(movable type) ഉപയോഗിച്ച് ആദ്യമായി മലയാളം അക്ഷരങ്ങൾ അച്ചടിച്ചതു് ഈ പുസ്തകത്തിലായിരുന്നു.      
        ആൽഫബെത്തും എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം 1772-ൽ റോമിലെ കോൺഗ്രഗേഷ്യോ ഡി പ്രൊപ്പഗാന്റാ ഫൈഡേ എന്ന അച്ചുകൂടത്തിൽ നിർമ്മിക്കപ്പെട്ടു. 16×10 സെ.മീ. വലിപ്പത്തിൽ നൂറു പേജുകളുള്ള ലത്തീൻ ഭാഷയി ൽഎഴുതപ്പെട്ട ഈ പുസ്തകത്തിന്റെ അവതാരിക എഴുതിച്ചേർത്തതു് അച്ചുകൂടം മാനേജരായിരുന്ന ജോൺ ക്രിസ്റ്റോഫർ അമദാത്തിയസ്ആയിരുന്നു.
     28 പേജുകൾ വരുന്ന ഈ അവതാരികയിൽ മലയാളത്തിലെ ഏറ്റവും ആദ്യത്തെ മുദ്രണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ടു്. ഗ്രന്ഥമലയാളം അഥവാ സംസ്കൃതം അക്ഷരമാല മലബാർ പ്രദേശത്തു് ഉപയോഗിച്ചുവരുന്ന മൂന്നു ലിപിവിന്യാസരീതികളിൽ ഒന്നാണെന്നു് അമദാത്തിയസ് സൂചിപ്പിച്ചിരിക്കുന്നു. പതിനാറു സ്വരങ്ങളും 35 വ്യഞ്ജനങ്ങളും അടങ്ങുന്ന 51 അടിസ്ഥാനലിപികളാണു് ഭാഷയിലുള്ളതെന്നും എന്നാൽ അച്ചടിയുടെ ആവശ്യത്തിനു് ഇവയെ ഉൾച്ചേർത്ത 1128 അച്ചുകൾ വാർത്തെടുക്കേണ്ടി വരുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ടു്.
            അവതാരിക അവസാനിക്കുന്നതു് “അലക്സാൻഡ്രിയയിലെ ക്ലമന്റ് പിയാനിയൂസ് ഈ ഭാഷയിലേക്കു വിവർത്തനം ചെയ്ത ക്രിസ്തീയ വേദസാരം നമ്മുടെ അച്ചുകൂടം ഉദ്വേഗത്തോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന സൂചനയോടെയാണു്. ഈ വാക്യത്തിൽ ഉദ്ദേശിക്കുന്ന ക്രിസ്തീയവേദസാരം തന്നെയാണു് ആദ്യത്തെ മലയാള അച്ചടി ഗ്രന്ഥമായ സംക്ഷേപവേദാർത്ഥം. റോമിൽ നിർമ്മിച്ച മലയാളം അച്ചുകളുപയോഗിച്ച് ആദ്യമായി അച്ചടിച്ച പുസ്തകമാണു് ആൽഫബെത്തും എന്ന വസ്തുതയും ഈ അവതാരികയിൽ കാണാം."
     പ്രത്യേകതകൾ: 1) മലയാളലിപികൾ ആണിയച്ചുകളായി(movable types, ജംഗമാച്ചുകൾ) ആദ്യം അച്ചടിക്കപ്പെടുന്നത് ഈ ഗ്രന്ഥത്തിൽ ആണ്. 2) ഈ ലത്തീൻ പുസ്തകം പാശ്ചാത്യമിഷനറിമാർക്ക് മലയാളലിപികൾ പഠിക്കാനുതകുന്ന വിധത്തിൽ തയ്യാറാക്കിയതായിരുന്നു. ഇതേ അച്ചുകളുപയോഗിച്ചാണ് ആദ്യ സമ്പൂർണ്ണമലയാളപുസ്തകമായ സംക്ഷേപവേദാർത്ഥം പിന്നീട് അച്ചടിക്കുന്നത്. 3)

2.നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം """""""""""""""""""""""""""""""""""""""""""""""""""""""""""""""""

   മലയാളത്തിൽ സമ്പൂർണമായി അച്ചടിച്ച ആദ്യപുസ്തകമാണ് നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം. സംക്ഷേപവേദാർഥം എന്നാൽ "വേദത്തിന്റെ അർത്ഥം സംക്ഷേപിച്ചിക്കുന്നതു" എന്നാണ്. നസ്രാണികളായ എല്ലാവരും അറിഞ്ഞിരിക്കേണ്ട വേദത്തിന്റെ അർത്ഥം സംക്ഷേപിച്ചിരിക്കുന്നു എന്ന് ചുരുക്കം.  ലാറ്റിനിൽ ഈ കൃതിയുടെ പൂർണനാമം അതിൽ അച്ചടിച്ചിരിക്കുന്നത് Compendiosa Legis Explicatio Omnibus Christains Scitu Necesaria.  ലാറ്റിനിൽ ഉള്ള പേരിന്റെ ആദ്യഭാഗം ചുരുക്കി കുമ്പേന്തി എന്നും ഇതിനെ വിളിക്കുന്നു. ചോദ്യോത്തര രൂപത്തിൽ ഗുരുശിഷ്യസംവാദമായി 270-ലധികം പുറങ്ങളുണ്ട്. ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്.
  സംക്ഷേപവേദാർത്ഥം ഒരു കാറ്റിസം പുസ്തകമാണ്. ക്രൈസ്തവമതതത്ത്വങ്ങൾ (കത്തോലിക്ക സഭയുടെ മതതത്ത്വങ്ങൾ) ചോദ്യോത്തരരൂപത്തിൽ രൂപത്തിൽ പഠിപ്പിക്കുക എന്നതാണ് സംക്ഷെപവേദാർത്ഥത്തിന്റെ ഉദ്ദേശം. നിലവിൽ ലത്തീൻ ക്രമം പിന്തുടർന്ന അന്നത്തെ കത്തോലിക്കാസഭയിൽ ക്രോഡീകരിക്കപ്പെട്ട ആരാധനക്രമം ആവശ്യമായി വന്നു, വൈദേശികർക്ക്  മലയാളം പഠിക്കാൻ ഉതകും വിധം മലയാള ഭാഷയെ പരിചയപ്പെടുത്തിയ ആൽഫബെത്തും ഗ്രന്ഥാണിക്കോ, തുടർന്ന് മലയാള പ്രാർത്ഥനാ ക്രമങ്ങൾ അറിയേണ്ടുന്ന രീതിയിലായിരുന്നു സംക്ഷേപവേദാർത്ഥത്തിന്റെ രചന.  ശീർഷകപത്രം ആദ്യ പേജായി അച്ചടിച്ചിരിക്കുന്നു. ശീർഷക പത്രത്തിൽ പ്രധാനമായും പുസ്തകത്തിന്റെ പേര് മലയാളത്തിലും ലാറ്റിനിലും, ഗ്രന്ഥ ഭാഷ മലയാളം എന്ന് ലാറ്റിനിൽ, പ്രസിദ്ധീകരണ സ്ഥലം മലയാളത്തിലും ലാറ്റിലും, പ്രസിദ്ധീകരണ വർഷം മലയാള അക്കത്തിലും റോമൻ അക്കത്തിലും നൽകിയിരിക്കുന്നു. കൂടാതെ പ്രസാധനത്തിന് ഔദ്യോഗിക അംഗീകാരം ഉണ്ടെന്നുള്ള പ്രസ്താവന മലയാളത്തിലും ലാറ്റിനിലും  ഉൾപ്പെടുത്തിക്കൊണ്ടാണ് ശീർഷകപത്രം അവസാനിക്കുന്നത്. തുടർന്നുള്ള പേജിൽ സംക്ഷേപവേദാർത്ഥം എന്ന എഴുത്തു മാത്രമേ കാണുന്നുള്ളൂ. ഒന്നാം പേജ് മുതൽ പാഠം ആരംഭിക്കുന്നു, ഹൈന്ദവകൃതികളുടെ (അക്കാലത്ത് മുഖ്യമായും എഴുത്തോലയിൽ ഉള്ളത്) ആരംഭത്തിൽ ഉണ്ടായിരുന്ന “ഹരിശ്രീഗണപതായെ” എന്നതിനെ അനുകരിച്ച് സർവ്വെശ്വരായെനമഃ എന്ന സംസ്കൃതവാചകത്തിലുള്ള ഈശ്വര വന്ദനത്തോടെയാണ് ആദ്യത്തെ താൾ തുടങ്ങുന്നത്. തുടർന്ന് ഗുരുശിഷ്യ സംഭാഷണ രൂപത്തിൽ ഉള്ള വിവരങ്ങൾ കാണാം- ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയ കർമ്മങ്ങളുമാണ്‌ പ്രതിപാദ്യം. ക്രിസ്തീയ വേദസാരങ്ങളെ സമഗ്രമായും ലളിതമായും ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നു. സൃഷ്ടിയുടെ രഹസ്യം, മരണാനന്തര ജീവിതം, ത്രീത്വത്തെയും ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യവും, കുരിശടയാളം, കർത്തൃപ്രാർത്ഥന, വേദപ്രമാണങ്ങൾ,  ഏഴു കൂദാശകൾ,  പാപപുണ്യങ്ങൾ, സന്ധ്യ പ്രാർത്ഥനകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഈ ഉള്ളടക്കത്തെക്കുറിച്ചുള്ള വിഷയവിവരം ഗ്രന്ഥാവസാനത്തിൽ വിശദമായി ചേർത്തിട്ടുണ്ട്. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റെ കുറിപ്പ് എന്ന ശീർഷകത്തിൽ വിഷയവിവരം നൽകിയിരിക്കുന്നു. കൂട്ടങ്ങൾ, പാഠങ്ങൾ, കാണ്ഡങ്ങൾ എന്നിങ്ങനെ വിഷയവിഭജനവും നിർവഹിച്ചിരിക്കുന്നു.
   ക്രിസ്തുമതതത്വങ്ങൾ വിശദീകരിക്കുന്നതിലൂടെ ഒരു ദൈവശാസ്ത്രാധ്യാപകന്റെ വിശകലന പാടവം ഗ്രന്ഥത്തിലുടനീളം കാണാം. ചതുര വടിവിൽ ഐകരൂപ്യമുള്ള ലിപികൾ ഉപയോഗിച്ചാണ്‌ നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം അച്ചടിച്ചിരിക്കുന്നത്. ക്ലെമന്റ്  പാതിരി അതേ വർഷം അച്ചടിപ്പിച്ച Alphabetum Grandonico Malabaricum എന്ന ലത്തീൻ കൃതിക്ക് ആമുഖമെഴുതിയ ജോൺ ക്രിസ്തോഫർ അമദാത്തിയാസ് സംക്ഷേപവേദാർഥത്തിന്റെ മുദ്രണത്തിനുവേണ്ടി, മലയാളത്തിലെ 51 മൌലികാക്ഷരങ്ങൾ അച്ചടിക്കാൻ 1,128 അച്ചുകൾ നിർമിക്കേണ്ടിവന്നുവെന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ അച്ചുകൾ തയ്യാറാക്കുന്നകാര്യം എത്ര വിഷമം പിടിച്ചതാണെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. 
 ഭാഷാപരമായി നിരവധി പ്രത്യേകതകൾ ഇതിനുണ്ട്, അക്കാലത്തെ വ്യവഹാര ഭാഷയിലാണ് രചന, എഴുത്തിന്റെ പ്രാചീന രീതികൾ വ്യക്തമാണ്. സംവൃതോകാരം ഉപയോഗിച്ചിട്ടില്ല. വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ പൂർണ്ണവിരാമമോ മറ്റ് ചിഹ്നങ്ങളോ ഇല്ല.   വാക്കുകൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നില്ല അതിനാൽ തന്നെ ഒരു ഖണ്ഡിക ഒറ്റ വാക്ക് പോലെ തോന്നും. ച്ച, മ്മ എന്നീകൂട്ടക്ഷരങ്ങൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഒന്നിനുമുകളിൽ ഒന്ന് കയറ്റി വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏ, ഓ എന്നീ സ്വരങ്ങൾ അന്ന് എഴുത്തിൽ ഉപയൊഗിക്കുന്ന പതിവ് ഇല്ലാത്തതിനാൽ ഈ സ്വരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഈ പുസ്തകത്തിലും ഉപയോഗിച്ചിട്ടില്ല. അതിനു പകരം എ,ഒ ഉപയോഗിച്ചിരിക്കുന്നു.“ഈ”യ്ക്കായി "എന്ന" രൂപം തന്നെ. "ന്റ " യുടെ രൂപം ൻററഎന്നാണ്. 'റ്റ' യുടെ രൂപം 'ററ' എന്നാണ്.
         ബെങ്കളൂരു ധർമ്മാരാം സെമിനാരി ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള  സംക്ഷേപവേദാർത്ഥത്തിന്റെ ആദ്യപതിപ്പിന്റെ പ്രതിയുടെ ഡിജിറ്റൽ രൂപം ഇപ്പോൾ ഇന്റർനെറ്റ് ആർക്കൈവിൽ  ലഭ്യമാണ് ലിൻസ് കട്ടപ്പന (സംവാദം) 08:20, 1 മേയ് 2020 (UTC)[മറുപടി]

സംവാദ താൾ പരീക്ഷണത്തിനുള്ളതല്ല[തിരുത്തുക]

താങ്കളുടെ സംവാദ താളിൽ ചില പരീക്ഷണങ്ങൾ കണ്ടു. അത് ദയവായി നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. പരീക്ഷണം നടത്തുവാൻ എഴുത്തുകളരി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:31, 17 ജൂലൈ 2020 (UTC)[മറുപടി]

ലോഗിൻ ചെയ്യണം[തിരുത്തുക]

താങ്കളുടെ ഉപയോക്തതാളിലെ വിവരങ്ങൾ പ്രവേശിച്ച ശേഷം മാത്രം തിരുത്തുക. അല്ലെങ്കിൽ അവ നീക്കം ചെയ്യുന്നതായിരിക്കും. Adithyak1997 (സംവാദം) 15:42, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]