ഉദയൻ എടപ്പാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എടപ്പാളിൽ നിന്നുള്ള ഒരു കലാകാരനാണ് ഉദയൻ എടപ്പാൾ അഥവാ ഉദയൻ പൊന്നണിക്കര. മണ്ണുകൊണ്ട് ചിത്രങ്ങൾ [1] തീർക്കുന്നതിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. [2] നിരവധി സിനിമകൾക്കു ഇദ്ദേഹം പരസ്യകല ചെയ്തിട്ടുണ്ട്.[3] [4] യു.എ.ഇ. യിലെ അബുദാബിയിൽ ഗൃഹാലങ്കാര മേഖലയിൽ പ്രവർത്തിച്ചിരുന്ന ഉദയൻ കുറച്ചു വർഷങ്ങൾക്കു മുൻപാണ് ജോലി മതിയാക്കി കേരളത്തിലെത്തി സിനിമയിൽ സജീവമാവാൻ തുടങ്ങിയത്. മഹേഷിൻെറ പ്രതികാരം, റാണി പത്മിനി, ചന്ദ്രേട്ടൻ എവിടെയാ, വിക്രമാദിത്യൻ, ഹൗ ഓൾഡ് ആർ യു ചിരതങ്ങളിൽ സഹ കലാ സംവിധാനയകനായി പ്രവർത്തിച്ചു. ചിത്രരചനയിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്ന ഉദയൻ സാൻഡ് ആർട്ട് എന്ന അപൂർവ്വമായ കലയിൽ പരിശീലനം നേടാൻ തുടങ്ങിയത് ഇതിനു ശേഷമാണ്. സ്റ്റാൻഡിൽ ഘടിപ്പിച്ച ചില്ലുകൂട്ടിൽ അരിച്ചെടുത്ത് നിറക്കുന്ന പൊടിമണലിലാണ് മണലെഴുത്ത് നടത്തുന്നത്. ചിത്രങ്ങൾക്ക് ഭംഗി നൽകാൻ താഴെ നിന്ന് വിവിധ നിറത്തിലുള്ള പ്രകാശങ്ങൾ തെളിയിക്കും. കേരളത്തിൽ 16ഓളം മണലത്തെ് പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. [5]

ജീവിതരേഖ[തിരുത്തുക]

എടപ്പാൾ പൊറൂക്കര പൊന്നാഴിക്കര സ്വദേശിയായ ഉദയകുമാർ. മനയം പറമ്പിൽ കറപ്പൻ-നീലി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമി. മകൻ: ആദിദേവ്‌. [6] പൊന്നാനിയിലെ എം.ഇ.എസ്. കലാലയത്തിൻ നിന്ന് ഡിസൈനിൻ ബിരുദം നേടി. [7]

ആറുമാസത്തെ പരിശീലനത്തിലാണ് മണൽ ചിത്രരചന വശമാക്കിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. http://www.mathrubhumi.com/kollam/malayalam-news/article-1.2211494[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.khaleejtimes.com/nation/abu-dhabi/indian-artist-to-woo-abu-dhabi-with-sand-magic
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-27.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-27.
  5. https://www.madhyamam.com/gulf-news/uae/2016/sep/28/224067
  6. https://www.madhyamam.com/gulf-news/uae/2016/sep/28/224067
  7. http://engrave.in/blog/artistic-tributes-jayalalithaa/
"https://ml.wikipedia.org/w/index.php?title=ഉദയൻ_എടപ്പാൾ&oldid=3801872" എന്ന താളിൽനിന്ന് ശേഖരിച്ചത്