ഉട്താ പഞ്ചാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഡ്താ പഞ്ചാബ്
പ്രമാണം:Udta Punjab.jpg
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅഭിഷേക് ചൗബേ
നിർമ്മാണംശോഭ കപൂർ
ഏക്താ കപൂർ
അനുരാഗ് കശ്യപ്
വിക്രമാദിത്യ മോട്വാനി
അമാൻ ഗിൽ
വികാസ് ബാൽ
സമീർ നായർ
മധു മന്ദേന
കഥSudip Sharma
Abhishek Chaubey
തിരക്കഥSudip Sharma
Abhishek Chaubey
അഭിനേതാക്കൾShahid Kapoor
Kareena Kapoor
Alia Bhatt
Diljit Dosanjh
Satish Kaushik
Suhail Nayyar
Manav Vij
Prabhjyot Singh
സംഗീതംOriginal Songs:
Amit Trivedi
Background Score:
Benedict Taylor
Naren Chandavarkar
ഛായാഗ്രഹണംRajeev Ravi
ചിത്രസംയോജനംMeghna Sen
സ്റ്റുഡിയോBalaji Motion Pictures
Phantom Films
വിതരണംBalaji Motion Pictures
White Hill Studios
റിലീസിങ് തീയതി
  • 17 ജൂൺ 2016 (2016-06-17)
രാജ്യംIndia
ഭാഷHindi
Punjabi
ബജറ്റ്40 crore[1][2]
സമയദൈർഘ്യം249 minutes (A)
132 minutes (U/A)
ആകെest. 99.70 crore[3]

അഭിഷേക് ചൗബെയ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ഉട്താ പഞ്ചാബ്. ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ മയക്കുമരുന്നു മാഫിയയെയും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് പറയുന്ന ചിത്രം സെൻസർ ബോർഡിന്റെ വിവാദ ഇടപെടൽ കൊണ്ട് റിലീസിനു മുൻപ് തന്നെ ജനശ്രദ്ധ ആകർഷിച്ചു. ഷാഹിദ് കപൂർ, കരീന കപൂർ, ആലിയ ഭട്ട്, ദിൽജിത്ത് ദോസാംജ് എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[4][5] ചിത്രത്തിൽ പൊതുജനങ്ങൾക്കു സ്വീകാര്യമല്ലാത്ത രംഗങ്ങൾ ഒഴിവാക്കണമെന്ന പേരിൽ 89 കട്ടുകൾ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നുവെങ്കിലും മുംബൈ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ഒരു രംഗം മാത്രം നീക്കം ചെയ്ത് 2016 ജൂൺ 17-ന് ചിത്രം പ്രദർശനത്തിനെത്തി.[6][7] 58 ലക്ഷം അമേരിക്കൻ ഡോളർ മുതൽമുടക്കി നിർമ്മിച്ച ചിത്രം ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ നിന്ന് 150 ലക്ഷം ഡോളർ വരുമാനം നേടി. 62-ാമത് ഫിലിംഫെയർ പുരസ്കാര ദാനച്ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരവും (ആലിയ ഭട്ട്) മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡും (ഷാഹിദ് കപൂർ) ഉഡ്താ പഞ്ചാബ് സ്വന്തമാക്കി.[8]

അവലംബം[തിരുത്തുക]

  1. "Udta Punjab's biz prospects dim". Business Standard. Retrieved 9 June 2016.
  2. "Will Udta Punjab 'fly high' at the box office?". DNA. Retrieved 17 June 2016.
  3. Hungama, Bollywood. "Special Features: Box Office: Worldwide Collections and Day wise breakup of Udta Punjab - Box Office, Bollywood Hungama". Bollywood Hungama. Archived from the original on 31 July 2016. Retrieved 19 July 2016.
  4. "Balaji Motion Pictures acquires Udta Punjab". Bollywood Hungama. 10 March 2015. Retrieved 10 March 2015.
  5. Gera, Sonal (9 February 2015). "I was the first to suggest that Kareena was perfect for Udta Punjab': Shahid Kapoor". The Indian Express. Retrieved 7 March 2015.
  6. "Cautious optimism over HC verdict on 'Udta Punjab'". 14 June 2016. Retrieved 15 June 2016 – via The Hindu.
  7. "Udta "Punjab". Retrieved 6 June 2017.
  8. "62nd Filmfare Awards 2017: Winners' list". The Times of India. 15 January 2017. Retrieved 15 January 2017.
"https://ml.wikipedia.org/w/index.php?title=ഉട്താ_പഞ്ചാബ്&oldid=3262275" എന്ന താളിൽനിന്ന് ശേഖരിച്ചത്