ആലിയ ഭട്ട്
ആലിയ ഭട്ട് | |
---|---|
![]() Bhatt at the Filmfare Glamour and Style Awards, 2016 | |
ജനനം | [1] | 15 മാർച്ച് 1993
ദേശീയത | British[2] |
തൊഴിൽ | Actress, singer |
സജീവ കാലം | 2012–present |
മാതാപിതാക്ക(ൾ) | Mahesh Bhatt Soni Razdan |
ബന്ധുക്കൾ | See Bhatt family |
ബോളിവുഡിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് അഭിനേത്രിയാണ് ആലിയ ഭട്ട്. ഭട്ട് കുടുംബത്തിൽ സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട് ജനിച്ചത്. 15 മാർച്ച് 1993 ലാണ് ആലിയയുടെ ജനനം. 1999 ൽ ബാലതാരമായി സംഘർഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ (2012) എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള പുരസ്കാരം ലഭിച്ചു.
സാമ്പത്തിക വിജയം നേടിയ അനേകം സിനിമകളിൽ ആലിയ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്റ്റേറ്റ്സ്(2014), ഹംറ്റി ശർമ കി ദുൽഹാനിയ (2014), കപൂർ ആന്റ് സൺസ് (2016), ഡിയർ സിന്ദഗി(2016) എന്നിവ ഇവയിൽ ചിലതാണ്. ഹൈവേ (2014) എന്ന ചിത്രത്തിലെ ഭാവസാന്ദ്രമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിമർശക പ്രശംസ നേടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയം മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുത്തു. ഉഡ്താ പഞ്ചാബ് (2016) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
അഭിനയത്തിനു പുറമേ ആലിയ സ്വന്തമായി സ്ത്രീകൾക്കുള്ള വസ്ത്രങ്ങളുടെ ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. ആറ് സിനിമാ ഗാനങ്ങൾ ആലിയ പാടിയിട്ടുണ്ട്. വിവിധ സ്റ്റേജ് ഷോകളിലും ആലിയ പങ്കെടുത്തിട്ടുണ്ട്. രൗദ്രം രണം രുധിരം
സിനിമകൾ[തിരുത്തുക]
നമ്പർ | വർഷം | ചിത്രം | കഥാപാത്രം |
---|---|---|---|
1 | 1999 | സംഘർഷ് | ബാലതാരം |
2 | 2012 | സ്റ്റുഡന്റ് ഓഫ് ദ ഇയർ | ശനായാ സിൻഹാനിയ |
3 | 2002 | ഹൈവേ | വീര ദ്രിപാതി |
4 | 2014 | 2 സ്റ്റേറ്റ്സ് | അനന്യ സ്വാമിനാഥൻ |
5 | 2014 | ഹംറ്റി ശർമ കി ദുൽഹാനിയ | കാവ്യ പ്രതാപ് സിങ് |
6 | 2014 | അഗ്ലി | അതിഥി താരം |
7 | 2015 | ശാൻദാർ | അലിയ അറോറ |
8 | 2016 | കപൂർ ആന്റ് സൺസ് | ടിയ മാലിക് |
9 | 2016 | ഉഡ്താ പഞ്ചാബ് | ബൗരിയ/ മേരി ജെയ്ൻ |
10 | 2016 | ഏ ദിൽ ഹെ മുഷ്ഖിൽ | അതിഥി താരം |
11 | 2016 | ഡിയർ സിന്ദഗി | കെയ്റാ |
12 | 2017 | ബദരീനാഥ് കി ദുൽഹനിയ | വൈദേഹി ത്രിവേദി |
13 | 2018 | വെൽക്കം ടു ന്യൂയോർക്ക് | അതിഥി താരം |
14 | 2018 | രാസി | സെഹ്മത്ത് ഖാൻ |
References[തിരുത്തുക]
- ↑ Apurva Singh. "Alia Bhatt celebrates birthday shooting for 'Humpty Sharma Ki Dulhania". The Indian Express. ശേഖരിച്ചത് 16 March 2014.
- ↑ Singh, Prashant (3 April 2014). "Alia Bhatt can't vote in 2014, encourages youth to cast their votes". Hindustan Times. ശേഖരിച്ചത് 5 June 2016.